കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കട്ടായം പറയുന്നത്. എന്നാല്‍ കേരളത്തിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറാക്കിയ രണ്ട് ടണ്‍ മാമ്പഴം തമിഴ്നാട്ടില്‍ നശിപ്പിച്ചു എന്ന വാര്‍ത്ത ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. തിരുപ്പൂര്‍ കോര്പറേഷന് പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയില്‍ ആറു ഗോഡൗണുകളില്‍ ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് 2250 കിലോ മാമ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്കി പിഴ ഈടാക്കി. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പു പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മായം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപകമായ വില്പന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു കര്‍ശന പരിശോധന നടത്താന്‍ കലക്ടര്‍ എസ്.വിനീത് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ…
Read MoreTag: mango
ഒരു കിലോ മാങ്ങയുടെ വില വെറും 2.70 ലക്ഷം ! ഏഴു മാങ്ങകള്‍ക്കു കാവല്‍ ആറു നായ്ക്കളും രണ്ടു സെക്യൂരിറ്റിക്കാരും; മധ്യപ്രദേശിലെ മാങ്ങാ ഒരു സംഭവമാണ്…
മാങ്ങാ ആരും പറിച്ചു കൊണ്ടു പോകാന്‍ മാന്തോട്ടങ്ങളില്‍ കാവല്‍ക്കാരുള്ളത് പതിവാണ്. എന്നാല്‍ ഒരു മാവിന് കാവലായി ആറു നായ്ക്കളെ നിയോഗിക്കുക കൂടാതെ രണ്ടു കാവല്‍ക്കാരും കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ട് അല്ലേ. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് ഒരു മാവിന് ഇത്രയേറെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. സങ്കല്‍പ് പരിഹാറും ഭാര്യ റാണിയുമാണ് ഈ മാവിന്റെയും മാന്തോട്ടത്തിന്റെയും ഉടമകള്‍. ആറു നായ്ക്കളെയും രണ്ടു മനുഷ്യരെയും കാവലിടാന്‍ എന്താണ് ഈ മാവിന് പ്രത്യേകത എന്നായിരിക്കും ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയതുമായ ‘ജപ്പാനീസ് മിയാസാഖി’ എന്ന മാമ്പഴം ലഭിക്കുന്ന മാവുകളാണിത്. അന്താരാഷ്ട്ര വിപണിയില്‍ 2.70 ലക്ഷം ആണ് മാമ്പഴം കിലോക്ക് ലഭിക്കുകയെന്നാണ് കര്‍ഷകന്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് റാണിയും സങ്കല്‍പും ചേര്‍ന്നാണ് ജപ്പാനീസ് മിയാസാഖി എന്ന വിഭാഗത്തില്‍ പെട്ട മാവിന്‍ തൈകള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാമ്പഴം ഉണ്ടായി…
Read Moreമുമ്പെങ്ങുമില്ലാത്ത വിധത്തില്‍ കേരളമാകെ മാവുകള്‍ പൂക്കുമ്പോള്‍ ! പത്തുംമുപ്പതും കൊല്ലമായി പൂക്കാതെ നില്‍ക്കുന്ന മാവുകള്‍ വരെ പൂത്തതിന്റെ പിന്നിലുള്ളപ്രതിഭാസം ഇങ്ങനെ…
ഇപ്പോള്‍ കേരളത്തില്‍ എവിടെ നോക്കിയാലും കാണാനാവുന്നത് മാവുകള്‍ പൂത്തുനില്‍ക്കുന്ന കാഴ്ചയാണ്. മുമ്പെങ്ങുമില്ലാത്തവണ്ണമാണ് ഇത്തവണ മാവുകള്‍ ഭ്രാന്ത് പിടിച്ചപോലെ പൂത്തിരിക്കുന്നത്. പത്തും മുപ്പതും വര്‍ഷമായി പൂക്കാതെ നിന്ന മാവുകള്‍ വരെ ഇപ്പോള്‍ ഇലകാണാത്ത വിധത്തില്‍ പുത്തുലഞ്ഞിരിക്കുകയാണ്. മാവുകള്‍ പൂത്തുനില്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ പലപ്പോഴും ദുരന്തത്തില്‍ കലാശിക്കുന്നത് ആളുകളെ ഒരേ സമയം ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പണ്ട് മിസോറാമില്‍ ഇതുപോലെ മുള പൂത്തപ്പോള്‍ എലികള്‍ കൂട്ടമായി പെരുകുകയും പ്ലേഗ് പടര്‍ന്നതും മലയാളിയുടെ ഓര്‍മയിലുണ്ട്. അത്തരമൊരു ആശങ്കയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പലരുടെയും ഉള്ളിലുള്ളത്. എന്നാല്‍ അത്തരം ആശങ്കപ്പെടാനുള്ള കാര്യങ്ങളൊന്നും ഇതിലില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡിസംബര്‍-ജനുവരി മാസങ്ങളിലെ തണുപ്പും ഭൂഗര്‍ഭജലത്തിന്റെ കൂടിയ അളവുമാണ് ഇത്തവണ മാവുകളെ സന്തോഷത്താല്‍ മതിമറന്നു പൂക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. കേരളമാകെ മാവുകള്‍ പൂത്തു നില്‍ക്കുന്ന കാഴ്ചയ്ക്കു പിന്നില്‍ ഈ മൂന്നു കാരണങ്ങളാണെന്നു ഇതേപ്പറ്റി പഠിച്ച കേരള…
Read More