നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിവാദ ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ട് ബിജെപി. കഴിഞ്ഞയാഴ്ച നാലുപേരുടെ മരണത്തിനിടയാക്കിയ കൂച്ച് ബിഹാറിലെ സി.ഐ.എസ്.എഫ്. വെടിവയ്പ്പ് സംബന്ധിച്ച് മമതയും മണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായി നടന്ന ഫോണ്‍ സംഭാഷണമാണു ബി.ജെ.പിയുടെ ഐ.ടി. വിഭാഗം മേധാവി അമിത് മാളവ്യ പുറത്തുവിട്ടത്. മൃതദേഹങ്ങള്‍ വഹിച്ച് റാലി നടത്തുന്നതിനായി അവ സൂക്ഷിക്കണമെന്നു തൃണമൂല്‍ സ്ഥാനാര്‍ഥി പാര്‍ഥ പ്രതിം റേയോടു മമതയുടേതെന്ന് ആരോപിക്കപ്പെടുന്ന പെണ്‍ശബ്ദം നിര്‍ദേശിക്കുന്നതാണു ശബ്ദരേഖയിലുള്ളത്. മൃതദേഹങ്ങള്‍ വീട്ടില്‍ കൊണ്ടുപോകരുതെന്നു ബന്ധുക്കളോടു പറയണമെന്നും പെണ്‍ശബ്ദം നിര്‍ദേശിക്കുന്നു.എന്നാല്‍, അങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്നും ബി.ജെ.പി. പുറത്തുവിട്ടതു വ്യാജശബ്ദരേഖയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. വികസനത്തില്‍ ഊന്നിയുള്ള തൃണമൂല്‍ പ്രചാരണം ചെറുക്കാനാകാതെ ബി.ജെ.പി. കുതന്ത്രങ്ങള്‍ മെനയുകയാണെന്ന് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ മമത ആരോപിച്ചു. ശബ്ദരേഖ സംബന്ധിച്ച് സി.ഐ.ഡി. അന്വേഷണത്തിന് ഉത്തരവിടും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ആരെയും വെറുതേവിടില്ല.…
Read MoreTag: mamta banerjee
അടിസക്കെ…അങ്ങനെ വരട്ടെ ! ”ഞാന്‍ ബ്രാഹ്മണ വിഭാഗത്തിലെ ഷാന്ഡില്യ ഗോത്രക്കാരി”;നന്ദിഗ്രാമില്‍ ഉഗ്രന്‍ ‘വര്‍ഗീയ’ പ്രസംഗവുമായി കളം നിറഞ്ഞ് മമതാ ബാനര്‍ജി…
ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ബംഗാളില്‍ വര്‍ഗീയ കാര്‍ഡിറക്കി തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഉഗ്രന്‍ വര്‍ഗീയ പ്രസംഗവുമായാണ് ദീദി രണ്ടാം ഘട്ട പ്രചരണം അവസാനിപ്പിച്ചത്. ബ്രാഹ്മണരിലെ തന്നെ ഉന്നതകുലം ആയി കരുതപ്പെടുന്ന എട്ടു ഗോത്രങ്ങളില്‍ ഒന്നായ ഷാന്ഡില്യ വിഭാഗത്തില്‍ നിന്നുള്ളയാളാണ് താനെന്ന് വോട്ടര്‍മാരോട് പറഞ്ഞുകൊണ്ടായിരുന്നു മമത ചൊവ്വാഴ്ച അവസാനിപ്പിച്ചത്. മമത മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നന്ദിഗ്രാമിലെ റാലിയിലായിരുന്നു മമത തന്റെ ജാതിയും ഗോത്രവും വെളിപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിലെ തന്റെ മുന്‍ കൂട്ടാളിയും തന്നോടൊപ്പം മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാള്‍ കൂടിയായിരുന്ന സുവേന്ദു അധികാരിക്കെതിരേയാണ് മമത ഇവിടെ മത്സരിക്കുന്നത്. പ്രചരണത്തിനിടെ നടന്ന തന്റെ ക്ഷേത്രദര്‍ശനങ്ങളില്‍ തന്റെ ഗോത്രത്തെക്കുറിച്ചും വംശ പാരമ്പര്യത്തെക്കുറിച്ചും പൂജാരിമാരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതും മമത അനുസ്മരിച്ചു. ബംഗാളില്‍ രണ്ടാം ഘട്ട പ്രചരണത്തിനിടെ നടത്തിയ ക്ഷേത്ര ദര്‍ശനത്തില്‍ പലപ്പോഴും…
Read Moreഅമിത്ഷായുടെ വിമര്‍ശനം ഫലം കണ്ടു ! ബംഗാളിത്തൊഴിലാളികള്ക്കായി എട്ട് ട്രെയിനുകള്‍ അനുവദിച്ച് മമത ബാനര്‍ജി; പുതിയ നടപടികള്‍ ഇങ്ങനെ…
