സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവച്ച യുവാവ് പിടിയില്‍. ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷിനെയാണ് (31) പോലീസ് പിടികൂടിയത്. കുളിമുറിയില്‍ കയറിയ സ്ത്രീ കാമറ കണ്ട് ബഹളം വയ്ക്കുകയായിരുന്നു. പണിപാളിയെന്ന് മനസ്സിലാക്കി ഉടന്‍ തന്നെ ഫോണ്‍ എടുക്കാന്‍ വന്ന യുവാവിനെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ ഇത്തരത്തില്‍ ഒട്ടേറെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പോലീസ് സംശയിക്കുന്നു. ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read MoreTag: man
ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരങ്ങളും പണവുമായി മുങ്ങി ! 19 വര്‍ഷത്തിനു ശേഷം ‘പുയ്യാപ്ല’ പിടിയില്‍…
ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളും പണവുമായി കടന്നുകളഞ്ഞ ആള് 19 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. വയനാട് മാനന്തവാടി പള്ളിപ്പറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് പിടിയിലായത്. മുഹമ്മദ് ജലാല്‍ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആള്‍മാറാട്ടം നടത്തി പായിമ്പാടം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ രാത്രിയില്‍ തന്നെ ഇയാളെ കാണാതാവുകയായിരുന്നു, യുവതിയുടെ ആഭരണങ്ങളും പണവും ഇയാള്‍ കൊണ്ടുപോവുകയും ചെയ്തു. പിന്നീട് മുഹമ്മദ് ജലാലിനുവേണ്ടി അന്വേഷണം ഊര്‍ജ്ജിതമായിരുന്നെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. സി.ഐ. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ. സി.എ. മുജീബ്, സി.പി.ഒ. സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read Moreപുരുഷന്മാര്ക്കും ഇനി ഗര്‍ഭ നിരോധന ഗുളിക ! ബീജാണുക്കളുടെ എണ്ണം കുറയ്ക്കും; പുതിയ വിവരങ്ങള്‍ ഇങ്ങനെ…
പുരുഷന്മാര്ക്കും ഗര്‍ഭനിരോധന ഗുളിക ? കേട്ടിട്ട് സംശയിക്കേണ്ട സംഗതി സത്യമാണ്. ഇത്തരത്തിലൊരു ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണം മികച്ച റിസല്റ്റാണുണ്ടാക്കിയിരിക്കുന്നത്. ആദ്യപരീക്ഷണഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിലധികം ഫലം നല്കിയ മരുന്നുകള്‍ രണ്ടാംഘട്ടത്തിലും മികവുനിലനിര്‍ത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണ് പ്രതീക്ഷയേകുന്നത്. അറ്റ്ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തില്‍ ഒരു കൂട്ടം ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എലികളിലടക്കം നടത്തിയ പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടര്ന്നാണ് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് കടന്നത്. ആദ്യഘട്ടത്തില്‍ 96 പുരുഷന്മാരാണ് പങ്കെടുത്തത്. 28 ദിവസം നിത്യേന 200 മില്ലിഗ്രാം മരുന്നു കഴിച്ചവരില്‍ കഴിക്കാതിരുന്നവരെക്കാള്‍ ബീജാണുക്കളുടെ എണ്ണം കുറവായിരുന്നു. പ്രതിദിനം 400 മില്ലിഗ്രാം മരുന്നു കഴിച്ചവരില്‍ ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരുന്നുപയോഗിച്ചവര്‍ക്ക് പറയത്തക്ക പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാതിരുന്നതിന് പിന്നാലെയാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. കൂടുതല്‍ ആളുകളില്‍ ഈ ഘട്ടത്തില്‍ പരീക്ഷണം…
