മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍. ഈ ലോക്ക് ഡൗണ്‍ കാലത്ത് വിവാഹത്തിരക്കുകളിലാണ് താരം. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു. ഇപ്പോള്‍ വിവാഹവിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് മണികണ്ഠന്‍. അഞ്ജലിയുമായുള്ള പ്രണയകഥയും താരം പങ്കുവെച്ചു. ഒന്നര വര്‍ഷം മുന്‍പ് ഒരു ഉത്സവത്തില്‍ വച്ച് കണ്ടപ്പോഴാണ് അഞ്ജലിയോട് സംസാരിച്ച് തുടങ്ങിയതെന്നും ഇഷ്ടം തോന്നിയപ്പോള്‍ തമാശരൂപേണ അവതരിപ്പിക്കുകയായിരുന്നെന്നും താരം പറഞ്ഞു. പൊക്കമൊക്കെ കറക്ടാണല്ലോ… എന്നാല്‍ പിന്നെ ആലോചിച്ചാലോ’ എന്നായിരുന്നു മണികണ്ഠന്റെ ചോദ്യം. ‘ആലോചിച്ചോളൂ’ എന്ന് മറുപടിയും കിട്ടി. തുടക്കത്തില്‍ വീട്ടുകാരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും താരം പറഞ്ഞു. പ്രായവ്യത്യാസം ആയിരുന്നു എതിര്‍പ്പിന്റെ ഒരു കാരണം. ‘എന്നേക്കാള്‍ ഒന്‍പതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാന്‍ സിനിമാക്കാരനും , പിന്നെ ചെറിയൊരു ചടങ്ങു നടത്തി വിവാഹം അങ്ങ് ഉറപ്പിച്ചു’, മണികണ്ഠന്‍ പറയുന്നു. അടുത്തിടെയാണ് താരം പുതിയ വീട്ടിലേക്ക് താമസം മാറിയത്.
Read More