40 വര്‍ഷം പിന്നിട്ടിട്ടും വാടാതെ ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ ! ഒരു തോളും ചരിച്ച് മലയാളികളുടെ മനസ്സിലേക്ക് അയാള്‍ നടന്നു കയറിയപ്പോള്‍ മലയാള സിനിമയില്‍ പിറന്നത് ഒരു ചരിത്രം; വീഡിയോ കാണാം…

മലയാള സിനിമയിലെ ഒരു ഏടായി അടയാളപ്പെടുത്താവുന്ന ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയെ മലയാള സിനിമയ്ക്കു സമ്മാനിച്ച ചിത്രം എന്നാണ് ഈ സിനിമയെ ചരിത്രത്തില്‍ രേഖപ്പെടുത്തി വരുന്നത്. ഈ ക്രിസ്മസ് ദിനത്തില്‍ ചിത്രം അതിന്റെ 40-ാം വാര്‍ഷികം ആഘോഷിച്ചു. സിനിമയുടെ സംവിധായകന്‍ മുതലുള്ള ഭൂരിഭാഗം പേരും പുതുമുഖങ്ങള്‍ ആയിരുന്നു. അക്കാലത്തെ ന്യൂ ജന്‍ സിനിമ. മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളുടെ ഉദയം കൂടിയായി ആ സിനിമ. അതെ മലയാളി മനസിലേക്ക് ഒരു തോളും ചരിച്ച് നടന്നു കയറിയ മോഹന്‍ലാല്‍ ആ സിനിമയിലൂടെ അഭ്രപാളികള്‍ക്ക് വിസ്മയം സമ്മാനിച്ചു. ചുരുട്ടും, ചുവന്ന വെളിച്ചവും അകമ്പടി സേവിക്കാത്ത ഒരു വില്ലനെ മലയാളി ആദ്യമായി കണ്ടു.നായകനെക്കാള്‍ വില്ലന്‍ ചര്‍ച്ചാ വിഷയമായി. മോഹന്‍ലാല്‍ മലയാളിക്ക് സ്വന്തമായി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററില്‍ കണ്ട അനുഭവം…

Read More