റാണു മൊണ്ടലിനൊപ്പം ഒരു ഡ്യുവറ്റ് പാടിക്കൂടേ ? ‘മാനികാ മാകേ ഹിതെ’ തെറ്റിച്ച് പാടിയ വൃദ്ധനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ…

ശ്രീലങ്കന്‍ ഗായിക യൊഹാനി പാടിയ മാനികാ മാകെ ഹിതേ ലോകമെമ്പാടും വന്‍ഹിറ്റായി മാറിയിരുന്നു. ഇതിനു പിന്നാലെ ഈ ഗാനം പാടി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലും മറ്റുമെത്തിയത്. ഇപ്പോഴിതാ ഈ ഗാനം തെറ്റിച്ച് പാടിയ വൃദ്ധഗായകനെ പരിഹാസം കൊണ്ട് മൂടുകയാണ് ഇതേ സോഷ്യല്‍ മീഡിയ. റാണു മൊണ്ടലിനൊപ്പം പാടിക്കൂടേ… സിനിമയില അവസരം കിട്ടും എന്നിങ്ങനെയുള്ള കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഈ വൃദ്ധന്റെ പാട്ട് വൈറലായതിനു പിന്നാലെയാണ് വിമര്‍ശനവും ഉയര്‍ന്നത്. പാട്ടിലെ ‘മന്‍ഹാലി’ എന്ന വാക്കിനു പകരം ‘മാടാലി’ എന്നു ആവര്‍ത്തിച്ചു പാടുകയും, മറ്റ് വരികളും ഉച്ചാരണവും മുഴുവന്‍ തെറ്റിക്കുകയും ചെയ്താണ് ഇയാള്‍ കേള്‍വിക്കാരില്‍ ചിരിപടര്‍ത്തി വൈറലായത്. ഇത് കേട്ട് അസന്തുഷ്ടരായ ശ്രോതാക്കള്‍ പലരും വിമര്‍ശനവും പരിഹാസവുമൊക്കെയായി രംഗത്തെത്തുകയായിരുന്നു. ഈ പാട്ടിനെ കൊന്നുവെന്നും റാണു മൊണ്ടലിനെപ്പോലെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നുമാണ് ചിലരുടെ പ്രതികരണം. വൈറല്‍ ഗായിക…

Read More