കോട്ടയം: ഈരയിൽകടവ് ബൈപാസ് റോഡ് ‘നാലുമണിക്കാറ്റ് മോഡൽ’ വിനോദ സഞ്ചാര കേന്ദ്രമാകുന്നു. വൈകുന്നേരങ്ങളിൽ കാറ്റു കൊള്ളാനും കുട്ടികളുമായി വന്നിരിക്കാനുമുള്ള വിശ്രമ കേന്ദ്രമാക്കാൻ ഹരിത കേരളം മിഷനും മീനച്ചിലാർ- മീനന്തറയാർ- കൊട ൂരാർ പുനർസംയോജന പദ്ധതിയും കൈകോർത്തു. മണിപ്പുഴ – ഈരയിൽ കടവ് ബൈപാസ് റോഡിന് ഇരുവശവും ഫല വ്യക്ഷങ്ങൾ വച്ചു പിടിപ്പിച്ച് പച്ചത്തുരുത്ത് സൃഷ്ടിച്ചാണ് ഇവിടം മനോഹരമാക്കുന്നത്. കയർ ഭൂവസ്ത്രം വിരിച്ച് പച്ചപ്പുല്ല് പിടിപ്പിച്ച് മനോഹരമാക്കിയ ബൈപാസ് റോഡിൽ മാലിന്യങ്ങൾ തള്ളിയും മറ്റും സാമൂഹ്യദ്രോഹികൾ നശിപ്പിക്കാൻ ശ്രമിക്കുന്ന വിവരം ചിത്രം സഹിതം രാഷ്ട്രദീപിക പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബൈപാസ് റോഡിനു പുനർജനി നൽകാൻ മീനച്ചിലാർ- മീനന്തറാർ-കൊടൂരാർ നദീപുനർസംയോജപദ്ധതി കൂട്ടായ്മ തീരുമാനിച്ചത്. ആധുനിക രീതിയിൽ റോഡ് നിർമിച്ചതിനു ശേഷം റോഡിന്റെ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇരു വശങ്ങളിലും കയർ ഭൂവസ്ത്രം സ്ഥാപിച്ചത്. മരങ്ങളും വച്ചുപിടിപ്പിച്ചിരുന്നു. എന്നാൽ നഗരത്തിനു തന്നെ നാണക്കേടാകുന്ന…
Read More