കാട്ടിലെ രാജാവായ സിംഹത്തെക്കണ്ടാല്‍ മറ്റെല്ലാ ജീവികളും ഒന്നു പേടിക്കും. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രം ചില ജീവികള്‍ സിംഹങ്ങളെ വെല്ലുവിളിക്കാറുണ്ട്. ആനയോ കാട്ടുപോത്തോ മാത്രമാണ് അപൂര്‍വമായെങ്കിലും സിംഹത്തെ വെല്ലുവിളിക്കുന്നത്. എന്നാല്‍ വലുപ്പത്തില്‍ സിംഹത്തിന്റെ ഏഴയലത്ത് വരാത്ത ഒരു കീരി ഒരേ സമയം വിറപ്പിച്ചത് മൂന്നു സിംഹങ്ങളെയാണ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ശരീര വലിപ്പത്തില്‍ ഒന്നുമല്ല കാര്യം. ധൈര്യമാണ് എല്ലാത്തിനും മുകളില്‍ എന്ന വാചകം സത്യമാണ് എന്ന് വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് വീഡിയോ. മൂന്ന് സിംഹങ്ങളുടെ നടുവില്‍ നില്ക്കുന്ന കീരിയുടെ വീഡിയോ സുശാന്ത നന്ദ ഐഎഫ്എസാണ് ട്വറ്ററില്‍ പങ്കുവെച്ചത്. മൂന്ന് സിംഹങ്ങളെ പിന്തുടര്ന്ന് ഭയപ്പെടുത്തുന്ന കീരിയുടെ ധൈര്യമാണ് ഇതിന്റെ ഉള്ളടക്കം. മുഖത്തോട് മുഖം നോക്കി ചീറി അടുക്കുന്ന കീരിയുടെ ദൃശ്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്.
Read More