ചില രഹസ്യങ്ങളുടെ ചുരുളഴിയാന്‍ കാലങ്ങളെടുക്കും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. 2018ല്‍ വടക്കന്‍ കാനഡയിലെ മഞ്ഞുമൂടിയ ഖനികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ മഞ്ഞില്‍ നിന്നും രോമം നിറഞ്ഞ പന്തു പോലെ ഒരു വസ്തു കണ്ടെത്തി. താമസിയാതെ ആ പന്ത് ശാസ്ത്രജ്ഞരുടെ കൈവശമെത്തി. എന്നാല്‍ അതിന്റെ പ്രാധാന്യം അന്ന് അവര്‍ക്ക് മനസ്സിലാകാഞ്ഞതിനാല്‍ അവര്‍ അത് ശ്രദ്ധിച്ചില്ല. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ ആ വസ്തുവില്‍ നടത്തിയ പഠനത്തിനു ശേഷം ഏറെ കൗതുകകരമായ ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അതു വെറുമൊരു രോമപ്പന്തായിരുന്നില്ല. മറിച്ച് മുപ്പതിനായിരം വര്‍ഷം മുന്‍പ് ഹിമയുഗകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു അണ്ണാന്റെ ശരീരമാണ്. മഞ്ഞില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ അത് ഇത്രയും കാലം നിലനില്‍ക്കുകയായിരുന്നു. കാനഡയിലെ യൂകോണ്‍ എന്ന സ്ഥലത്തെ ഹെസ്റ്റര്‍ ക്രീക്ക് മേഖലയില്‍ കണ്ടെത്തിയതിനാല്‍ ഹെസ്റ്റര്‍ എന്നാണ് ഈ അണ്ണാന് ശാസ്ത്രജ്ഞര്‍ നല്കിയ പേര്. ശ്രദ്ധാപൂര്‍വമുള്ള നിരീക്ഷണത്തില്‍ രോമപ്പന്തിനുള്ളില്…
Read More