കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കിക്കൊണ്ട് മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ ഭാവിയില്‍ അതിരൂക്ഷമാവും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് തര്‍ക്കിച്ചു സമയം പാഴാക്കുകയാണ് പലരും. എന്നാല്‍ ഇത് യാഥാര്‍ഥ്യമാണെന്ന് മനസിലാക്കി പലരും പ്രതിരോധ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഇതിനുദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനമില്ലെന്ന് വാദിക്കുന്നവര്‍ പ്രമാണമാക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ അര്‍ഥശൂന്യമാണെന്നു കാട്ടിത്തരുകയാണ് ട്രംപിന്റെ സ്വന്തം നഗരം. ന്യൂയോര്‍ക്കിലെ ഏറ്റവും നിര്‍ണായകമായ സാമ്പത്തിക വ്യവഹാര കേന്ദ്രമാണ് മാന്‍ഹാട്ടന്‍ ഇങ്ങനെയുള്ള ലോവര്‍ മന്‍ഹാട്ടന്റെ തീരപ്രദേശത്തെ കെട്ടിടങ്ങളില്‍ മുഴുവന്‍ 2050 ആകുമ്പോഴേക്കും കടല്‍ ജലം കയറുമെന്നാണു കണക്കു കൂട്ടുന്നത്. ഈ മുന്നറിയിപ്പുകളെ ഗൗരവമായി കണ്ടുകൊണ്ട് തന്നെ മന്‍ഹാട്ടന്റെ തീരപ്രദേശം വ്യാപിപ്പിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കു തയ്യാറെടുക്കുകയാണ് മേയര്‍ ബില്‍ ഡേ ബ്ലാസിയോ അടക്കമുള്ളവര്‍. രണ്ട് തരത്തിലാകും കാലാവസ്ഥാ വ്യതിയാനം ന്യൂയോര്‍ക്കിനെ പ്രത്യേകിച്ച്…
Read More