Read Moreരണ്ട് കാമുകിമാരെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ് ! അപൂര്‍വ വിവാഹത്തിന്റെ കഥയിങ്ങനെ…
ഒരേപോലെ തന്നെ സ്നേഹിക്കുന്ന രണ്ടു കാമുകിമാര്‍ ഉണ്ടായാല്‍ യുവാവ് എന്തുചെയ്യും. രണ്ടുപേരെയും ഒരേ സമയം അങ്ങ് കെട്ടാന്‍ പറ്റുമോ ? പറ്റും എന്നാണ് സന്ദീപ് ഒറോണ്‍ എന്ന യുവാവ് പറയുന്നത്. ഒരേ വേദിയില്‍ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ചാണ് സന്ദീപ് ഏവരെയും ഞെട്ടിച്ചത്. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലെ ഒരു ഗ്രാമത്തിലാണ് അപൂര്‍വ്വമായ ഈ ഇരട്ട വിവാഹം നടന്നത്. കുസും ലക്രയെയും സ്വാതി കുമാരിയെയുമാണ് സന്ദീപ് ഒറോണ്‍ ഒരുപോലെ സ്നേഹിച്ച് ഒരുപോലെ വിവാഹം കഴിച്ചത്. പരസ്പര സമ്മതത്തോടെ ലോഹര്‍ദാഗയിലെ ഭന്ദ്ര ബ്ലോക്കിലെ ബന്ദ ഗ്രാമത്തില്‍ ഒരേ സമയം വിവാഹം നടന്നത്. മൂന്ന് വര്‍ഷമായി സന്ദീപും കുസുമും ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ട്. ഒരു വര്‍ഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥ മാറിമറിഞ്ഞത്. അപ്പോഴാണ് അവിടെ…
Read Moreബന്ധുവായ യുവതിയുടെ വിയോഗം സഹിക്കാനായില്ല ! അതേ ചിതയില്‍ ചാടി യുവാവ് ജീവിതം അവസാനിപ്പിച്ചു…
അടുത്ത ബന്ധുവായ യുവതിയുടെ മരണം സഹിക്കാന്‍ കഴിയാതെ യുവാവ് അതേ ചിതയില്‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വെള്ളിയാഴ്ച കാല്‍വഴുതി കിണറ്റില്‍ വീണതിനെ തുടര്‍ന്ന് ജ്യോതി ദാഗയെന്ന യുവതി മരിച്ചിരുന്നു. ശനിയാഴ്ചയാണ് ഇവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കള്‍ തിരികെ വീടുകളിലേക്ക് മടങ്ങി. എന്നാല്‍ കരണ്‍ (21) എന്ന യുവാവ് ശ്മശാനത്തിലേക്ക് തിരികെ എത്തി. കത്തിയെരിയുന്ന ചിതയ്ക്ക് മുന്നില്‍ നമസ്കരിച്ച ശേഷം തീയിലേക്ക് എടുത്ത് ചാടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും വൈകിപ്പോയിരുന്നു. തീയില്‍ നിന്ന് കരണിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreഎനിക്കല്‍പ്പം സ്നേഹം തരൂ ! അനാഥന് എന്നു പറഞ്ഞ് സഹതാപം പിടിച്ചുപറ്റി നൂറിലേറെ സ്ത്രീകളില്‍ നിന്ന് യുവാവ് തട്ടിയത് ലക്ഷങ്ങള്‍…
