ജബ്ബാര്‍ മൗലവി ഇവിടെയുണ്ട്; ”മാണിക്യ മലരായ പൂവി” ലോകം കീഴടക്കുമ്പോള്‍ ഗാനരചയിതാവിന്റെ ആരോരുമറിയാത്ത ജീവിതം ഇങ്ങനെ…

‘ മാണിക്യ മലരായ പൂവി’ ആരാധകഹൃദയങ്ങളെ കീഴടക്കിയും വിവാദങ്ങളുണ്ടാക്കിയും മുന്നേറുമ്പോള്‍ പി.എം.എ. ജബ്ബാര്‍ മൗലവി എന്ന ആ പാട്ടിന്റെ രചയിതാവ് സൗദിയിലെ ഒരു കുഞ്ഞുകടയിലെ ജോലിയുമായി ഒതുങ്ങിനജീവിക്കുകയാണ്. പാട്ടിന്റെ വീഡിയോ ലോകമെങ്ങും വൈറലായി പടരുമ്പോള്‍ വരികള്‍ എഴുതിയ ജബ്ബാര്‍ റിയാദിലെ മലസ് ഫോര്‍ട്ടീന്‍ സ്ട്രീറ്റിലെ കടയിലിരുന്നു സന്തോഷം മറച്ചുവയ്ക്കുന്നില്ല. 1978ലാണ് ജബ്ബാര്‍ മൗലവി മാണിക്യമലര്‍ ഗാനം എഴുതുന്നത്. അന്നു തന്നെ ഗാനം പ്രശസ്തമായിരുന്നു. 1978ല്‍ എഴുതിയപ്പോള്‍ തന്നെ മാണിക്യമലര്‍ എന്ന ഗാനം പ്രശസ്തമായിരുന്നു. മൂന്നുമാസം മുമ്പാണ് അനുവാദം ചോദിച്ച് സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍ ബന്ധപ്പെട്ടത്. ഗാനം പുറത്തുവിടുന്ന കാര്യവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നുവെന്നും ജബ്ബാര്‍ പറയുന്നു. ഗാനത്തില്‍ ഷാന്‍ റഹ്മാന്റെ പുനരാവിഷ്‌കാരവും ഒമര്‍ ലുലുവിന്റെ സംവിധാനവും വളരെ ഇഷ്ടമായി എന്നും തന്റെ വരികള്‍ ജനങ്ങള്‍ സ്വീകരിച്ചതില്‍ ഏറെ സന്തോഷം എന്നും ജബ്ബാര്‍ പറയുന്നു. പാട്ടു സിനിമയിലെത്തിയെങ്കിലും…

Read More