കോഴിക്കോട്: മാമുക്കോയയ്ക്കു മരണാനന്തരം മലയാള സിനിമ അർഹിച്ച ആദരം നൽകിയില്ലെന്നു വിവാദം. സോഷ്യല്‍ മീഡിയകളിലും സിനിമാരംഗത്തുള്ള ഒരു വിഭാഗവും ആരോപണം ശരിവയ്ക്കുന്നു. പലരും വരുമെന്നു കരുതിയെന്നും വന്നില്ലെന്നുമുള്ള ആക്ഷേപവുമായി കോഴിക്കോട്ടുകാരന്കൂടിയായ സംവിധായകന് വി.എം. വിനു രംഗത്തെത്തി. ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണയോഗത്തിലായിരുന്നു വി.എം. വിനുവിന്റെ പരാമര്‍ശം. എറണാകുളത്തുപോയി മരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പേര് എത്തിയേനെയെന്നും താന്‍ എറണാകുളത്തുപോയി മരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച ആര്യാടൻ ഷൗക്കത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി. മാമുക്കോയ നൽകിയ സ്നേഹം മലയാള സിനിമാ ലോകത്തിനു തിരിച്ചു നൽകാൻ ആയില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. കോഴിക്കോട് ടൗണ്‍ഹാളില്‍ ബുധനാഴ്ച വൈകുന്നേരം മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചപ്പോള്‍ സിനിമാമേഖലയിൽനിന്നു സത്യന് അന്തിക്കാട് മാത്രമാണ് എത്തിയത്. നാടക-സാംസ്കാരികരംഗത്തെ പ്രമുഖര്‍ കൂട്ടത്തോടെ പ്രിയനടനെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയപ്പോഴായിരുന്നു പ്രമുഖ സിനിമാ താരങ്ങളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. മാമുക്കോയയും സത്യന് അന്തിക്കാടും തമ്മില്‍…
Read MoreTag: mamukkoya
മലബാറിന്റെ അഭിനയമൊഞ്ച് ലോകത്തിന്റെ നെറുകയിലെത്തിച്ച ചിരിയുടെ സുൽത്താന്‍ നാടിന്റെ അന്ത്യാഞ്ജലി
കോഴിക്കോട്: മലബാറിന്റെ അഭിനയമൊഞ്ച് ലോകത്തിന്റെ നെറുകയിലെത്തിച്ച ചിരിയുടെ സുൽത്താന്‍ നാടിന്റെ അത്യാഞ്ജലി. കോഴിക്കോടൻ ശൈലിയിൽ അഭ്രപാളിയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച തങ്ങളുടെ പ്രിയ നടനെ അവസാനമായി ഒരു നോക്കു കാണാൻ നൂറുകണക്കിനാളുകൾ കോഴിക്കോട്ടേക്കൊഴുകിയെത്തി. ഇന്നലെ ഉച്ചയോടെ അന്തരിച്ച മാമുക്കോയയുടെ ഭൗതിക ശരീരം രാത്രി 10 വരെ കോഴിക്കോട് ടൗണിലും തുടർന്ന് ഇന്ന് രാവിലെ ഒന്‍പത് വരെ അരക്കിണറിലെ വീട്ടിലും പൊതുദർശനത്തിന് വച്ചു. തുടർന്ന് രാവിലെ 9.15ഓടെ അരക്കിണറിലെ ജുമാ മസ്ജിദിൽ മയ്യത്ത് നമസ്കാരത്തിനുശേഷം വിലാപയാത്രയായി കോഴിക്കോട് കണ്ണംപറന്പ് മസ്ജിദിൽ എത്തിച്ചു. ഇവിടെ വച്ച് വീണ്ടും മയ്യത്ത് നമസ്കാരം നടത്തിയതിനുശേഷം കണ്ണംപറന്പ് കബറിസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. കോഴിക്കോട്ടുകാരുടെ സ്വന്തം ഇക്കയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ രാവിലെയും നിരവധി പേരാണ് അരക്കിണറിലെ വീട്ടിലെത്തിയത്. അമ്മ സംഘടനയെ പ്രതിനിധീകരിച്ച് ഇടവേള ബാബു രാവിലെ അരക്കിണറിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാത്രി ടൗൺ…
Read Moreമാണ്ട.. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും മലയാളിയെ ചിരിപ്പിച്ച മലബാറിന്റെ സുല്‍ത്താന്‍