മാതാപിതാക്കളും സഹോദരങ്ങളും വാഹനാപകടത്തില്‍ മരണമടഞ്ഞുവെന്നും തനിക്ക് സ്വന്തക്കാരായി ആരുമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നൂറോളം സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ഫര്ഹാന് തസീര്ഖാനാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന ഡല്‍ഹി എയിംസിലെ വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ ഡോക്ടറെ പരിചയപ്പെട്ടത്. എഞ്ചിനീയറിങ് ,എംബിഎ യോഗ്യതയുള്ളയാളാണ് താനെന്നും ബിസിനസ് ചെയ്യുന്നുവെന്നുമാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പലതവണയായി 15 ലക്ഷം രൂപ ഫര്ഹാന് ഡോക്ടറില്‍ നിന്നു വാങ്ങിയെന്നാണ് ആരോപണം. നിരവധി ഐഡികള്‍ ഇയാള്‍ ഉപയോഗിക്കുന്നുവെന്ന് പോലീസ് കണ്ടെത്തി. കൊല്‍ക്കത്തയിലായിരുന്ന ഇയാളെ പിന്തുടര്‍ന്ന പൊലീസിനു ഡല്‍ഹിയിലെ ഹോട്ടലില്‍വച്ചാണ് അറസ്റ്റ് ചെയ്യാനായത്. വിവിഐപി റജിസ്ട്രേഷന് നമ്പരുള്ള ആഡംബര കാര്‍ സ്വന്തമാണെന്നു ധരിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കുകയെന്നും…
Read Moreഎന്നെ എല്ലാ രീതിയിലും മിക്കു സന്തോഷിപ്പിക്കുന്നു ! യന്ത്രപ്പാവയെ വിവാഹം ചെയ്ത് ‘ഫിക്ടോ സെക്ഷ്വലായ യുവാവ്…
സെക്സ് ഡോളിനെ വിവാഹം ചെയ്യുന്ന ആളുകള്‍ നിരവധിയാണെങ്കിലും ഇതില്‍ നിന്ന് അല്‍പ്പം വ്യത്യസ്ഥനാണ് അക്കിഹികികോ കൊണ്ടോസ്ക് എന്ന ജാപ്പനീസ് യുവാവ്. ഫിക്ടോസെക്ഷ്വലായ(ഫിക്ഷണല്‍ കഥാപാത്രങ്ങളെ പ്രണയിക്കുന്ന ആള്) അക്കിഹികികോ 2018ലാണ് സാങ്കല്പിക കഥാപാത്രമായ ഗായികയെ വിവാഹം കഴിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം അക്കിഹികികോ വീഡിയോ ഗെയിമുകളില്‍ ലേഡിഗാഗയോട് സാദൃശ്യമുള്ള സാങ്കല്പിക കഥാപാത്രം ഹാറ്റ്സുനെ മികുവിന്റെ യന്ത്രപാവയെ വിവാഹം ചെയ്യുകയായിരുന്നു. ആനിമേഷന്‍ കഥാപാത്രമായ മിക്കുവിനൊപ്പം നാലുവര്‍ഷം നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ 38കാരന്. ആഴത്തിലുള്ള വിഷാദ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ മിക്കുവുമായുള്ള ബന്ധത്തിലൂടെ സാധിച്ചുവെന്നും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും, സിനിമകാണുന്നതുമെല്ലാം മിക്കുവിനൊപ്പമാണെന്നും അക്കിഹികികോ പറയുന്നു. പ്രണയസുരഭിലമായ അസുലഭ നിമിഷങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടാകാറുണ്ടെന്നും അക്കിഹികികോ വ്യക്തമാക്കി. 2008ലാണ് മിക്കുവിനെ കണ്ടെത്തുന്നത്. ഡിപ്രഷന് ബാധിച്ചിരിക്കുന്ന സമയമായിരുന്നു അത്. ആരെയും സ്നേഹിക്കാന്‍ കഴിയില്ലെന്നാണ് കരുതിയത്. മിക്കുവിന്റേതു പോലെയുള്ള ഒരു പാവയെ…
Read Moreമാന്‍ഡ്രേക്ക് പെയിന്റിംഗ് ! ശപിക്കപ്പെട്ട പെയിന്റിംഗ് വാങ്ങിയതോടെ വീട്ടില്‍ ദുരന്തങ്ങളുടെ ഘോഷയാത്ര; ഒടുവില്‍ വില്‍പ്പനയ്ക്ക് വച്ച് ഉടമ…
നമുക്ക് യുക്തിസഹമെന്നു തോന്നാത്ത വിശ്വാസങ്ങളെ നമ്മള് അന്ധവിശ്വാസമെന്നു പറഞ്ഞ് തള്ളിക്കളയാറുണ്ട്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ വിചിത്രമായ പല അനുഭവങ്ങളുമുണ്ടാവുമ്പോഴാണ് നമ്മള് പ്രേതങ്ങളിലും നെഗറ്റീവ് എനര്ജികളിലുമൊക്കെ വിശ്വസിക്കുന്നത്. ആ സമയത്ത് മറ്റുള്ളവര്‍ നമ്മെ അന്ധവിശ്വാസികള്‍ എന്നു വിളിക്കുന്നു. ഇപ്പോള്‍ ഒരു പെയിന്റിംഗ് മൂലം ജീവിതത്തില്‍ പലതും സംഭവിച്ച