ഭര്‍ത്താവിന്റെ വേര്‍പാട് ആകെ തളര്‍ത്തി ! മകള്‍ വിവാഹം കഴിഞ്ഞ് പോയതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു; കടന്നു പോയ ദുരവസ്ഥയെപ്പറ്റി മനസ്സു തുറന്ന് മങ്ക മഹേഷ്…

ദീര്‍ഘകാലമായി മലയാള സിനിമ-സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന നടിയാണ് മങ്ക മഹേഷ്. നൂറിലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. അധികവും അമ്മ വേഷത്തിലാണ് താരം അഭിനയിച്ചത്. വളരെ വലിയ പ്രേക്ഷക പിന്തുണ ഉണ്ട്. മലയാള സിനിമയിലെ ഇപ്പോഴത്തെ മുന്‍നിര നായകന്മാരുടെ എല്ലാം അമ്മയായി അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ മാത്രമല്ല സീരിയലുകളിലും താരം അമ്മ വേഷം കൈകാര്യം ചെയ്യുന്നു. അമ്പതോളം പരമ്പരകളില്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞതിനാല്‍ മിനി സ്‌ക്രീന്‍ രംഗത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. 1997ല്‍ പുറത്തിറങ്ങിയ മന്ത്രമോതിരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. പിന്നീട് പഞ്ചാബി ഹൗസ് എന്ന ചിത്രത്തില്‍ ദിലീപിന്റെ അമ്മയായി. അതിന് ശേഷമാണ് താരത്തിന് അമ്മ വേഷങ്ങള്‍ തേടി എത്തിത്തുടങ്ങിയത്. പഞ്ചാബി ഹൗസ് ചെയ്ത അതെ വര്‍ഷം തന്നെയാണ് എംടി-ഹരിഹരന്‍ ടീമിന്റെ എന്ന് സ്വന്തം ജാനകിക്കുട്ടിയില്‍ അഭിനയിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച അവസരമായാണ്…

Read More