മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ശേഷം ബിഗ്സ്ക്രീനില്‍ സജീവമായ താരമാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമയില്‍ അരങ്ങേറിയ താരം ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിക്കഴിഞ്ഞു. ഏഷ്യാനെറ്റിലെ ബിഗ്ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു പത്രോസ്. ബിഗ്ബോസ് ഷോയില്‍ വെച്ചാണ് താരത്തെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. യഥാര്‍ഥത്തില്‍ മഞ്ജുവിന്റെ വളര്‍ച്ച ആരംഭിച്ചത് മഴവില്‍ നോരമയിലെ റിയാലിറ്റി ഷോയായ വെറുതെ അല്ല ഭാര്യയില്‍ മത്സരിച്ചത് മുതലാണ്.ഭര്‍ത്താവ് സുനിലിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ജുവിനെ തേടി മറിമായത്തിലെ വേഷം എത്തുകയായിരുന്നു. അളിയന് വേഴ്സസ് അളിയന് എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. മുപ്പതിലധികം മലയാള സിനിമകളില്‍ ഇതിനോടകം മഞ്ജു അഭിനയിച്ചിട്ടുണ്ട്. നോര്‍ത്ത്…
Read More