ജയ് ശ്രീറാം വിളിച്ചുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ 49 പ്രമുഖര്‍ ഒപ്പിട്ട് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ സംവിധായകന്‍ മണിരത്‌നം ഒപ്പിട്ടോയെന്നതാണ് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയം. ഈ മാസം 24ന് നരേന്ദ്രമോദിയ്ക്ക് അയച്ച കത്തില്‍ കത്തില്‍ സംവിധായകന്‍ മണിരത്നവും ഒപ്പിട്ടു എന്നാണ് ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍, പിന്നീട് മണിരത്നം ഒപ്പിട്ടിട്ടില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു എന്ന തരത്തിലായി വാര്‍ത്തകള്‍. ഇതോടെ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നാണ് മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി വ്യക്തമാക്കുന്നത്. കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന എന്ന തരത്തില്‍ മണിരത്നം ട്വീറ്റ് ചെയ്തിട്ടില്ലെന്നാണ് സുഹാസിനി പ്രതികരിക്കുന്നത്. മണിരത്നം എഫ്.സി. എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഒപ്പിട്ടിട്ടില്ല എന്ന തരത്തിലുള്ള ട്വീറ്റ് വന്നിരിക്കുന്നത്. ആ ട്വീറ്റുമായി സംവിധായകന്‍ മണിരത്നത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് സുഹാസിനി പറയുന്നത്. മണിരത്നത്തിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സുഹാസിനി ട്വീറ്റ് ചെയ്തു. ജന്മഭൂമി…
Read More