മാതാജി എന്ന അദ്ഭുതം ! കഴിഞ്ഞ 73 വര്‍ഷമായി ജലപാനവും മലമൂത്ര വിസര്‍ജനവും ഇല്ലാതെ ജീവിക്കുന്ന മനുഷ്യന്‍ ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നു

മൗസാന: ഒരു നേരം ഭക്ഷണം കിട്ടിയില്ലെങ്കില്‍ കുഴഞ്ഞു വീഴുന്നവരാണ് ഒട്ടുമിക്ക ആളുകളും. അപ്പോള്‍ ഒരാള്‍ കഴിഞ്ഞ 73 വര്‍ഷമായി ഭക്ഷണവും ജലപാനവുമില്ലാതെ കഴിച്ചു കൂട്ടുന്നുവെന്നു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. 88 വയസുകാരനായ പ്രഹഌദ് ജാനി എന്ന മാതാജിയാണ് ഇത്തരത്തില്‍ 73 വര്‍ഷമായി ഭക്ഷണവും ജലപാനവുമില്ലാതെ ജീവിച്ച് ശാസ്ത്രലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഭക്ഷണവും ജലപാനവുമില്ലാത്തതിനാല്‍ മലമൂത്ര വിസര്‍ജനങ്ങളും ഇദ്ദേഹത്തിനില്ല. മാത്രമല്ല ഇദ്ദേഹം പൂര്‍ണആരോഗ്യവാനാണുതാനും. രാജസ്ഥാനിലെ മൗസാന ജില്ലയിലാണു പ്രഹഌദ് ജനിച്ചത്. ഏഴാം വയസില്‍ പ്രഹഌദ് വീട്ടില്‍ നിന്നു കാട്ടിലേയ്ക്കു പോയി. തിരിച്ചു നാട്ടില്‍ എത്തിയ ഇയാള്‍ തനിക്കു ദേവിയുടെ അനുഗ്രഹം കിട്ടി എന്ന് അറിയിച്ചു. പിന്നീടങ്ങോട്ട് ചുവന്ന വസ്ത്രവും മുക്കുത്തിയും കമ്മലുമണിഞ്ഞായിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്. ഇതോടെ നാട്ടുകാര്‍ പ്രഹഌദിനെ മാതാജി എന്നു വിളിച്ചു തുടങ്ങി. 15 വയസില്‍ ഇദേഹം വെള്ളവും ഭക്ഷണവും ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്നുവരെ ജലപാനം പോലും…

Read More