ലോക്ക്ഡൗണിനെത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബംഗാളികളെ തിരികെ നാട്ടിലെത്തിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യാതൊന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ അമിത് ഷായുടെ വിമര്‍ശനം കുറിക്കു കൊണ്ടു. ബംഗാളിത്തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എട്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ് ഇപ്പോള്‍. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ട്രെയിന്‍ അനുവദിക്കാന്‍ തയ്യാറാകാതിരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നടപടിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമര്‍ശിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ട്രെയിന്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. മമതയുടെ നടപടി അനീതിയാണെന്നായിരുന്നു അമിത് ഷാ കത്തിലൂടെ ചൂണ്ടിക്കാട്ടിയത്. ബംഗാളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മമത തയ്യാറാകാത്തത് ലോക്ഡൗണ്‍ കാലത്ത് അവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ബംഗാളി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍…
Read Moreകേരളാ സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുമ്പോള്‍ മന്ത്രിമാരുടെ ആഢംബര യാത്രയ്ക്ക് കൂച്ചുവിലങ്ങിട്ട് മമത ! ഒരാള്‍ക്ക് ഒരു കാര്‍ മതിയെന്നും വിമാനയാത്ര എക്കണോമിക് ക്ലാസിലാക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി
കേരളാ സര്‍ക്കാര്‍ ആഢംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തങ്ങളോടു തന്നെ മത്സരിക്കുമ്പോള്‍ മന്ത്രിമാരുടെ ആഢംബര യാത്രയ്ക്ക് കൂച്ചുവിലങ്ങിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചിലവു ചുരുക്കലിന്റെ ഭാഗമായാണ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കാര്‍ ഭ്രമത്തിന് മമത കടിഞ്ഞാണിടുന്നത്. ഒരാള്‍ക്ക് ഒരു കാര്‍ എന്ന പുതിയ നയത്തിലൂടെ ചിലവുകള്‍ നിയന്ത്രിക്കാനാണ് മമതയുടെ തീരുമാനം. ആഭ്യന്തര വിമാന യാത്രകള്‍ വേണ്ടിവരുന്നവര്‍ക്ക് എക്കണോമി ക്ലാസും മമത നിര്‍ബന്ധമാക്കി. ഒന്നില്‍ കൂടുതല്‍ ചുമതലകളുള്ള മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒന്നിലധികം വാഹനം ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടെങ്കില്‍ മാത്രം വിദേശ യാത്ര അനുവദിക്കുന്ന പദ്ധതിയാണ് ഏര്‍പ്പെടുത്തുന്നത്. ലോ കോസ്റ്റ് എയര്‍ലൈനില്‍ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യാനാണ് അനുമതിയുള്ളത്. പഴയ ലോണുകള്‍ അടച്ചുതീര്‍ക്കുന്നതിനായി ഓരോ മാസവും 47,000 കോടി രൂപയോളം സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. ചിലവു ചുരുക്കി ജനങ്ങളുടെ വികസനത്തിനായി എന്തെങ്കിലും ചെയ്യണമെന്നും മമത പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് മീറ്റിംഗുകളും തന്റെ അനുവാദപ്രകാരം മാത്രമേ…
Read More