വിവാദപരമായ തുറന്നുപറച്ചിലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണ് ശാന്തിവിള വിമര്‍ശിക്കുന്നത്. താന്‍ പണ്ട് ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നെന്നാണ് ശാന്തിവിള ദിനേശ്പറയുന്നത്. ഇപ്പോള്‍ ആരാധകനല്ല, അദ്ദേഹത്തിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാന്‍ പറ്റില്ല, അതുപോലെ അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകള്‍. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോള്‍ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും. അത് പോലെയാണ് ഇപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണെന്നാണ് ശാന്തിവിള പറയുന്നത്. ഇവരുടെ ഒക്കെ കാലഘട്ടം കഴിഞ്ഞില്ലേ, ഇനി…
Read MoreTag: mammooty and mohanlal
ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല, ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടതെന്ന് മോഹൻലാൽ
പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതുപോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്നു ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും എന്നാല്‍ അതാണ് യഥാര്‍ഥത്തില്‍ ശരിയെന്ന് മോഹൻലാൽ. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ടത് ശരീരം മേദസുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടതെന്നും ലാൽ പറയുന്നു
Read Moreഇപ്പോഴല്ലേ ഇതിന് കികീ ചലഞ്ചെന്നൊക്കെ പേരിട്ടത് ! ഇത് ഞങ്ങള്‍ പണ്ടേ പയറ്റിത്തെളിഞ്ഞതാ മക്കളേ… മമ്മുക്കയുടെയും ലാലേട്ടന്റെയും പഴയ കികീ ചലഞ്ച് വീഡിയോ തരംഗമാവുന്നു…
ഐസ്ബക്കറ്റ് ചലഞ്ച്, ഫിറ്റ്നെസ് ചലഞ്ച് തുടങ്ങിയ ചലഞ്ചുകള്‍ക്കു ശേഷം ഇപ്പോള്‍ താരം കികീ ചലഞ്ചാണ്. കിക്കീ ചലഞ്ച് ഏറ്റെടുത്തവരില്‍ അധികവും സെലിബ്രിറ്റികളാണ് കാരണം ഇതിന്റെയൊരു സ്വഭാവം അങ്ങനെയാണ്. സംഗതി അല്‍പ്പം അപകടം പിടിച്ചതാണെന്ന് പറയേണ്ടതില്ലല്ലോ. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തിറങ്ങി ഡാന്‍സ് കളിക്കുന്നതാണ് കികീ ചലഞ്ച് രീതി. അപകടം പിടിച്ച ഈ കളിക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധവും ഉയരുന്നുണ്ട്. ചലഞ്ച് ഏറ്റെടുത്ത നിരവധി പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ക്വീന്‍ നായികയും നര്‍ത്തകിയുമായ സാനിയ അയ്യപ്പനാണ് കികീ ചലഞ്ച് മലയാളത്തില്‍ അവതരിപ്പിച്ചത്. സാനിയയുടെ വീഡിയോ വൈറലായിരുന്നു. ഇത്രയൊക്കെയായ സ്ഥിതിക്ക് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ആരാധകര്‍ക്ക് വെറുതെയിരിക്കാനൊക്കുമോ. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നുള്ള കീകി ഡാന്‍സ് ചലഞ്ചിന് സമാനമായ ഗാനരംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. നാണയം എന്ന സിനിമയ്ക്കുവേണ്ടി ഇരുവരും മത്സരിച്ച് ഡാന്‍സ് കളിക്കുന്ന…
Read More