മലയാളത്തിലെ എണ്ണംപറഞ്ഞ ഹിറ്റുകളില്‍ ഒന്നായിരുന്നു പ്രണയം. ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയറ്ററില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. മോഹന്‍ലാലും അനുപം ഖേറും ഒപ്പം ജയപ്രദയും മത്സരിച്ചഭിനയിച്ച ചിത്രത്തെക്കുറിച്ച് രസകരമായൊരു കഥ പങ്കുവയ്ക്കുകയാണ് ബ്ലെസി. ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി സംവിധായകന്‍ ആദ്യം കണ്ടിരുന്നത് മമ്മൂട്ടിയെ ആയിരുന്നത്രേ. കഥയെഴുതി തുടങ്ങിയത് അച്യുതമേനോനെന്ന കേന്ദ്രകഥാപത്രത്തെ മമ്മൂട്ടിക്കു വേണ്ടി കണ്ടു കൊണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ ആ പ്രോജക്ട് പരസ്പരം ആലോചിച്ച് ഉപേക്ഷിക്കുകയായിരുന്നു എന്നു ബ്ലെസി പറയുന്നു. മമ്മുക്കയുടെ യൗവനകാലം ആര് അവതരിപ്പിക്കും എന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പമാണു ഇതിനു കാരണമായത്. കാസ്റ്റിങ്ങില്‍ വീഴ്ച വന്നാല്‍ സിനിമയെ തന്നെ അതു ബാധിക്കും. ആ സാഹചര്യത്തില്‍ ആ പ്രോജക്ട് ഒഴിവാക്കുകയേ നിര്‍വാഹമുള്ളായിരുന്നു എന്നു ബ്ലെസി പറഞ്ഞു. ഇതിനു ശേഷം സ്വകാര്യമായ ഒരു ആവശ്യത്തിനു ദുബായില്‍ പോയപ്പോള്‍ കാസിനോവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ലാലേട്ടന്‍ അവിടെ ഉണ്ടായിരുന്നു…
Read MoreTag: mammoty
മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് കമന്റിട്ട് നടി ശരണ്യാ മോഹന്‍, നടിയെ പൊതിഞ്ഞ് ആരാധകര്‍, ഇനി ഇവിടെ നിന്നാല്‍ മകന്‍ ഒാടിക്കുമെന്ന് നടി, ഒരു കമന്റില്‍ സംഭവിച്ചത് ഇതൊക്കെ
എന്റെ പടച്ചോനെ. മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ’ ഇന്നലെ മമ്മൂട്ടി ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് നടി ശരണ്യാ മോഹന്‍ ഇട്ട കമന്റായിരുന്നു ഇത്. ശരണ്യയുടെ വേരിഫൈഡ് പേജില്‍ നിന്ന് ഇത്തരം ഒരു കമന്റ് വന്നതോടെ താരത്തിനോട് വിശേഷങ്ങള്‍ ചോദിച്ച് ആരാധകരും കൂടി. എല്ലാവരുടേയും ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അല്‍പസമയം താരവും ലൈവായി നിന്നു. ചോദിച്ചവര്‍ക്കെല്ലാം ഹായ്, ഹലോ നല്‍കിയായിരുന്നു പ്രതികരണം. ഇനിയും നിന്നാല്‍ മകന്‍ ഓടിയ്ക്കും എന്ന് പറഞ്ഞാണ് താരം ചാറ്റ് അവസാനിപ്പിച്ചത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായതിനെ തുടര്‍ന്ന് അഭിനയ ജീവിതത്തില്‍ നിന്ന് താത്കാലികമായി വിട്ട് നില്‍ക്കുകയായിരുന്നു താരം.
Read More