ശരത് ജി. മോഹൻ സമൂഹ മാധ്യമങ്ങളുടെ വരവോടെ പ്രശസ്തിയാര്‍ജിച്ച ഒന്നാണ് തഗ്ഗുകള്‍. കുറിക്കുകൊള്ളുന്ന മറുപടികള്‍ ഒരാള്‍ പറയുമ്പോള്‍ ഒരു കണ്ണടയും മാലയുമൊക്കെ അയാള്‍ക്ക് ചാര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ തഗ്ഗില്‍ ചെയ്യാറ്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആ മാലയും കൂളിംഗ് ഗ്ലാസും അണിഞ്ഞിട്ടുള്ള ആളാണ് മാമുക്കോയ. ആ പേര് ഓര്‍ക്കുമ്പോള്‍ തന്നെ സിനിമാ പ്രേമികളുടെയൊക്കെ മുഖത്ത് ഒരു ചിരിപടരും. അദ്ദേഹം പറഞ്ഞ് ഫലിപ്പിച്ച വാചകങ്ങള്‍ മനസിലോടിയെത്തുകയും ചെയ്യും. 450ല്‍ അധികം കഥാപാത്രങ്ങളായി നമ്മളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് ഈ വലിയ നടന്. ഇവയില്‍ പലതും തിരക്കഥയിലുള്ളവ ആയിരുന്നില്ല എന്നതാണ് വാസ്തവം. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും മലയാളിയെ മാമുക്കോയ ചിരിപ്പിച്ചു. നാടോടിക്കാറ്റിലെ ഗഫൂര്‍ കാ ദോസ്തുമായി ചങ്ങാത്തം കൂടാത്ത മലയാളിയുണ്ടാകില്ല. മറുകരയിലെത്തിക്കമെന്നും പറഞ്ഞ് നായകനെയും കൂട്ടുകാരനെയും പറ്റിച്ച ഗഫൂര്‍ നമുക്ക് ചതിയനായിട്ടല്ല അനുഭവപ്പെട്ടത് എന്നതോര്‍ക്കുക. കണ്‍കെട്ടിലെ കീലേരി അച്ചുവും അതുപോലെ തന്നെ നമ്മുടെ…
Read Moreനടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: നടൻ മാമുക്കോയ(76) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഹാസ്യനടനായ മുഹമ്മദ് എന്ന മാമുക്കോയ അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസിൽ നിറഞ്ഞുനിൽക്കുന്നവയാണ്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. 1946 ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടേയും മകനായി ജനിച്ച മാമുക്കോയയുടെ കോഴിക്കോടൻ സംഭാഷണശൈലി വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ മലയാളസിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങൾ. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാമുക്കോയ എപ്പോഴും ഒരു പ്രധാന കഥാപാത്രമായിരുന്നു. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ…
Read Moreദിലീപ്, വിജയ് ബാബു പ്രശ്നങ്ങൾ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ
ഉത്തരേന്ത്യയിലൊക്കെ ഒരുപാട് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കണ്ടില്ലേ ഡല്‍ഹിയിലെ പ്രശ്നം. ഒരു വൃന്ദാ കാരാട്ടല്ലാതെ ഇന്ത്യയില്‍ നിന്ന് വേറെ ആരെങ്കിലും സംസാരിച്ചിട്ടുണ്ടോ? അവര്‍ പോയി, വിഷയമായി, തടഞ്ഞുനിര്‍ത്തി… അത് ശ്രദ്ധയില്‍ വന്നു. ദിലീപ്, വിജയ് ബാബു പ്രശ്നങ്ങളൊന്നും സിനിമയ്ക്ക് നല്ലതല്ല. പക്ഷെ എന്താ ചെയ്യാ… ചില കാര്യങ്ങളൊക്കെ ഇങ്ങനെ പൊളിഞ്ഞ് പുറത്താകും. അത് ചര്‍ച്ചയാകും. വീട്ടില്‍ ഇടയ്ക്ക് പറയും, സിനിമാക്കാരൊക്കെ ഇങ്ങനെയാണ്…അവിടെയാണ് ഒരു വിഷമം. അത് സ്വാഭാവികമാണ്. വിജയ് ബാബു എനിക്ക് പരിചയമുള്ള ആളാണ്, പ്രൊഡ്യൂസറാണ്. അയാളുടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.-മാമുക്കോയ
Read Moreകല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പു മേടിക്കാനോ പോലും കാശില്ലാതിരുന്ന കാലം; സ്ത്രീധനത്തെക്കുറിച്ചും വിവാഹ നാളുകളെക്കുറിച്ചും ഓർത്തെടുത്ത് മാമുക്കോയ
മലയാളികളുടെ പ്രിയതാരമായ മാമുക്കോയ അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും തുറന്നു പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. സുഹ്റയെ വിവാഹം കഴിച്ച ഓര്‍മകള്‍ ആണ് അദ്ദേഹം പങ്കുവച്ചത്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്തായിരുന്നു സുഹ്റയുമായുള്ള വിവാഹമെന്നാണു മാമുക്കോയ പറഞ്ഞത്. എന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിനു മരക്കച്ചവടമായിരുന്നു. ഭാര്യയുടെ പിതാവ് മരിച്ച് എട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. അന്നു പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്നു കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെ പെണ്ണ് കണ്ടു. ഇഷ്ടമായെന്ന് അവളുടെ വീട്ടുകാരെ അറിയിച്ചു. അവരുടെയടുത്തും പൈസയില്ല, എന്റെയടുത്തും ഇല്ല. അപ്പോള്‍ എനിക്കിതു മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പു മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് കല്യാണത്തിന്…
