കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ തോൽവി പരിശോധിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ ജില്ലാ കമ്മറ്റി തീരുമാനിക്കും. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരാജയം പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നു ചേർന്ന സംസ്ഥാന കമ്മറ്റി യോഗം പരാജയം അന്വേഷിക്കാൻ ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. പാലായിൽ പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മറ്റി യോഗങ്ങൾ വിലയിരുത്തിയത്. ജില്ലാ കമ്മറ്റി യോഗത്തിനു മുന്നോടിയായി വെള്ളിയാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.ജെ. തോമസ്, എം.എം.മണി എന്നിവർ യോഗത്തിൽ പങ്കെടുക്കും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ചേരുന്ന ജില്ലാ കമ്മറ്റിയോഗം പാലായിലെ പരാജയം വിശദമായി ചർച്ച ചെയ്യും. എ.വിജയരാഘവൻ എത്തുംസംസ്ഥാന ആക്്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ ജില്ലാ കമ്മറ്റി യോഗത്തിനെത്തുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയോഗം അന്വേഷണ കമ്മീഷനെ തീരുമാനിച്ചേക്കും. ജില്ലാ…
Read MoreTag: mani c kappan
ആര് വേണമെന്ന് 1.90 ലക്ഷം വോട്ടർമാർ വിധിയെഴുതും;പാലായിൽ ജോസും കാപ്പനും നേർക്കുനേർ; ജനകീയം പദയാത്രയുമായി ജോസ് ; വികസന വിളംബര ജാഥയുമായി കാപ്പൻ
കോട്ടയം: ഒൗദ്യോഗികപ്രഖ്യാപനമായില്ലെങ്കിലും 1.90 ലക്ഷം വോട്ടർമാർ വിധിയെഴുതുന്ന പാലായുടെ രാഷ്ട്രീയമത്സര ചിത്രം വ്യക്തം. യുഡിഎഫിൽ മാണി സി. കാപ്പനും എൽഡിഎഫിൽ ജോസ് കെ. മാണിയും സ്ഥാനാർഥികളാകും. ഇരുപതിനായിരത്തോളം വോട്ടുബലമുള്ള ബിജെപിയിൽ ജയസൂര്യനോ എൻ. ഹരിയോ മത്സരിക്കും. എൽഡിഎഫ് വിട്ട മാണി സി. കാപ്പൻ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്ര പാലായിലെത്തിയപ്പോഴാണ് യുഡിഎഫിലെത്തിയത്. ഇന്നലെ പാലായിൽ ചേർന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയിലും കാപ്പൻ പങ്കെടുത്തു. പാലായിൽ പൂർത്തിയാക്കാനുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കിലാണ് അദ്ദേഹം. ഇടതു മുന്നണിയിൽ സജീവമായ പ്രവർത്തനങ്ങളുമായി ജോസ് കെ.മാണി മണ്ഡലത്തിൽ സജീവമാണ്. ബിജെപിയും നിയോജക മണ്ഡലം ശില്പശാല പൂർത്തീകരിച്ച് ബൂത്തുതല പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുന്‍പേ പാലായിൽ പ്രചാരണചൂടേറി. ഇടതു മുന്നണിയുടെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച ജോസ് കെ.മാണി ജനകീയം എന്ന…
Read Moreകേരള എൻസിപിയുമായി മാണി സി. കാപ്പൻ യുഡിഎഫിൽ ഘടക ക്ഷിയാകും; ചിഹ്നം ട്രാക്ടറോ, ഫുട്ബോളോ; 14 ജില്ലകളിലും കമ്മറ്റി രൂപീകരിക്കും
