ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും അക്രമം. ബെഥേല്‍, കോട്രുക് അടക്കമുള്ള ഗ്രാമങ്ങള്‍ക്കു സമീപമുള്ള കുന്നുകളില്‍ വെടിവയ്പുണ്ടായി. പലയിടത്തും ഇപ്പോഴും വെടിവയ്പു തുടരുകയാണ്. ബിഷ്ണുപുരും ചുരാചന്ദ്പുരും അടക്കമുള്ള സംഘര്‍ഷമേഖലകളില്‍ സുരക്ഷാസേന നടത്തിയ പരിശോധനയില്‍ ആയുധങ്ങളും ലഹരിമരുന്നുകളും പിടിച്ചെടുത്തു. ഗ്രനേഡുകള്‍, തോക്കുകള്‍, വെടിയുണ്ടകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.അതേസമയം കലാപവുമായി ബന്ധപ്പെട്ടുള്ള 11 കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ 53 അംഗ സംഘത്തെ രൂപീകരിച്ചു. ഇതില്‍ 29 പേര് വനിതാ ഉദ്യോഗസ്ഥരാണ്. ഇത്രയധികം വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സിബിഐ അന്വേഷണ സംഘം രൂപീകരിക്കുന്നത് ഇതാദ്യമായാണ്.
Read MoreTag: manipur
മ്യാന്മര് പൗരന്മാരുടെ അനധികൃത കുടിയേറ്റത്തില്‍ ബയോമെട്രിക് വിവര ശേഖരണത്തിന് മണിപ്പൂര്‍ സര്‍ക്കാര്‍ ! രണ്ടു ദിവസത്തിനിടെ അതിര്‍ത്തി കടന്നെത്തിയത് 700ല്‍ അധികം ആളുകള്‍
മ്യാന്മറില് നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. മണിപ്പുര്‍, മിസോറാം സര്‍ക്കാരുകളോട് അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് തുടരുന്ന വംശീയ സംഘര്‍ഷങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) യില്‍ നിന്ന് ഒരു സംഘത്തെ അയച്ചതായി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പീറ്റര്‍ സലാം അറിയിച്ചു. എല്ലാ ജില്ലകളിലും നടപടിയുണ്ടാകും. സെപ്റ്റംബര്‍ അവസാനത്തോടെ വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്മറില് സംഘര്‍ഷമുണ്ടായതോടെ പൗരന്മാര് ഇന്ത്യയിലേക്ക് കടക്കുകയാണ്. ഇവരുടെ ലൊക്കേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാഹചര്യം അനുകൂലമാകുന്നതോടെ ഇവരെ മ്യാന്മറിലേക്ക് തിരിച്ചയക്കും, പീറ്റര്‍ സലാം പറഞ്ഞു. രണ്ടു ദിവസത്തിനിടെ 700ല്‍ അധികം മ്യാന്മര് പൗരന്മാര്…
Read Moreമണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം ! പ്രവര്‍ത്തകനെ പുറത്താക്കി മുസ്ലിം ലീഗ്; വീഡിയോ വൈറല്‍
കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. ബിജെപി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. ഇന്നലെ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയിലായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വിദ്വേഷ മുദ്രാവാക്യം. കണ്ടാല്‍ അറിയുന്ന മൂന്നൂറ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ‘അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചയ്ക്കിട്ട് കത്തിക്കും’ എന്നായിരുന്നു റാലിയില്‍ മുഴങ്ങിയ മുദ്രാവാക്യം സംഭവത്തിന് പിന്നാലെ അബ്ദുല്‍ സലാമിനെ സംഘടനയില്‍നിന്നു പുറത്താക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. മുസ്ലിം ലീഗിന്റെ ആശയങ്ങള്‍ക്കു വിരുദ്ധമായ രീതിയിലും അച്ചടിച്ചു നല്കിയതില്നിന്നു വ്യതിചലിച്ചും പ്രവര്‍ത്തിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെന്നു ഫിറോസ് വ്യക്തമാക്കി. അബ്ദുല്‍ സലാം ചെയ്തതു മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ഫിറോസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചു. ബിജെപി…
Read Moreഹോറോദാസ് ശ്രമിച്ചത് സ്ത്രീകളെ രക്ഷപ്പെടുത്താന്‍ എന്ന് മാതാവ് ! ഒളിവില്‍ പോയില്ലല്ലോ എന്നും ന്യായീകരണം
