അണിയറക്കാരെപ്പോലും അദ്ഭുതപ്പെടുത്തുന്ന വേഗത്തിലാണ് ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായത്. ആഗോളതലത്തില്‍ ഇത്രയും ഹിറ്റായ മറ്റൊരു മലയാള ഗാനമുണ്ടാകില്ല. ഇപ്പോള്‍ ഗാനത്തിന്റെ തെലുങ്ക് പതിപ്പ് ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോള്‍ ഗാനവും മാറ്റുകയായിരുന്നു. കേരളത്തില്‍ നിന്നുയര്ന്നതുപോലെയുള്ള വിമര്‍ശനങ്ങള്‍ ഈ പാട്ടിന് തെലുങ്കിലില്ല. ഏറെ കയ്യടിയോടെയാണ് ഗാനത്തിന്റെ തെലുങ്ക് പതിപ്പ് ആസ്വാദകര്‍ സ്വീകരിക്കുന്നത്. മാണിക്യ മണികാന്തി പൂവെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുദീപ് ആണ്. ചന്ദ്രബോസ് ആണ് വരികള്‍ മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്മാന്റെതു തന്നെയാണു സംഗീതം. വിനീത് ശ്രീനിവാസനാണു മലയാളത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്. പതിനൊന്നു ലക്ഷത്തോളം പേര് ഇതിനോടകം ഗാനത്തിന്റെ തെലുങ്ക് പതിപ്പ് യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴും മലയാള ഗാനത്തിന്റെ ഭംഗിയില്ലെന്നാണ് ചിലരുടെ വിലയിരുത്തല്‍. ഗാനം വികലമാക്കി എന്ന വിമര്‍ശനവുമുണ്ട്. എന്നാല്‍ ഇതൊക്കെയാണെങ്കില്‍…
Read More