കഴിഞ്ഞ തവണ കെ. സുരേന്ദ്രനെ നിയമസഭയില്‍ എത്തുന്നതില്‍ നിന്നു തടഞ്ഞ സ്വതന്ത്ര സ്ഥാനാര്‍ഥി കെ സുന്ദര ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയ്ക്കു ഭീഷണിയാകില്ല. ഇക്കുറി ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെ സുന്ദര മല്‍സരരംഗത്തു നിന്നും മാറുന്നുവെന്നാണ് സൂചന. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വലിയ ആശ്വാസമാണ് സുന്ദരയുടെ നിലപാട്. മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്കിയ സുന്ദര ഇന്നു പത്രിക പിന്‍വലിക്കും. ഇത്തവണ ബിജെപിക്കു പിന്തുണ നല്‍കുമെന്നും സുന്ദര പറഞ്ഞു. സുന്ദരയോടൊപ്പം ബിജെപി നേതാക്കള്‍ നില്ക്കുന്ന ചിത്രം ബിജെപി മീഡിയ വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ അപരനായി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഇന്ന് 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണയും സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ഭീഷണിയായിരുന്നു. അതിനിടെ,…
Read MoreTag: manjeswaram
അടിപൊളി ! എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രിയില്‍ നിന്നും അനുഗ്രഹം വാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ; മഞ്ചേശ്വരത്ത് സ്വന്തം സ്ഥാനാര്‍ഥി എല്‍ഡിഎഫിനെ വെട്ടിലാക്കുന്നത് ഇങ്ങനെ…
മഞ്ചേശ്വരത്ത് സിപിഎമ്മിന് ഒന്നിനു പിറകെ ഒന്നായി തലവേദന സൃഷ്ടിച്ച് സ്ഥാനാര്‍ഥി ശങ്കര്‍ റൈ. ശബരിമല വിഷയത്തില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു പ്രഖ്യാപിച്ച ശങ്കര്‍റൈ ഇപ്പോള്‍ മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയതാണ് സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിക്കിടെയായിരുന്നു ശങ്കര്‍ റൈ രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശതന്ത്രിയുടെ വലതുകൈ പിടിച്ച് ശങ്കര്‍ റൈ സ്വന്തം നെറുകയില്‍ വെയ്ക്കുകയായിരുന്നു. അതേസമയം തന്ത്രിയായതിനാലാണ് അനുഗ്രഹം വാങ്ങിയതെന്നാണ് ശങ്കര്‍ റൈ പ്രതികരിച്ചത്. സംഭവം ബിജെപിയും കോണ്‍ഗ്രസും ഏറ്റെടുത്തു കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ തന്നെ സിപിഎമ്മിനെതിരേ ബി.ജെ.പിയുമായി വോട്ടു കച്ചവടം ആരോപിച്ചിട്ടുള്ള യു.ഡി.എഫ് ഇതിനുള്ള തെളിവായിട്ടാണ് സംഭവത്തെ ചൂണ്ടിക്കാണിക്കുന്നത്. ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സംഘപരിവാറുകാരനാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ള രാമചന്ദ്രന് ആരോപിച്ചത്. മഞ്ചേശ്വരത്ത് മുസ്ലീംലീഗും…
Read Moreകഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിലും രണ്ടാംസ്ഥാനം ! കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ എംഎല്‍എ സ്ഥാനം വീണ്ടെടുക്കാന്‍ സുരേന്ദ്രന്; മഞ്ചേശ്വരം ബിജെപിയ്ക്ക് പ്രതീക്ഷ നല്കുന്നതിങ്ങനെ…
കോഴിക്കോട്: കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയ്ക്കാണ് ബിജെപിയുടെ കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് എംഎല്‍എയാകാനുള്ള അവസരം നഷ്ടമായത്. മുസ്ലിം ലീഗ് എംഎല്‍എ അബ്ദുള്‍ റസാഖ് 89 വോട്ടിനാണ് ഇവിടെ കഴിഞ്ഞ തവണ ജയിച്ചത്. അബ്ദുള്‍ റസാഖ് അന്തരിച്ചതോടെ ഉപതെരഞ്ഞെടുപ്പിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നത്. എന്നാല്‍ സാധാരണ ഗതിയില്‍ ഉള്ളതുപോലെ ഉപതെരഞ്ഞെടുപ്പ് ഇവിടെ അത്ര എളുപ്പമാവില്ല. കടുത്ത പോരാട്ടത്തിനൊടുവില്‍ നേരിയ തോല്‍വി വഴങ്ങിയ സുരേന്ദ്രന് കള്ളവോട്ടിന്റെ കണക്കുമായി സുപ്രീംകോടതിയിലെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഈ അവസരത്തില്‍ മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പിനെ നിശ്ചയിക്കുന്ന ഘടകമായി ഇന്ന് ഈ കേസ് മാറുകയാണ്. കേസ് അവസാന ഘട്ടിത്താലണ്. അതുകൊണ്ട് തന്നെ കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന് തയ്യാറുമല്ല. വിധി എതിരായാല്‍ മാത്രം തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലാണ് സുരേന്ദ്രന്. വിധി എതിരായാല്‍ ശബരിമലയിലെ വിശ്വാസ പ്രശ്നം ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന് വേണ്ടിയുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ബിജെപി സജീവമായി കഴിഞ്ഞു. കണ്ണൂരില്‍…
Read More