കോട്ടയം: എൻസിപിയിൽ നിന്നു പുറത്താക്കിയ മാണി സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുന്നു. പുതിയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് 22ന് തിരുവനന്തപുരത്ത് യോഗം ചേരും. കേരള എൻസിപി എന്ന പേരിലായിരിക്കും പുതിയ പാർട്ടി രൂപീകരിക്കുന്നത്.എൻസിപി നേതാക്കളായ ബാബു കാർത്തികേയൻ, സലിം പി.മാത്യു, ബാബു തോമസ്, കടകംപള്ളി സുകു, പി. ഗോപിനാഥൻ, സാജു എം. ഫിലിപ്പ് കോട്ടയം, എം.ബലരാമൻനായർ, ഷിനി കൊച്ചുദേവസി, പി.എച്ച്. ഫൈസൽ എന്നിവർ കാപ്പനൊപ്പം പുതിയ പാർട്ടിയിലുണ്ടാകും. കേരള കോണ്‍ഗ്രസ് ബി, ആർഎസ്പി എന്നീ പാർട്ടികളിൽ നിന്ന് ഒരു വിഭാഗം പുതിയ പാർട്ടിയിലെത്തും. കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിൽ നിന്നും പാർട്ടിയിൽ ചേരാനായി ആളുകൾ മാണി സി. കാപ്പനുമായി ബന്ധപ്പെട്ടിട്ടുണ്ട്. എൻസിപിയിലെ അതൃപ്തരായവരെ ഉൾപ്പെടുത്തി 14 ജില്ലകളിലും കമ്മിറ്റിയും രൂപീകരിക്കും. മാണി സി. കാപ്പൻ പ്രസിഡന്റായി പാർട്ടി രൂപീകരിക്കാനാണ് പ്രാഥമിക തീരുമാനം. ട്രാക്്ടർ,…
Read Moreസ്വിച്ചിട്ടാൽ കത്താത്തവർ..! കാപ്പനെതിരേ പാലായിൽ എൻസിപി പ്രകടനം; എൻസിപി വിട്ടുപോയത് മാണിസി കാപ്പൻ മാത്രമെന്ന് ഔദ്യോഗിക വിഭാഗം
കോട്ടയം: എൻസിപിയിലെ ഒൗദ്യോഗിക വിഭാഗം പാലായിൽ പ്രകടനം നടത്തി.തങ്ങൾ വിജയിപ്പിച്ച എംഎൽഎ മുന്നണി വിട്ടു പാലാക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു പ്രകടനം. ഒൗദ്യോഗിക വിഭാഗം നേതാക്കളായ എൻസിപി മുൻ ജില്ലാ പ്രസിഡന്റുമാരായ ടി.വി. ബേബി, കാണക്കാരി അരവിന്ദാക്ഷൻ, സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, മുൻ പാലാ ബ്ലോക്ക് പ്രസിഡന്റ് ബെന്നി മൈലാടൂർ, ജോസ് കുറ്റ്യാനിമറ്റം, പി.ഒ.രാജേന്ദ്രൻ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി. മാണി സി. കാപ്പൻ മാത്രമേ എൻസിപി വിട്ടുപോയിട്ടുള്ളുവെന്നും നേതാക്കളും പ്രവർത്തകരും എൻസിപിയിലുണ്ടെന്നും നേതാക്കൾ പറഞ്ഞു.
Read More‘ചങ്കാണ് പാലാ’..! കാപ്പൻ പാലായിലെത്തി; യുഡിഎഫ് പ്രവേശന ഒരുക്കം തകൃതി; പ്രകടനത്തോടെ ഐശ്വര്യ കേരള യാത്രാ വേദിയിലേക്ക്
കോട്ടയം: ഇടതു മുന്നണിവിട്ട് യുഡിഎഫിലേക്ക് എത്തുന്ന മാണി സി. കാപ്പൻ എംഎൽഎ നാളെ പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിലെത്തുന്പോൾ പ്രഖ്യാപനം നടത്തും. എൻസിപി ദേശീയ നേതൃത്വം എൽഡിഎഫിൽ തുടരാൻ നിർദേശിച്ചതിനെത്തുടർന്നാണ് മാണി സി. കാപ്പൻ യുഡിഎഫ് പ്രവേശനവുമായി ഡൽഹയിൽ നിന്ന് പാലായിലേക്ക് മടങ്ങിയത്. രാവിലെ ഒന്‍പതിന് നെടുന്പാശേരി വിമാനത്തവാളത്തിലെത്തിയ കാപ്പൻ 10.30ന് പാലായിലെ വീട്ടിലെത്തി.വീട്ടിലെത്തിയ മാണി സി. കാപ്പൻ സഹപ്രവർത്തകരോടും പാർട്ടി പ്രവർത്തകരോടും നാളത്തെ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ്. പ്രകടനത്തോടെ ഐശ്വര്യ കേരള യാത്രാ വേദിയിലേക്ക്യുഡിഎഫ് പ്രവേശനത്തിനു കാപ്പൻ ക്യാന്പിൽ ഒരുക്കങ്ങൾ തകൃതി. നാളെ രാവിലെ പാലാ നഗരം ചുറ്റി പ്രകടനത്തോടെയാകും കാപ്പൻ യുഡിഎഫ് ക്യാന്പിലെത്തുക. പൊൻകുന്നം പാലത്തിനു സമീപത്തുനിന്ന് 100 ബൈക്കുകളുടെ അകന്പടിയിൽ പ്രകടനത്തിനു മുന്നിൽ മാണി സി. കാപ്പൻ തുറന്ന ജീപ്പിൽ നീങ്ങും. ളാലം പാലം ജംഗ്ഷനിൽ നടക്കുന്ന രാവിലെ…
