നേപ്പാളില്‍ നിന്നെത്തി ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ സുന്ദരിയാണ് മനീഷാ കൊയ് രാള. നേപ്പാളി ബിസിനസുകാരനുമായി കുറച്ചു കാലത്തെ ദാമ്പത്യ ബന്ധമെ ഉണ്ടായിരുന്നുവെങ്കിലും അത് സ്വപ്‌നതുല്യമായിരുന്നെന്നു പറയുന്ന മനീഷ അത് തകരാനുള്ള കാരണം വ്യക്തമാക്കിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 2010 ലാണ് മനീഷ കൊയ്‌രാള വിവാഹിതയായത്. രണ്ടു വര്‍ഷത്തിന് ശേഷം ആ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ നടി വിവാഹ ബന്ധം തകര്‍ന്നതിന്റെ പിന്നിലെ യഥാര്‍ഥ കാരണം വിശദീകരിക്കുകയാണ് ഇപ്പോള്‍. ഒരു കാലത്ത് ചെറുപ്പക്കാരുടെ സ്വപ്‌നസുന്ദരിയായിരുന്നു മനീഷ. അങ്ങനെയിരിക്കുമ്പോഴാണ് കാന്‍സര്‍ മനീഷയുടെ ജീവിതത്തില്‍ വില്ലനായെത്തുന്നത്. ചെറുത്ത് നില്‍പ്പിലുടെ അതിനെ അതിജീവിച്ച നടി ശേഷം സിനിമയിലേക്കുള്ള യാത്ര തുടരുന്നു. 1989 ലാണ് മനീഷ സിനിമ ലോകത്തെക്ക് എത്തുന്നത്. തെന്നിന്ത്യന്‍, ബോളിവുഡ് സിനിമകളുടെ അഭിഭാജ്യ ഘടകമായി മാറുകയും ചെയ്തു. എന്നാല്‍ കാന്‍സര്‍ മനീഷയുടെ ജീവിതത്തില്‍ ക്ഷണിക്കാത്ത അതിഥിയേപ്പോലെ…
Read More