മൂന്നു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ അന്തരിച്ച ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസിന്റെ അച്ഛനും വാഹനാപകടത്തില്‍ മരിച്ചു. സ്കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. വാഹനം പിന്നീട് പോലീസ് പിടിച്ചെടുത്തു. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേയായിരുന്നു അപകടം. 2018 ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ അപകടം നടന്നത്. കാലടി താന്നിപ്പുഴയില്‍ കള്ളുമായി വന്ന മിനിലോറി സ്കൂട്ടറിലിടിച്ച് മഞ്ജുഷയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മഞ്ജുഷയുടെ മരണം. മരിക്കുമ്പോള്‍ ഇരുപത്തിയാറ് വയസായിരുന്നു മഞ്ജുഷയുടെ പ്രായം. കാലടി സംസ്കൃത സര്‍വകലാശാലയില്‍ എം.എ. നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറെന്ന റിയാലിറ്റി ഷോയിലൂടെയാണ് പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിനിയായ മഞ്ജുഷ ശ്രദ്ധ നേടുന്നത്. പ്രിയദര്ശന്ലാല് ആണ് ഭര്‍ത്താവ്.
Read More