മണര്‍കാട്: കൂപ്പുകൈകളോടെ കാത്തുനിന്ന വിശ്വാസികള്‍ക്കു ദര്‍ശന സൗഭാഗ്യമായി മണര്‍കാട് കത്തീഡ്രലില്‍ നടതുറന്നു. വിശ്വാസികൾ വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിച്ചു. എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനമായ ഇന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു നടതുറക്കല്‍. എംഎസ്ഒടി സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ തെയോഫിലോസ് സഹകാര്‍മികത്വം വഹിച്ചു.രാവിലെ കുര്‍ബാന സമയത്തു തന്നെ കത്തീഡ്രൽ വിശ്വാസികളാല്‍ നിറഞ്ഞു. 11ന് ഉച്ചനമസ്കാരത്തിന് ദേവാലയമണി മുഴക്കിയ ശേഷം ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയും വൈദിക ശ്രേഷ്ഠരുടെയും നേതൃത്വത്തില്‍ പ്രാര്‍ഥനകള്‍ ആരംഭിച്ചതോടെ “അമ്മേ, മാതാവേ’ എന്ന വിളികള്‍ മാത്രമായി എങ്ങും. മദ്ബഹയ്ക്കു മുന്നിലെ തിരശീല നീങ്ങി നട തുറന്നതോടെ വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണി യേശുവിന്റെയും ഛായാചിത്രം ദര്‍ശിച്ചു. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാനമസ്കാരത്തിനാണു നട അടയ്ക്കുക. അതുവരെ ദര്‍ശനത്തിനു ഭക്തര്‍ക്ക് അവസരമുണ്ട്.
Read MoreTag: manarcad perunnal
മണര്‍കാട് പള്ളിയില്‍ റാസ ഇന്ന്; നടതുറക്കല്‍ നാളെ
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസ ഇന്നു നടക്കും. ഉച്ചനമസ്കാരത്തെത്തുടര്‍ന്ന് 12ന് റാസയ്ക്കുള്ള മുത്തുക്കുടകള്‍ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദീകരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം കത്തീഡ്രലില്‍നിന്ന് റാസ പുറപ്പെട്ടും. തുടര്‍ന്ന് കല്ക്കുരിശിങ്കലും കണിയാംകുന്ന് കുരിശിന്തൊട്ടിയിലും മണര്‍കാട് കവലയിലെ കുരിശിന്തൊട്ടിയിലും ധൂപപ്രാര്‍ഥന നടത്തി തിരികെ കത്തീഡ്രലിലേക്ക് റാസ പുറപ്പെടും. കരോട്ടെപള്ളിയില്‍ എത്തി ധൂപപ്രാര്ഥനകള്ക്കു ശേഷം തിരികെ കത്തീഡ്രലിൽ എത്തി വൈദീകര്‍ വിശ്വാസികളെ ആശീര്‍വദിക്കും. റാസയില്‍ പങ്കെടുക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി വിശ്വാസികള്‍ ഒഴുകിയെത്തും. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായില്‍ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്ന നടതുറക്കല്‍ ശുശ്രൂഷ നാളെ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നാളെ 11.30ന് നടക്കുന്ന…
Read Moreമണർകാട് പള്ളിയിൽ എട്ടു നോമ്പ് തിരുനാളിന് നാളെ കൊടിയേറും
മണര്‍കാട്: മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനു നാളെ കൊടിയേറും. ഇ ന്നു സന്ധ്യാപ്രാര്‍ഥനയോടെ നോമ്പാചരണത്തിനു തുക്കമാകും. എട്ടിന് സമാപിക്കും.നാളെ മുതല്‍ 14 വരെ എല്ലാദിവസവും കത്തീഡ്രലിലെ കുര്‍ബാനയ്ക്കു മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികത്വം വഹിക്കും. ഒന്നു മുതല്‍ ഏഴു വരെ 12ന് ഉച്ചനമസ്കാരവും വൈകിട്ട് അഞ്ചിനു സന്ധ്യാ നമസ്കാരവും ഉണ്ടായിരിക്കും. ഒന്നു മുതല്‍ അഞ്ചു വരെ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്ന്, മൂന്ന്, അഞ്ചിന് വൈകിട്ട് 6.30ന് ധ്യാനം. ഒന്നിനു വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയ്ക്കു എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമരഘോഷയാത്ര പള്ളിയില്‍നിന്നു പുറപ്പെടും. വൈകുന്നേരം 4.30നു കൊടിമരം ഉയര്‍ത്തും.രണ്ടിനു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കു പൗലോസ് മാര്‍ ഐറേനിയോസ് മുഖ്യകാര്കത്വം വഹിക്കും. വൈകിട്ട് 6.30ന്…
Read More