ന്യൂഡല്‍ഹി: മഞ്ചേശ്വരം പിടിച്ചെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാമതൊരു ബിജെപി എംഎല്‍എയെ സൃഷ്ടിക്കുന്നതിനായി ഏതറ്റംവരെയും പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.മഞ്ചേശ്വരത്തു 89 വോട്ടിനു പരാജയപ്പെട്ട കെ.സുരേന്ദ്രനെ എംഎല്‍എ ആക്കുന്നതിനായി ഹൈക്കോടതിയില്‍ നിലിവിലിരിക്കുന്ന കേസില്‍ കേന്ദ്ര –ആഭ്യന്തര വിദേശമന്ത്രാലയങ്ങള്‍ എല്ലാ ശക്തിയും ഉപയോഗിച്ചു രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് ചെയ്ത അയ്യായിരത്തോളം പേരുടെ വിശദവിവരങ്ങള്‍ കേന്ദ്ര-ആഭ്യന്തര വിദേശകാര്യമന്ത്രാലയങ്ങള്‍ ചേര്‍ന്നു ശേഖരിച്ചിട്ടുണ്ട്. ഇതില്‍ എത്രപേര്‍ വിദേശത്തു പോയിട്ടുണ്ട് എന്നത് അടക്കമുള്ള വിശദമായ വിവരങ്ങള്‍ അടക്കമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഈ കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി ബിജെപിയുടെ കേന്ദ്ര ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളെയും അഞ്ചു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. വിവര ശേഖരണം എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനും, ഇവ സമയക്രമം അനുസരിച്ചു കോടതിയില്‍ എത്തിക്കുന്നതിനുമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ എന്തു കളി കളിച്ചാലും…
Read More