മോഹന്‍ലാലും ശോഭനയും മണിയന്‍പിള്ള രാജുവുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രമാണ് വെള്ളാനകളുടെ നാട്. പിഡബ്ല്യൂഡി ഓഫിസില്‍ കിടക്കുന്ന റോഡ് റോളര്‍ സ്വന്തമാക്കാനുള്ള സി പവിത്രന്‍ നായര്‍ എന്ന കോണ്‍ട്രാക്ടര്‍ സഹിക്കുന്ന കഷ്ടപ്പാടുകളിലൂടെയാണ് സിനിമ മുമ്പോട്ടു പോകുന്നത്. ഈ സിനിമയിലേതിനു സമാനമായി കഴിഞ്ഞ ദിവസം കോഴിക്കോട് സിവില്‍സ്‌റ്റേഷനു മുമ്പില്‍ കിടന്ന റോഡ് റോളര്‍ ലേലത്തില്‍ പോയിരുന്നു. രണ്ടു ലക്ഷം രൂപയ്ക്ക് എന്‍.എന്‍.സാലിഹ് എന്നയാളാണ് അത് ലേലത്തിനെടുത്തത്. എന്നാല്‍ ലേലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഓടിവന്നു വാങ്ങിയേനെ എന്നു പറയുകയാണ് നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജു. ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പഴയ സാധനങ്ങളോടുള്ള മോഹന്‍ലാലിന്റെ കമ്പം മണിയന്‍പിള്ള രാജു പങ്കുവെച്ചത്. ” ആ റോഡ് റോളര്‍ ലേലം ചെയ്യുന്നത് മോഹന്‍ലാലറിയാത്തതു നന്നായി. പഴയകിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താല്‍ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാല്‍ അറിഞ്ഞെങ്കില്‍ ഓടിവന്നു വാങ്ങിച്ചേനെ..” അദ്ദേഹം പറഞ്ഞു. ഇതു കൂടാതെ വെള്ളാനകളുടെ നാട്…
Read More