Read Moreകാപ്പനു “കൈ’ കൊടുക്കാൻ കോൺഗ്രസ്; കൈപ്പത്തി ചിഹ്നം നൽകി കാപ്പനെ വിളിക്കുന്നതിനു പിന്നിലെ കോൺഗ്രസ് ലക്ഷ്യം ഇങ്ങനെ; ഐശ്വര്യ കേരള യാത്രയിൽ സംഭവിക്കുന്നതെന്നറിയാൻ കാത്ത് കേരളവും
എം.ജെ.ശ്രീജിത്ത്തിരുവനന്തപുരം: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര നാളെ കോട്ടയത്തെത്തുന്പോൾ മാണി.സി.കാപ്പൻ യുഡിഎഫിന്റെ ഭാഗമാകും. കാപ്പൻ ഘടകകക്ഷിയെന്ന നിലയിലാണ് യുഡിഎഫിലെത്താൻ ശ്രമിക്കുന്നതെങ്കിലും കാപ്പനെ കോൺഗ്രസിലെത്തിക്കാനാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ ഘടകകക്ഷിയെന്ന നിലയിലല്ലാതെ യുഡിഎഫിലേക്ക് താനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കാപ്പൻ. കാപ്പനെ ഈ കാര്യത്തിൽ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഘടകകക്ഷിയെന്ന നിലയിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നതിനേക്കാൾ കാപ്പന് വിജയ സാധ്യത കൂടുതൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിനാണെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.കോൺഗ്രസിൽ പാലാ സീറ്റ് ലക്ഷ്യമിടുന്ന ഒരുപിടി നേതാക്കളുണ്ട്. പിന്നീടൊരു തർക്കമുണ്ടാകാതിരിക്കാൻ കൂടിയാണ് മാണി.സി.കാപ്പനെ കോൺഗ്രസിലെത്തിച്ച് മത്സരിപ്പിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ഉദ്ദേശം. ഇങ്ങനെയായാൽ പിന്നീട് കേരളാ കോൺഗ്രസ് ജോസഫ് ഉൾപ്പെടെയുള്ള ഘടകകക്ഷികളാരും പാലാ സീറ്റിൽ അവകാശവാദം ഉന്നയിക്കില്ല. ഭാവിയിൽ അത് കോൺഗ്രസിന്റെ സീറ്റ് ആയി മാറും.…
Read Moreസമയത്തിന് മാറ്റമൊന്നുമില്ല..! എൽഡിഎഫ് വിട്ട് യുഡിഎഫ് ഘടകകക്ഷിയാകും; ഐശ്വര്യ കേരളയാത്രയിൽ തന്റെ ശക്തി തെളിയിക്കും; സംസ്ഥാന ഭാരവാഹികളിൽ ഒൻപത് പേരും ഏഴ് ജില്ല പ്രസിഡന്റുമാരും തനിക്കൊപ്പമെന്ന് മാണി സി. കാപ്പൻ
പാലാ: മുന്നണി മാറ്റത്തിൽ നിലപാട് വ്യക്തമാക്കി മാണി സി. കാപ്പൻ. യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. താൻ എൽഡിഎഫ് വിട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ഘടകകക്ഷിയായി ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ഐശ്വര്യ കേരളയാത്രയിൽ തന്റെ ശക്തി തെളിയിക്കും. 17 സംസ്ഥാന ഭാരവാഹികളിൽ ഒൻപത് പേരും ഏഴ് ജില്ല പ്രസിഡന്റുമാരും തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻസിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നും കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ചാണെങ്കിൽ ഭാവികാര്യങ്ങൾ അപ്പോൾ തീരുമാനിക്കും. പുതിയ പാർട്ടിയെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ല. എൽഡിഎഫ് തന്നോട് നീതികേട് കാണിച്ചുവെന്നും പാലായിലെ ജനങ്ങൾ തന്നോടൊപ്പമുണ്ടെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.