Read Moreഅവന് പറഞ്ഞപ്പോ ഒരു രസത്തിന് കൂടിയെന്നേയുള്ളൂ, അവനിത് ഒരു ഭ്രാന്ത് പോലെയാ! തന്റെ തന്നെ കഥാപാത്രങ്ങളുടെ ഡബ്സ്മാഷുമായി വീണ്ടും ചിരിപ്പിച്ച് മമ്മൂക്കോയ; വീഡിയോ വൈറല്‍
മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ് മമ്മൂക്കോയ എന്നത്. കോഴിക്കോടന്‍ ഭാഷയിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും മലയാളി മനസില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തി. യഥാര്‍ത്ഥ കലാകാരന്. ഇങ്ങനെയുള്ള മാമുക്കോയ ഇപ്പോഴിതാ പുതു തലമുറയുടെ ഹരമായ ഡബ്സ്മാഷിലൂടെയും തന്റെ ആരാധകരുടെ മുമ്പില്‍ എത്തിയിരിക്കുന്നു. തന്റെ തന്നെ ചില കഥാപാത്രങ്ങളുടെ മാനറിസങ്ങളും സംഭാഷണങ്ങളും പുനരവതരിപ്പിക്കുന്ന മമ്മൂക്കോയയുടെ ഡബ്സ്മാഷ് വിഡിയോകള്‍ സോഷ്യല്‍മീഡിയയിലും ഇപ്പോള്‍ ഹിറ്റായിക്കഴിഞ്ഞു. ‘ചെറുമകനോടൊപ്പം മമ്മൂക്കോയയുടെ രസികന്‍ ഡബ്സ്മാഷ് വിഡിയോ’ എന്ന തലക്കെട്ടിലാണ് വീഡിയോകള്‍ പ്രചരിക്കുന്നതെങ്കിലും വീഡിയോയിലുള്ളത് കൊച്ചുമകനല്ല, കസിന്റെ മകനാണെന്ന് അദ്ദേഹം തന്നെ തിരുത്തി. ‘വീഡിയോയിലുള്ളത് ചെറുമകനല്ല. എന്റെ കസിന്റെ മകനാണ്. എന്റെ കൂടെ എപ്പോഴും ഉണ്ടാകും. അവന് പറഞ്ഞപ്പോ ഒരു രസത്തിന് കൂടിയെന്നേയുള്ളൂ. അവനിത് ഒരു ഭ്രാന്ത് പോലെയാ. അല്ലാതൊന്നുമില്ല. എന്റെ ചെറു മകളുടെ കൂടെയും ഇതു പോലെ ചിലത് ചെയ്തിട്ടുണ്ട്’. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് മമ്മൂക്കോയ പറഞ്ഞു.…
Read Moreനല്ല നേതാക്കളില്ലാത്തതാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ പെരുകാന്‍ കാരണം! കൊല്ലുമ്പോള്‍ നാല്‍പ്പതും അമ്പതും വെട്ടു വെട്ടാതെ രണ്ടോ മൂന്നോ വെട്ടില്‍ തീര്‍ക്കണം; രാഷ്ട്രീയ കൊലപാതകങ്ങളെ പരിഹസിച്ച് മാമുക്കോയ
കേരളത്തില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ചലച്ചിത്രതാരം മാമുക്കോയ രംഗത്ത്. സംസ്ഥാനത്ത് നല്ല നേതാക്കളില്ലാത്തതാണ് രാഷ്ട്രീയകൊലപാതകങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാഷ്ട്രീയകൊലപാതകങ്ങളില്‍ ഭൂരിഭാഗം ഇരകളും പാര്‍ട്ടിപ്രവര്‍ത്തകരാണ്. നേതാക്കള്‍ എപ്പോഴും സുരക്ഷിതരാണ്. രാഷ്ട്രീയനേതാക്കള്‍ അക്രമിക്കപ്പെടാത്തതു കൊണ്ടാണ് കേരളത്തില്‍ കൊലപാതകങ്ങള്‍ ഏറുന്നതെന്നും മാമുക്കോയ പറഞ്ഞു. പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. അതിനൊക്കെ വെട്ടാനും കൊല്ലാനും നില്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും മാമുക്കോയ പറഞ്ഞു. രാഷട്രീയത്തിന്റെ പേരില്‍ നടത്തുന്ന ഈ ആക്രമങ്ങള്‍ കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്ലുമ്പോള്‍ നാല്‍പ്പതും അമ്പതും വെട്ടു വെട്ടാതെ രണ്ടോ മൂന്നോ വെട്ടില്‍ തീര്‍ക്കണമെന്നും മാമുക്കോയ പരിഹസിച്ചു. നമ്മള് പരസ്പരം വെട്ടി മരിക്കാനുള്ളവരല്ല. സ്നേഹത്തോടെയും സമാധാനത്തോടെയും ഐക്യത്തോടെയും ഒന്നിച്ച് ജീവിച്ച് മരിക്കാനുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
Read More