ഗായിക മഞ്ജരി ചടയമംഗലത്തെ ജഡായുപ്പാറയില്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജടായുപ്പാറയെക്കുറിച്ചും അവിടുത്തെ മനോഹരമായ തന്റെ അനുഭവത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ കുറിക്കാനും മലയാളികളുടെ പ്രിയഗായിക മറന്നില്ല. ഭൂമിയുടെ കേന്ദ്രം എന്നാണ് മഞ്ജരി ജടായുപ്പാറയെ വിശേഷിപ്പിക്കുന്നത്. പിങ്ക് ടോപ്പും കറുത്ത ജെഗ്ഗിന്സുമണിഞ്ഞുള്ള മഞ്ജരിയുടെ ചിത്രങ്ങള്‍ ആകര്‍ഷകമാണ്. ഭൂമിയുടെ മധ്യമാണിത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന്. ഈ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രം കാണാന്‍ തീര്‍ച്ചയായും സമയം കണ്ടെത്തണം. ലോകത്തിലെ ഏറ്റവും വലിയതും അദ്ഭുതകരവുമായ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്ന ഇവിടത്തെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴ്ചകള്‍ നിങ്ങളെ അതിശയഭരിതരാക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒപ്പം വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സു നിറയുന്ന സമാധാനത്തിന്റെ നിമിഷങ്ങള്‍ ഒപ്പം കൊണ്ടു പോരാമെന്നും മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിക്കുന്നു. കേരളാ ടൂറിസത്തിന് മുതല്‍ക്കൂട്ടായ വിനോദസഞ്ചാരകേന്ദ്രമാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജടായുപ്പാറ. ആയിരം അടി…
Read More