മൂന്നാര്‍: മാങ്കുളത്ത് അമ്മായിയമ്മയെ മരുമകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്. വയോധികയായ അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മകളുടെ രഹസ്യകാമുകനാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാങ്കുളം വിരിപാറ സ്വദേശിയായ അച്ചാമ്മ ജോസഫിനെ (70) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മരുമകള്‍ മിനി (37), കാമുകനും കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ പാമ്പുങ്കയം നടുവക്കുന്നേല്‍ ബിജു ജോസഫ് (45) എന്നിവര്‍ പ്രതികളാണെന്ന് കണ്ടെത്തിയത്. കാമുകനും മുഖ്യപ്രതിയുമായ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മിനി ആദ്യം കുറ്റം ഏറ്റെടുത്തത്. എന്നാല്‍ കേസിലെ ചില സംഭവങ്ങളില്‍ പൊരുത്തക്കേട് തോന്നിയതിനാല്‍ യുവതിയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കാമുകന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം നടന്ന ശേഷം കൊലപാതക ശ്രമം നടത്തിയത് മിനി ആണെന്നുള്ള ധാരണയില്‍ യുവതിയെ…
Read More