ആവിയില്‍ വെന്തത് പുട്ടല്ലേ, ആധിയില്‍ വെന്തത് ഞാനല്ലേ’ ! മമ്ത മോഹന്‍ദാസിന്റെ പുട്ടുപാട്ട് തരംഗമാവുന്നു…

നടി എന്നതിനൊപ്പം നല്ലൊരു ഗായികയും കൂടിയാണ് മംമ്ത മോഹന്‍ദാസ്. ഇത് പലതവണ താരം തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ പുട്ടുപാട്ട് പാടിയാണ് മംമ്ത ആരാധകരെ കൈയ്യിലെടുത്തിരിക്കുന്നത്. പ്രമുഖ ഭക്ഷ്യപദാര്‍ത്ഥ നിര്‍മാണ കമ്പനിയായ ഡബിള്‍ ഹോഴ്‌സിന്റെ പരസ്യത്തിനു വേണ്ടിയാണ് മംമ്ത പാട്ടു പാടിയിരിക്കുന്നത്. പാട്ട് പാടല്‍ മാത്രമല്ല ഡബിള്‍ ഹോഴ്‌സ് പുട്ടുപൊടിയുടെ ഈ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട് മംമ്ത. പാട്ടിലെ വരികള്‍ പോലെ തന്നെ രസകരമാണ് പരസ്യത്തിന്റെ അവതരണവും. പുട്ട് ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായാണ് ഡബിള്‍ ഹോഴ്‌സിന്റെ പുട്ടുപാട്ട്. പരസ്യഗാനം എന്നതിന് അപ്പുറത്തേക്ക് മലയാളികളുടെ ഹൃദയം കീഴടക്കുന്നതാണ് പുട്ടുപാട്ട്. ‘നന്നായി പൊടിച്ചു വെച്ചിട്ടും പിന്നെയും വാരിനിറച്ചില്ലേ’ എന്നാണ് പുട്ടുപാട്ട് തുടങ്ങുന്നത്. ‘ആവിയില്‍ വെന്തത് പുട്ടല്ലേ, ആധിയില്‍ വെന്തത് ഞാനല്ലേ’ എന്നിടത്താണ് പുട്ട് പാട്ട് അവസാനിക്കുന്നത്. മംമ്തയോടൊപ്പം പുട്ടിന്റെ വേഷമണിഞ്ഞ ഒരു കഥാപാത്രവും പാട്ടിന് ചുവടു വെയ്ക്കുന്നുണ്ട്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് പി എസ് ജയഹരിയാണ്…

Read More

ഒരു കപ്പ് ചായയ്ക്കും പറയാനുണ്ട് ഒരുപാട് കഥകള്‍; കേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ നിന്ന് കുടിച്ച ‘സ്‌പെഷ്യല്‍ ചായ’യെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മമ്ത

ചായയില്ലാതെ എന്തു മലയാളി, മലയാളിയെപ്പോലെ തന്നെ മലയാളിയുടെ ചായക്കഥകളും പ്രശസ്തമാണ്. നടി മംമ്ത മോഹന്‍ദാസിനും പറയാനുളളത് ഇതു പോലൊരു കഥയാണ്. സോഷ്യല്‍ മീഡിയയില്‍ മമ്ത പോസ്റ്റ് ചെയ്ത ആവി പറക്കുന്ന ചായയുടെ ചിത്രത്തിനും പറയാനുണ്ട് ഇത് പോലൊരു അഡാര്‍ കഥ. പക്ഷേ അത് എന്താണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍ തയ്യാറല്ല മമ്ത.’മൈ ടി ചായ് സ്‌റ്റോറി’ എന്ന തലക്കെട്ടിലാണ് മംമ്ത കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറിപ്പില്‍ പറയുന്നതിങ്ങനെ…’ജീവിതം നമ്മളെ ഓരോരുത്തരെയും നമ്മുടെ പ്രിയപ്പെട്ടവരേയും പല ദിശകളിലേക്ക് ഓടിച്ചു കൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ ഉള്ള തത്രപ്പാടിലാണ് എല്ലാ ഓട്ടങ്ങളും. ഇതിനിടയില്‍ കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ രാവിലത്തെ ചായയ്ക്ക് വലിയ പങ്കുണ്ട്. അത് കുടിച്ചു കൊണ്ടുള്ള വിശേഷങ്ങളും വര്‍ത്തമാനങ്ങളും പങ്കു വയ്ക്കല്‍ എന്നത് ഞങ്ങളുടെ കുടുംബത്തില്‍ പതിവാണ്. അമ്മയാണ് ഈ ശീലം ഉണ്ടാക്കിയത്. (വ്യായാമത്തിന് മുന്‍പ് ചായ കുടിക്കുന്നത് നല്ലതാണ് എന്ന് കൂടി…

Read More