Read Moreദേശീയ നേതൃത്വം ആര്‍ക്കൊപ്പം? പരസ്പരം പോര് മുഖം തുറന്ന് മാണി സി. കാപ്പനും മന്ത്രി എ.കെ.ശശീന്ദ്രനും
സ്വന്തം ലേഖകന്‍ കോഴിക്കോട്: മുന്നണിമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്‍സിപിയില്‍ കൊഴുക്കുന്നതിനിടെ പരസ്പരം പോര് മുഖം തുറന്ന് മാണി സി. കാപ്പനും മന്ത്രി എ.കെ.ശശീന്ദ്രനും. തന്നെ വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടും ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കും മുന്‍പേ മുന്നണി മാറ്റം പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടി മന്ത്രി എ.കെ.ശശീന്ദ്രന് ദേശീയ നേതൃത്വത്തിന് പരാതി അയച്ചു. ദേശീയ നേതൃത്വം സീറ്റ്കാര്യത്തില് നാളെ നിലപാട് സ്വീകരിക്കാനിരിക്കേയാണ് കാപ്പനെതിരേ മുന്‍ കൂട്ടി പരാതിയുമായി ശശീന്ദ്രന് വിഭാഗം രംഗത്തെത്തിയത്.എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന നിലപാടാണ്. അതേസമയം പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന നിലപാടാണ് കാപ്പന് സ്വീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.എലത്തൂര്‍ മാത്രമാണ് ലോകമെന്ന് ആരും കരുതേണ്ടെന്നും ഇടതുമുന്നണി അനീതി കാട്ടിയെന്നും മാണി സി. കാപ്പന് കുറ്റപ്പെടുത്തിയിരുന്നു. പാലാ വിട്ട് യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടാണ് കാപ്പനുള്ളത്. എന്നാല്‍ രാജ്യസഭാ സീറ്റ് കീട്ടിയാല്‍…
Read Moreഞായറാഴ്ച കാപ്പനൊരു വരവുണ്ട്, ഒരൊന്നൊന്നര വരവ്; യുഡിഎഫ് പ്രവേശനം ആഘോഷമാക്കി മാറ്റാന്‍ നോട്ടീസ് ഇറക്കി എന്‍സിപി ജില്ലാ കമ്മിറ്റി
കോട്ടയം: മാണി സി. കാപ്പന്റെ യുഡിഎഫ് പ്രവേശനം ആഘോഷമാക്കി മാറ്റാന്‍ എന്‍സിപി ജില്ലാ കമ്മിറ്റി. ഇതിന്റെ ഭാഗമായി നോട്ടീസ് തയാറായി കഴിഞ്ഞു. 14നു ഞായറാഴ്ച രാവിലെ 9.30ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ മാണി സി. കാപ്പന് ളാലം പാലം ജംഗ്ഷനിലെ ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ കേന്ദ്രത്തിലെത്തും. നാസിക് ഡോള്‍, ബൈക്ക്റാലി, പുഷ്പവൃഷ്ടി എന്നിവ ഒരുക്കിയിട്ടുണ്ട്. ജാഥയുടെ ഏറ്റവും മുമ്പില്‍ മാണി സി. കാപ്പനൊപ്പം സംസ്ഥാന ജില്ലാ നേതൃനിര അണിനിരക്കും. പുഷ്പവൃഷ്്ടിയോടെയായിരിക്കും മാണി സി. കാപ്പനെ വേദിയിലേക്ക് സ്വീകരിക്കുക. വേദിയിലെത്തുന്ന മാണി സി. കാപ്പനെ ത്രിവര്‍ണ ഷാള്‍ അണിയിച്ച് രമേശ് ചെന്നിത്തല സ്വീകരിക്കും. രമേശ് ചെന്നിത്തലയെ പൊന്നാടയണിയിച്ച് കിരീടം ധരിപ്പിച്ചും മാണി സി.കാപ്പനും സ്വീകരിക്കും. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയിലെയും പാലാ നിയോജക മണ്ഡലം കമ്മിറ്റിയിലെയും ഭൂരിഭാഗം പ്രവര്‍ത്തകരും…
Read Moreപാർട്ടിയോട് ആലോചിക്കാതെ യോഗം ചേർന്നു; മന്ത്രി എ.കെ. ശശീന്ദ്രനെതിരേ മാണി സി കാപ്പൻ എൻസിപി പ്രസിഡന്റിനു പരാതി നൽകി
തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരെ മാണി സി കാപ്പൻ എൻസിപി ദേശീയ പ്രസിഡന്റ് ശരത് പവാറിന് പരാതി നൽകി . പാർട്ടിയോട് ആലോചിക്കാതെ ശശീന്ദ്രൻ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നതിനെതിരെയാണ് പരാതി. പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കവെ ശശീന്ദ്രന്റെ നടപടി തെറ്റായ സന്ദേശം നൽകിയെന്ന വിലയിരുത്തലിലാണ് എൻസിപി നേതൃത്വം. പാലാ സീറ്റ് എൻസിപിക്ക് എൽഡിഎഫ് നൽകിയില്ലെങ്കിൽ മുന്നണി വിടാൻ ശരത് പവാർ നിർദേശം നൽകിയിരുന്നു. അതേ സമയം പാലായിൽ മത്സരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജോസ്.കെ .മാണിയോട് സിപിഎം നേതൃത്വം നിർദേശം നൽകിയിരിക്കുകയാണ്. എൽഡിഎഫിൽ തുടരണമെന്ന അഭിപ്രായമാണ് ശശീന്ദ്രനുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ശരത്പവാറിനെ അറിയിക്കുന്നതിനായി മാണി സി കാപ്പൻ ശരത്പവാറുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
Read More