തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് മാണി.സി. കാപ്പന് ഉള്‍പ്പെടുന്ന ഒരു വിഭാഗം യു ഡിഎഫിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പായി. പി .ജെ ജോസഫ്, ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള നേതാക്കളുമായി മാണി.സി. കാപ്പന് ചര്‍ച്ച നടത്തി ധാരണയിലെത്തിയതായാണ് വിവരം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഉള്‍പ്പടെയുള്ള എന്‍സിപിയിലെ മറുവിഭാഗം എല്‍ ഡി എഫില്‍ തുടരും. മാണി.സി.കാപ്പന് പോകുന്നെങ്കില്‍ പരമാവധി ആള്‍ക്കാരെ കൂടെ നിര്‍ത്താനുള്ള ശ്രമം എ.കെ. ശശീന്ദ്രന് ഉള്‍പ്പെടുന്ന വിഭാഗം ആരംഭിച്ചു കഴിഞ്ഞു. എല്‍ഡിഎഫ് വിട്ടു വന്നാല്‍ പാലാ സീറ്റ് മാണി.സി. കാപ്പന് നല്‍കാമെന്ന ഉറപ്പ് പി .ജെ. ജോസഫിന് പുറമെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ട്. മാണി.സി. കാപ്പനെ യുഡിഎഫിലെത്തിക്കാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് പി.ജെ ജോസഫാണ്. കഴിഞ്ഞ ദിവസം മാണി.സി. കാപ്പനും ജോസഫും യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂരും ചര്‍ച്ച…
Read MoreTag: mani c kappan
ആ നിമിഷം ഞാന്‍ മനസ്സില്‍ കുറിച്ചു സിനിമ എന്റെ ജീവിതത്തിലേക്ക് വരണം എന്ന് ! സിനിമയിലേക്കെത്താനിടയായ സംഭവം വെളിപ്പെടുത്തി മാണി സി കാപ്പന്…
അഭിനേതാവ്,നിര്‍മാതാവ് തുടങ്ങിയ നിലകളില്‍ പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ് പാലാ എംഎല്‍എ മാണി സി കാപ്പന്. മേലേപ്പറമ്പില്‍ ആണ്‍വീട്, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്നിങ്ങനെ പോകുന്നു കാപ്പന്റെ സിനിമ സംഭാവനകള്‍. പല തവണത്തെ തോല്‍വിയ്ക്കു ശേഷമാണ് കാപ്പന് പാല നേടിയെടുത്തത്. താന്‍ സിനിമയിലും ഇതുപോലെ തന്നെയായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മാണി സി കാപ്പന് ഇക്കാര്യം വ്യക്തമാക്കിയത്. ” പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ പിക്നിക് എന്ന സിനിമയില്‍ നസീറിന്റെ കൂടെ അഭിനയിക്കാന്‍ ആളെ സെലക്ട് ചെയ്യുന്നുണ്ടായിരുന്നു. അതിന് പോയി. എനിക്ക് അത്യാവശ്യം മിമിക്രിയൊക്കെ അറിയാം. അതിനുവേണ്ടി മെനക്കെട്ടെങ്കിലും അവസാനം എന്നെ ഒഴിവാക്കി. അന്ന് മനസില്‍ കുറിച്ചിട്ടതാ സിനിമ എന്നിലേക്ക് വരണമെന്ന്. ഷീലയുടെ ഭര്‍ത്താവ് ബാബുവിന്റെ പിതാവാണ് ആ പടം നിര്‍മ്മിച്ചത്. പിന്നീട് ഞങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു ഇപ്പോള്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കില്…
Read Moreസമയം രാവിലെ 10.30, പാലാക്കാരുടെ പുതു മാണിസാർ ദൈവനാമത്തിൽ ഇംഗ്ലീഷിൽ മാണി സി. കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പാല നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായി മാണി സി കാപ്പൻ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇന്ന് രാവിലെ പത്തരയോടെ നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സത്യവാചകം ചൊല്ലി കൊടുത്തു. മാണി സി കാപ്പൻ ദൈവനാമത്തിൽ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി. മന്ത്രി എ.കെ. ബാലൻ എന്നിവർ സംബന്ധിച്ചു. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാല മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ഇടയായത്. കേരള കോണ്‍ഗ്രസ് എമ്മിലെ ടോം ജോസിനെ പരാജയപ്പെടുത്തിയാണ് എൻസിപി സ്ഥാനാർത്ഥിയായ മാണി സി കാപ്പൻ വിജയിച്ചത്.
Read More