വീട്ടില്‍പ്പോയ ഭാര്യ മടങ്ങിയെത്താത്തതിന്റെ വിഷമത്തിലും ദേഷ്യത്തിലും യുവാവിന്റെ കടുംകൈ. ഇയാള്‍ തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ബിഹാറിലെ മധേപുര പൊലീസ് സ്റ്റേഷന് പരിധിയിലെ രജനി നയനനഗര് പ്രദേശത്താണ് സംഭവം. 25കാരനായ കൃഷ്ണ ബാസുകിയാണ് തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഇയാള്‍ സമീപവാസിയായ അനിതയെയാണ് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലുകുട്ടികളുണ്ട്. പഞ്ചാബിലെ മാണ്ഡിയില്‍ ജോലി ചെയ്യുന്ന യുവാവ് രണ്ടുമാസം മുന്‍പാണ് കുടുംബത്തെ കാണാന്‍ രജനി നയന നഗറിലെത്തിയത്. വീട്ടില്‍ പോയ ഭാര്യ മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലനായ കൃഷ്ണ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം മുറിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ട ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃഷ്ണ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം കൃഷ്ണയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Read More