ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസ് വിടവാങ്ങിയത് ഒരായിരം സ്വപ്നങ്ങള്‍ ബാക്കിവെച്ച്.വാഹനാപകടത്തില്‍ പരുക്കേറ്റ് കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ ഒരു മണിക്കാണു മരിച്ചത്. കഴിഞ്ഞ 27ന് എംസി റോഡില്‍ കാലടിക്കു സമീപം താന്നിപ്പുഴ അനിത വിദ്യാലയത്തിനു മുന്പിലായിരുന്നു അപകടം. കാലടി സംസ്കൃത സര്‍വകലാശാലയില്‍ എംഎ രണ്ടാം വര്‍ഷം നൃത്തവിദ്യാര്‍ത്ഥിനിയായ മഞ്ജുഷ, സഹപാഠി വളയന്‍ ചിറങ്ങര വെട്ടുകാട്ടില്‍ അഞ്ജന (21) യ്ക്കൊപ്പം സ്കൂട്ടറില്‍ കോളജിലേക്കു പോകുമ്പോള്‍ എതിര്‍ദിശയില്‍നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. അതിവേഗതയിലായിരുന്നു കള്ളു ലോറി വന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍നിന്നു വിദ്യാര്‍ത്ഥിനികള്‍ തെറിച്ചുവീണു. സാരമായി പരുക്കേറ്റ ഇരുവരെയും അങ്കമാലി ലിറ്റില്‍ ഫല്‍ര്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നില വഷളായതിനാല്‍ മഞ്ജുഷയെ കഴിഞ്ഞ ദിവസം കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലേക്കു മാറ്റി. അഞ്ജന ഇപ്പോഴും ചികില്‍സയിലാണ്. റിയാലിറ്റി ഷോകളിലൂടെ മലയാളിക്ക് പ്രിയങ്കരിയായി മാറിയ മഞ്ജുഷയുടെ പഴയ ഗാനങ്ങളും ചിത്രങ്ങളും…
Read MoreTag: manjusha mohandas
കള്ളുലോറിയുമായി സ്കൂട്ടര്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു; വിടവാങ്ങിയത് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയയായ ഗായിക
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായ മഞ്ജുഷ മോഹൻദാസ് (27) അന്തരിച്ചു. ഒരാഴ്ച മുന്‍പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റ് ചാനലിലെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരുന്നു. പെരുന്പാവൂർ വളയംചിറങ്ങര സ്വദേശിനിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച കോളജിലേക്ക് പോകുന്ന വഴി എംസി റോഡിൽ കാലടി താന്നിപ്പുഴയിൽ വച്ച് മിനി ലോറി മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ മഞ്ജുഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഞ്ജനയെന്ന വിദ്യാർഥിനിക്കും പരിക്കേറ്റിരുന്നു.
Read More