മലയാളികളുടെ പ്രിയനടിയാണ് മഞ്ജുവാര്യർ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പോയിട്ടും രണ്ടാം വരവിൽ മലയാളികൾ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ മഞ്ജുവിനെക്കുറിച്ചുള്ള ഒരു കാര്യം തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. രാജുവിന്റെ വാക്കുകൾ ഇങ്ങനെ…പാവാട എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഒരു സിനിമയിൽ അഭിനയിച്ച് രാത്രി നേരെ പാവാടയുടെ ലൊക്കേഷനിൽ വന്നു. രാവിലെ ആറ് മണിക്ക് ഷൂട്ട് കഴിഞ്ഞ് വീണ്ടും തമിഴ്നാട്ടിലേക്ക് പോയി. പ്രതിഫലം കൊടുത്തിട്ടും മഞ്ജു വാങ്ങിയില്ല. ആ വർഷം ഞാൻ ഓണക്കോടി കൊണ്ടുകൊടുത്തു. അവരുടെ കണ്ണ് നിറഞ്ഞു. എനിക്കാരും ഓണക്കോടി വാങ്ങിച്ച് തരാനില്ലെന്ന് പറഞ്ഞു. എന്റെയും കണ്ണ് നിറഞ്ഞ് പോയി. അന്ന് മുതൽ മുടങ്ങാതെ ഞാൻ ഓണക്കോടി നൽകും. മഞ്ജു എവിടെയുണ്ടോ അവിടെ ഞാൻ കൊറിയർ അയച്ച് കൊടുക്കും. ഓണക്കോടി ധരിച്ച് ഫോട്ടോ എടുത്ത് എന്റെ…
Read MoreTag: maniyan pillai raju
വെറും അഞ്ച് മിനുറ്റ് കൊടുത്താല്‍ അഞ്ച് പേജ് ഡയലോഗ് കാണാതെ പഠിക്കും ! ആ മൂന്നു നടന്മാരെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന്‍പിള്ള രാജു
ഡയലോഗ് പഠിക്കുന്നതില്‍ അതിസമര്‍ഥരായ തന്റെ സഹപ്രവര്‍ത്തകരായ നടന്മാരെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന് പിള്ള രാജു. മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ സുധീര്‍ കുമാര്‍ എന്ന സ്വന്തം പേരിനേക്കാള്‍ മണിയന്‍പിള്ള രാജു എന്നറിയപ്പെടുന്ന നടന്. രാജു എന്ന് വിളിക്കാമെങ്കിലും, മണിയന്‍പിള്ള എന്നല്ലാതെ ആരും ആ പേര് പറയാറില്ല. സിനിമയില്‍ ഒട്ടേറെ അനുഭവസമ്പത്തുള്ള നടന് കൂടിയാണ് അദ്ദേഹം പിന്നില്‍ നിന്നും അഭിനേതാക്കള്‍ക്ക് ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ചില സിനിമയ്ക്കുള്ളിലെ സിനിമയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ കൊടുത്ത ഡയലോഗ് എത്ര നീളമുള്ളതായാലും അത് കാണാപാഠം പഠിച്ചു മാത്രം ലൊക്കേഷനില്‍ എത്തുന്ന നടന്മാരുണ്ട്. അത്തരത്തില്‍ മൂന്നു പേരെ കുറിച്ച് മണിയന്‍പിള്ള ഒരിക്കല്‍ ഒരു ടി.വി പരിപാടിയ്ക്കിടെ തുറന്നു പറഞ്ഞിരുന്നു. അഞ്ച് പേജ് ഡയലോഗ് കാണേണ്ട താമസം, അത് പഠിച്ചെടുക്കുന്ന മൂന്നു നടന്മാരെയാണ് താന്‍ ഇതുവരെ കണ്ടിട്ടുള്ളത് എന്നാണ് രാജു പറയുന്നത്.…
Read Moreഎതു വാസവദത്ത ! ഒരു വര്‍ഷത്തോളം സുരേഷ് ഗോപി എന്നോടു മിണ്ടിയില്ല; ആ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന് പിള്ള രാജു…
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗായും സ്വഭാവിക കഥാപാത്രങ്ങളിലൂടെയുമൊക്കെതിളങ്ങി നിന്ന താരം, ദേശീയ പുരസ്കാരം വരെ നേടിയ നടന്. ഇടക്കാലത്ത് രാഷ്ടീയത്തിലും അദ്ദേഹം സജീവമാവുകയായിരുന്നു. ഇടയ്ക്കു സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. അപ്പോഴെല്ലാം സാമൂഹ്യ സേവനങ്ങളുമായി സജീവമായിരുന്നു അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. സുരേഷ് ഗോപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സിനിമാക്കാര് ഏറെയാണ്. വഴക്കിലൂടെയാണ് താനും സുരേഷ് ഗോപിയും പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്നും മണിയന്‍പിള്ള രാജു പറയുന്നു. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയ്ക്കിടയില്‍ നടന്ന രസകരമായ സംഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.ഒരു ചാനല്‍ പരിപാടിക്കിടയിലായിരുന്നു മണിയന്‍പിള്ള രാജു ഇതേക്കുറിച്ച് പറഞ്ഞത്. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനും ജഗതിച്ചേട്ടനും സംസാരിച്ചു കൊണ്ടിരിക്കുന്പോള്‍ സുരേഷ് ഗോപി ഞങ്ങള്‍ക്ക് മുന്നിലൂടെ പാസ് ചെയ്തു പോയി. ആ…
Read Moreമണിയന് പിള്ള രാജു സാമ്പത്തികമായി സഹായിച്ചു ! എന്നാല്‍ അദ്ദേഹത്തിന് പ്രേമലേഖനം അയച്ചിട്ടില്ല; അന്ന് പ്രണയം തോന്നിയത് മറ്റൊരാളോടെന്ന് ഷക്കീല
മണിയന് പിള്ള രാജുവിന് താന്‍ പ്രേമലേഖനം അയച്ചുവെന്ന് പറയുന്നത് വ്യാജവാര്ത്തെയന്ന് നടി ഷക്കീല. അമ്മ സുഖമില്ലാതെ കിടന്ന സമയത്ത് അദ്ദേഹം സാമ്പത്തികമായി സഹായിച്ചു. പ്രണയം ഒന്നും അതില്‍ തോന്നിയിരുന്നില്ല. മറ്റൊരാളുമായി താന്‍ അക്കാലത്ത് പ്രണയത്തില്‍ ആയിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഇത്തരം വാര്‍ത്തകളോട് മനഃപൂര്‍വം പ്രതികരിക്കാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല. ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവും ഇല്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന് എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അതുകൊണ്ട് മൗനം പാലിച്ചു.’ഷക്കീല പറഞ്ഞു. ഛോട്ടാമുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ഷക്കീലയുടെ അമ്മ രോഗബാധിതയായത്.…
Read More