കുകി വിഭാഗത്തില്‍ പെടുന്ന രണ്ടു സ്ത്രീകളെ പൂര്‍ണ്ണ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ആദ്യം അറസ്റ്റിലായ പ്രതി ഹുയ്റം ഹെറോദാസിനെ ന്യായീകരിച്ച് മാതാവ്. ദി. പ്രിന്റിന്റേതാണ് വെളിപ്പെടുത്തല്‍. ഹെറോദാസിനെ ന്യായീകരിച്ചുകൊണ്ട് തൗബല്‍ ജില്ലയിലെ പെച്ചി ഗ്രാമത്തിലെ ചില അയല്‍ക്കാരും രംഗത്ത് വന്നു. അവന് ആ സ്ത്രീകളെ ജനക്കൂട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ നോക്കുകയായിരുന്നു എന്നാണ് അയല്‍ക്കാരില്‍ ചിലര്‍ ന്യായീകരിക്കുന്നത്. സഹോദരാ എന്നെ രക്ഷിക്കൂ എന്ന യുവതികളുടെ കരച്ചില് കേട്ടപ്പോഴാണ് അയാള്‍ അവരെ സമീപിച്ചതെന്നും ഇവര്‍ പറയുന്നു. ഹെറോദാസ് അറസ്റ്റിലായതിന് പിന്നാലെ മുളയും മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച അയാളുടെ വീട് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുപിതരായ ജനക്കൂട്ടം അഗ്നിക്കിരയാക്കിയത്. ജൂലൈ 20 ന് വൈകിട്ട് 7.30നാണ് യെയ്രിപോപോക്ക് മാര്‍ക്കറ്റിലെ ഹെറോദാസിന്റെ പഞ്ചര്‍ റിപ്പയര്‍ ഷോപ്പില്‍ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. വൈകിട്ട് 2 മണിയോടെ അയാളുടെ അറസ്റ്റിന്റെ വിവരം…
Read Moreമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം ! പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ പൂര്‍ണ നഗ്നരാക്കി നടത്തുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത ആളാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ ആറ് പേര് അറസ്റ്റിലായി. കഴിഞ്ഞ ദിവസം അഞ്ചാം പ്രതിയെ പോലീസ് പിടികൂടിയിരുന്നു. യുംമ്ലെംബം യുങ്സിതോയ് (19) ആണ് പിടിയിലായത്. നേരത്തെ പിടിയിലായ നാല് പേര്‍ക്കെതിരെ പീഡനത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തത്. സംഭവത്തില്‍ പ്രധാന പ്രതി നേരത്തെ പിടിയിലായിരുന്നു. മുഖ്യസൂത്രധാരനായ ഹെര്‍ദാസ് (32) എന്നയാളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വീഡിയോയില്‍ പച്ച ടീഷര്‍ട്ട് ധരിച്ച ഇയാളുടെ ദൃശ്യം വ്യക്തമായിരുന്നു. മറ്റു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ കണ്ടെത്താനായി 12 പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. തട്ടിക്കൊണ്ടുപോകല്‍, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
Read Moreമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം ! കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന ഉറപ്പു നല്കി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. മെയ് നാലിനാണ് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണിതെന്നും പ്രചരിക്കുന്ന വീഡിയോയില്‍ വസ്തുതയുണ്ടെങ്കില്‍ കുറ്റവാളികളെ പിടികൂടി പരമാവധി ശിക്ഷ നല്‍കുമെന്നും ബിരേന്‍ സിംഗ് മാധ്യമങ്ങളോടു പറഞ്ഞു. ഹീനമായ കുറ്റകൃത്യമാണിതെന്നും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. തീര്‍ത്തും മനുഷ്യത്വരഹിതമായ സംഭവമാണിതെന്ന് സ്മൃതി ഇറാനി പറഞ്ഞു. മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി സംസാരിച്ചുവെന്നും അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. അക്രമികള്‍ക്കെതിരെ തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം,…
Read Moreജ്യൂവല്ലറി കമ്പിപ്പാരയുപയോഗിച്ച് കുത്തിത്തുറക്കാന്‍ ശ്രമിച്ച മണിപ്പൂര്‍ സ്വദേശി കുടുങ്ങി ! കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…
മൂഴിക്കലില്‍ ജ്യുവല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച മണിപ്പൂര്‍ സ്വദേശി പിടിയിലായി. ഇംഫാല്‍ ഹ്വാങ്ലേഖ് ഇയാമ്നി സ്വദേശി അബ്ദുള്‍ സലാം (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ചേവായൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. മൂഴിക്കല്‍ സി.വി. കോംപ്ലക്സിലെ റോയല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടര്‍ അടിയില്‍ പലക വെച്ച് കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിക്കുന്നതിനിടെയാണ് അബ്ദുള്‍ സലാം പിടിയിലാവുന്നത്. ഷട്ടറിന്റെ പൂട്ട് അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. ചേവായൂര്‍ അഡീഷണല്‍ എസ്.ഐ. ഷിബു എസ്. പോള്‍, സി.പി.ഒ. അജിത്കുട്ടന്, ഹോംഗാര്‍ഡുകളായ ബാബു, കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു. ജ്യൂവലറി പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ തിരിച്ചുവെച്ചതായി പോലീസ് പരിശോധനയില്‍ വ്യക്തമായി. സംഭവസ്ഥലത്തു നിന്ന് അബ്ദുള്‍ സലാമിനെ മാത്രമാണ്…
Read More