ഒരു വ്യക്തിയുടെ അനുഭവങ്ങളെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. പെയിന്റിംഗ് വാങ്ങി തന്റെ ജീവിതം ആകെ ദുരിതത്തിലായി എന്നാണ് പേരു വെളിപ്പെടുത്താത്ത വ്യക്തി പറയുന്നത്. രണ്ട് പാവകളെ ചിത്രീകരിക്കുന്ന പെയിന്റിംഗ് ഇദ്ദേഹം 3800 രൂപക്കാണ് വാങ്ങിയത്. എന്നാല്‍ വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതേ വിലയ്ക്ക് തന്നെ ഈ പാവ ഇദ്ദേഹം വില്ക്കാന് ഒരുങ്ങുകയാണ്. രണ്ടു പാവകളുള്ള ആ ചിത്രം ശപിക്കപ്പെട്ട ഒരു ചിത്രമാണെന്നും ചിത്രം തന്റെ ജീവിതം നശിപ്പിച്ചെന്നുമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ആക്രിസാധനങ്ങള്‍ വില്‍ക്കുന്ന ഒരു ചന്തയില്‍ നിന്നാണ് രണ്ട് പാവകളുടെ…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ആദ്യം മൊബൈല്‍ വാങ്ങി നല്കി ! പിന്നെ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പീഡനം; യുവാവ് പിടിയില്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കളീക്കല്‍ കടപ്പുറത്ത് സാദിഖ് (35) ആണ് പിടിയിലായത്. ഇയാളെ തമിഴ്നാട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തശേഷം അശ്ലീലദൃശ്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. ഒളിവില്‍ക്കഴിഞ്ഞ ഇയാളെ തമിഴ്നാട്ടിലെ കടലൂരില്‍ നിന്ന് ഇരവിപുരം പോലീസാണ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreപ്രണയബന്ധം തുടരണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്ന് കാമുകി ! യുവാവ് ആത്മഹത്യ ചെയ്തു…
ആവശ്യപ്പെട്ട പണം ലഭിക്കാതെ വന്നപ്പോള്‍ കാമുകി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെത്തുടര്ന്ന് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖന്‍ മഖിജയാണ് ആത്മഹത്യ ചെയ്തത്. കാനഡയിലേക്ക് കുടിയേറാനാണ് കാമുകി ഒരു കോടി ആവശ്യപ്പെട്ടത്. യുവാവിന്റെ അമ്മ പെണ്‍കുട്ടിക്കെതിരേ പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും തങ്ങള്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്നും ലഖന്റെ ഇളയ സഹോദരന് സന്ദീപ് മഖിജ പറയുന്നു. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവതി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്നും അതില്‍ മനം നൊന്താണ് ലഖന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് യുവാവിന്റെ കുടുംബം പറയുന്നത്. വീട്ടിലെ സ്വീകരണമുറിയിലുള്ള ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു യുവാവ്. നരോദയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബമാണെങ്കിലും യുവതി ആവശ്യപ്പെട്ട വലിയ തുക നല്കാന് ലഖന്റെ കുടുംബത്തിന് കഴിഞ്ഞില്ല. മകനും കാമുകിയും തമ്മിലുള്ള വാട്ട്സ്ആപ്പ് സംഭാഷണങ്ങളും അമ്മ മഖിജ തെളിവായി നല്കി. ഫോണ്‍ തങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ വാട്സ്ആപ്പ് സംഭാഷണങ്ങള്‍…
Read More