ഹൈദരാബാദ്:ഒരു അഡാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി ഗാനരംഗത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ലോകമാകെ വൈറലായ ഗാനരംഗത്തില്‍ നടി പ്രിയ വാര്യരുടെ കണ്ണിറുക്കലിന് എതിരെ വീണ്ടും ഹൈദരാബാദില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. മാണിക്യമലരായ പൂവി എന്ന ഗാനത്തിനിടെ, പ്രിയ വാര്യര്‍ കണ്ണിറുക്കുന്ന രംഗം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹൈദരാബാദ് സ്വദേശികളായ രണ്ട് പേര്‍ സുപ്രീം കോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഗാനം നിരോധിക്കണമെന്നും സിനിമ വിലക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ഇതേ വിഷയത്തില്‍ നേരത്തെ ഹൈദരാബാദില്‍ നിന്ന് മുസ്ലിം മത സംഘടനകള്‍ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാലിത് വിജയം കണ്ടിരുന്നില്ല. പ്രവാചകന്‍ മുഹമ്മദിനെയും ഭാര്യയായിരുന്ന ഖദീജ ബീവിയെയും വാഴ്ത്താന്‍ ഉദ്ദേശിച്ചുളളതാണ് ഗാനമെന്ന് പറഞ്ഞ ഹര്‍ജിക്കാര്‍, ഗാനരംഗങ്ങള്‍ ഇതിന് വിരുദ്ധമാണെന്ന് ആരോപിച്ചു. നേരത്തേ കേസ് ഉയര്‍ന്ന സാഹചര്യത്തില്‍ ഗാനം പിന്‍വലിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍…
Read MoreTag: manicka malaraya
പ്രിയാ വാര്യരെയും മാണിക്യ മലരായ പൂവിയെയും വിടാന്‍ ഭാവമില്ല ! കണ്ണടയ്ക്കലിനെതിരേ സ്മൃതി ഇറാനിക്ക് പരാതി നല്‍കി റാസ അക്കാദമി
ന്യൂഡല്‍ഹി: മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രിയാ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും യാഥാസ്ഥിതിക മതവാദികളുടെ ഉറക്കം കളയാന്‍ തുടങ്ങിയിട്ട് കുറേ ദിവസമായി. ലോകം മുഴുവന്‍ പാട്ട് ഏറ്റെടുത്ത് വൈറലാക്കുമ്പോള്‍ എങ്ങനെയും പാട്ട് നിരോധിക്കാനുള്ള പടപ്പുറപ്പാടിലാണ് ഇക്കൂട്ടര്‍. ഇപ്പോള്‍ പ്രിയ പ്രകാശ് വാര്യരുടെ വൈറലായ കണ്ണടയ്ക്കലിനെതിരെ റാസ അക്കാദമി സ്മൃതി ഇറാനിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഗാനരംഗത്തിനെതിരെ ഹൈദരാബാദ് പോലീസിന് പരാതി നല്‍കിയതിന് പിന്നാലെയാണ് ഗാനരംഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഗാനരംഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനിക്ക് റാസ അക്കാദമി കത്തയച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകന്‍ മുഹമ്മദിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും അപമാനിക്കുന്നതാണ് ഗാനരംഗമെന്നതാണ് ഇവരുടെ പരാതി. രാജ്യത്തെ കൂടുതല്‍ വിവാദങ്ങളില്‍ പെടുത്താതിരിക്കാന്‍ ഗാനരംഗം വെട്ടിക്കളയാന്‍ സെന്‍സര്‍ ബോര്‍ഡിനും സംവിധായകനും അടിയന്തരമായി നിര്‍ദേശം നല്‍കണമെന്നും…
Read More