ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിരനടിയായി മാറിയ താരമാണ് രോഹിണി. നടി എന്നതിനൊപ്പം സംവിധായികയായും ഗാന രചയിതാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും തിളങ്ങാന്‍ രോഹിണിയ്ക്കായി. 1975 ല്‍ പുറത്തിറങ്ങി യശോദ കൃഷ്ണ എന്ന സിനിമയിലൂടെയാണ് ബാലതാരമായി രോഹിണി വെള്ളിത്തിരയിലെത്തിയത്. കക്ക എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നടഭാഷകളിലും അഭിനയിച്ച താരം ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും അഭിനയിച്ചിരുന്നു. ഇപ്പോഴും അഭിനയ പ്രാധാന്യമുള്ള അമ്മവേഷങ്ങളില്‍ സജീവമാണ് താരം. ആന്ധ്രയാണ് സ്വദേശമെങ്കിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങളാണ് രോഹിണിക്ക് ലഭിച്ചത്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. അതേസമയം താന്‍ ഒരിക്കല്‍ രോഹിണിയെ കരയിപ്പിച്ച സംഭവം നടനും നിര്‍മ്മാതാവുമായ മണിയന്‍പിളള രാജു വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു മണിയന്‍ പിള്ളയുടെ ഈ വെളിപ്പെടുത്തല്‍. മണിയന്‍പിളള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാനും രോഹിണിയും അടുത്ത സുഹൃത്തുക്കളാണ്്. എന്റെ നായികയായിട്ട്…
Read More