പ്രണയം നടിച്ച ഗര്‍ഭിണിയാക്കി ! പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; പ്രമുഖ ബോളിവുഡ് സംവിധായകനെതിരേ വെളിപ്പെടുത്തലുമായി മന്ദന കരീമി ബോളിവുഡിനെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ബോളിവുഡിലെ പ്രശസ്ത സംവിധായകനില്‍ നിന്നു ഗര്‍ഭിണിയായെന്നും ശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയില്‍ മന്ദന തുറന്നു പറഞ്ഞത്. ഒരുമിച്ച് ജീവിക്കാമെന്ന ഉറപ്പിലാണ് ഗര്‍ഭിണിയാകാന്‍ ഒരുങ്ങിയതെന്നും അവസാനം സംവിധായകന് ചതിക്കുകയുമായിരുന്നുവെന്നും താരം പറയുന്നു. മന്ദനയുടെ വാക്കുകള്‍ ഇങ്ങനെ…ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി ബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു ആ സംവിധായകന്. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നല്‍കാമെന്നും ഞങ്ങളിരുവരും ചേര്‍ന്ന് പദ്ധതിയിട്ടതാണ്. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ…
Read More