മലയാളം ബിഗ്‌സ്‌ക്രീന്‍-മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികള്‍ക്ക് മുമ്പിലെത്തുന്നത്. പിന്നീട് മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയില്‍ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞു. മലയാളത്തിലെ താര രാജാക്കന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളില്‍ സജീവം ആയിരിക്കുമ്പോള്‍ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങി നില്‍ക്കുകയാണ്. ബിഗ്‌ബോസ്…
Read MoreTag: manju pathrose
ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് ! അറിയാന്‍ പാടില്ലാത്തവര്‍ പറയുന്നതിന് എന്തിന് വില കല്‍പ്പിക്കണം; തുറന്നടിച്ച് മഞ്ജു പത്രോസ്…
മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ്‌ബോസ് റിയാലിറ്റിഷോയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് നിരവധി വിവാദങ്ങളിലാണ് നടി മഞ്ജു പത്രോസ് അകപ്പെട്ടത്. ഇപ്പോള്‍ ഷോയില്‍ നിന്ന് പുറത്തായ നടി ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ്. മഞ്ജുവിന്റെ വാക്കുകള്‍ സുഹൃത്ത് സിമിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. സിമിയുടെ ഫേസ്ബുക്ക് കുറിപ്പ്… എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞാന്‍ എന്തൊരു മണ്ടിയാണ്..എലിമിനേഷനില്‍ പുറത്തുവന്ന അവസാനനിമിഷത്തില്‍ അവള്‍ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.. എന്റെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു.. ദേ ഇപ്പോ അവളെത്തിയിട്ടുണ്ട് ,എന്റെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് അവള്‍.. സോഷ്യല്‍മീഡിയയില്‍ നടന്ന അക്രമങ്ങളെ കുറിച്ച്…
Read Moreആ സുഹൃത്ത് എന്നോട് ചോദിച്ചു ‘ നീയാ പണിക്കു പോകുമോയെന്ന്’ ! ഒരു സുഹൃത്തുക്കളും ആരോടും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണത്; ദുരനുഭവം പങ്കുവച്ച് മഞ്ജു പത്രോസ്
മിനിസ്‌ക്രീനിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മഞ്ജു പത്രോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലെ ഒരു മത്സരാര്‍ഥിയാണ് മഞ്ജു. തന്റെ ജീവിതത്തിലുണ്ടായ ചില ദുരിതങ്ങള്‍ മഞ്ജു ഷോയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഒരു കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന താന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നതെന്നും മാതാപിതാക്കള്‍ കൂലിപ്പണിക്കാരായിരുന്നുവെന്നും സൂപ്പര്‍മാനെ പോലെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അച്ഛന്‍ നടത്തി തരുമായിരുന്നുവെന്നും അതുകൊണ്ടു തന്നെ വലിയ കഷ്ടപാടുകളൊന്നും അറിഞ്ഞിരുന്നില്ലെന്നും മഞ്ജു പറഞ്ഞു എന്നാല്‍ വിവാഹത്തിന് ശേഷം തന്റെ ജീവിതം മാറി മറിയുകയായിരുന്നുവെന്ന് മഞ്ജു പറഞ്ഞു. ‘ഭര്‍ത്താവിന് വളരെയധികം കടബാധ്യതകള്‍ ഉണ്ടെന്നു ഭര്‍ത്താവ് പറഞ്ഞാണ് അറിയുന്നത്. തന്റെ സ്വര്‍ണ്ണം മുഴുവനും തന്‍ കടം വീട്ടാനായി നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താന്‍ അതിനു ശേഷം തന്റെ സ്വര്‍ണ്ണം തിരികെ കണ്ടിട്ടില്ല. കടം പെരുകി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. ഭര്‍ത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ…
Read Moreമഞ്ജുവിന്റെ അശ്ലീലച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു യുവാക്കള്‍ കുടുങ്ങി ! നിരവധി യൂട്യൂബ് ചാനലുകളില്‍ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തു…
റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനില്‍ എത്തുകയും പിന്നീട് മലയാള സിനിമയില്‍ എത്തുകയും ചെയ്തയാളാണ് മഞ്ജു പത്രോസ്.എറണാകുളം കിഴക്കമ്പലം സ്വദേശിയാായ മഞ്ജു ഇതിനോടകം ഏതാനും മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ മഞ്ജുവിന്റെ ചില അശ്ലീല ചിത്രങ്ങള്‍ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ചിത്രങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങളുമുണ്ടായിരുന്നു. ഇതിനെതിരേ മഞ്ജു സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ പരാതിയില്‍ പോലീസ് നടപടി എടുത്തിരിക്കുകയാണ്. രണ്ട് പേരെ പിടികൂടുകയും മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ് പോലീസ്.
Read More