ആറന്മുള: ആചാരപ്പെരുമയില്‍ മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരിയുടെ തോണിയാത്ര ഇന്ന്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുള്ള തിരുവോണവിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരി തോണിയേറി ആറന്മുളയിലെത്തുന്ന പരമ്പരാഗത ആചാരയാത്ര ഇന്നു രാത്രിയിലാണ് പമ്പാനദിയില്‍ നടക്കുന്നത്. ഇന്നു വൈകുന്നേരം കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്നും ഭട്ടതിരി ആറന്മുളയിലേക്ക് പുറപ്പെടും. കോട്ടയം കുമാരനെല്ലൂരില്‍ താമസമാക്കിയിരിക്കുന്ന മങ്ങാട്ട് ഇല്ലത്തെ നാരായണഭട്ടതിരി തിരുവോണത്തോണിയേറുന്നതിനായി വെള്ളിയാഴ്ച യാത്ര പുറപ്പെട്ടിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ അറിയിപ്പ് തോണിയില്‍ ഭട്ടതിരി മീനച്ചിലാറും വേമ്പനാട് കായലും കടന്ന് പമ്പയിലൂടെ തുഴഞ്ഞ് ഇന്നു രാവിലെ ആറന്മുളയിലും തുടര്‍ന്ന് ഉച്ചയോടെ കാട്ടൂരിലെത്തും. കാട്ടൂരിലെത്തുന്ന ഭട്ടതിരിക്ക് ആചാരങ്ങളോടെ വരവേല്പ് ലഭിക്കും. തുടര്‍ന്ന് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് ശേഷമാണ് തിരുവോണത്തോണി ആറന്മുളയിലേക്ക് തിരിക്കുന്നത്. ഭഗവാന് ഓണ വിഭവങ്ങള്‍ നല്കുന്ന കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികളും ഭട്ടതിരിയോടൊപ്പം തിരുവോണ തോണിയിലുണ്ടാകും. ആറന്മുള പള്ളിയോടങ്ങളും തിരുവോണത്തോണിക്ക് അകമ്പടി സേവിക്കും.…
Read More