ന്യൂഡൽഹി: ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, മൻമോഹൻ സിംഗ് ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നുവെന്ന് ശശി തരൂർ എംപി അനുസ്മരിച്ചു.ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്: ഡോ. മൻമോഹൻ സിംഗ്, ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്. വ്യാജചരിത്ര നിർമിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിന്റെ കെടാവിളക്കുകൾ തെളിയിച്ച്, അംബരചുംബിയായൊരു ദീപസ്തംഭമായി, അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു. താങ്കൾ ചരിത്രത്തിനു മുമ്പേ നടന്നയാളാണ്…ഡോ. സിംഗ്, താങ്കൾ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിന്റെ വഴിയിലൂടെ നയിച്ചു. അങ്ങയുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ താങ്കൾക്ക് കഴിഞ്ഞു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യ ഭദ്രതാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും, വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ഞങ്ങളെ ശാക്തീകരിച്ചു. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട്…
Read MoreTag: manmohan sing
തനിക്ക് നഷ്ടമായത് ഉപദേഷ്ടാവിനെയും വഴികാട്ടിയെയെന്നും രാഹുൽ ഗാന്ധി; അനുസ്മരിച്ച് ഖാർഗെയും ചിദംബരവും
ന്യൂഡൽഹി: അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിംഗെന്നും തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കും. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിംഗെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പരുക്കൻ ലോകത്ത് സൗമ്യനായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക കുറിച്ചു. കോടിക്കണക്കിനു മനുഷ്യരെ ദാരിദ്ര്യമുക്തരാക്കി: ഖാർഗെ ന്യൂഡൽഹി: സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച നേതാവായിരുന്നു മൻമോഹൻ സിംഗെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽനിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു…
Read Moreമതനിരപേക്ഷത ഉയർത്തിപ്പിടിച്ച ഭരണാധികാരിയായിരുന്നു മൻമോഹൻ സിംഗെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. നരസിംഹറാവു ഗവൺമെന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിംഗിനുണ്ടായിരുന്നു. ഡോ. മൻമോഹൻ സിംഗിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു
Read Moreരാജ്യത്തെ കൈപിടിച്ചുയർത്തിയ ബൗദ്ധികതയുടെ ആൾരൂപം
ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ രണ്ടായി പിളരുന്പോൾ മൻമോഹൻ സിംഗിന് 14 വയസ്. അതുവരെ ജനിച്ചുവളർന്ന ഗാഹ് എന്ന ഗ്രാമം പാക്കിസ്ഥാന്റെ ഭാഗമായപ്പോൾ അമൃത്സറിലേക്കു കുടിയേറുകയായിരുന്നു മൻമോഹന്റെ കുടുംബം. വളരെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ബാലനെ മുത്തശിയാണു വളർത്തിയത്. ജനിച്ച ഗ്രാമത്തിൽനിന്നു വിട്ടുപോരുംവരെ അവിടെ വൈദ്യുതിയോ പൈപ്പ് വെള്ളമോ എത്തിയിട്ടില്ലായിരുന്നു. വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠിത്തം. കഠിനാധ്വാനം പിന്നീട് കേംബ്രിഡ്ജിലെ മെർക്കുറി വെളിച്ചത്തിലിരുന്നു നൂതന സാന്പത്തിക ശാസ്ത്രത്തിന്റെ കടുകട്ടി സമവാക്യങ്ങൾ ആവാഹിച്ചെടുക്കുന്ന വിദ്യാർഥിജീവിതം വരെയെത്തി. വളർച്ചയുടെ തുടർപടവുകൾ പിന്നെയും ഉയരങ്ങളിലേക്കായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സാന്പത്തിക വിദഗ്ധൻ എന്ന പേരെടുത്തു. റിസർവ് ബാങ്ക് ഗവർണർ പദവി വരെ ഉയർന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ധനമന്ത്രിയെന്ന കീർത്തിയും നേടി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യ സിക്ക് തലപ്പാവുകാരനായി. അതും തുടർച്ചയായി രണ്ടു തവണ. സാന്പത്തിക-ഭരണരംഗങ്ങളിലെ വൈഭവംകൊണ്ട് ശിരസുയർത്തിനിൽക്കുന്ന ഡോ. മൻമോഹൻസിംഗ് വിടവാങ്ങുന്പോൾ സൗമ്യത,…
Read Moreകളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിന് ഉടമയെന്നു രാഷ്ട്രപതി; ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയ നേതാവെന്നു മോദി
ന്യൂഡൽഹി: രാഷ്ട്രത്തിനായുള്ള ഡോ. മൻമോഹൻ സിംഗിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓർമിക്കപ്പെടുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച നേതാവാണു ഡോ. മൻമോഹൻ സിംഗെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമായിരുന്നെന്നു മോദി പറഞ്ഞു. 1991ലെ ബജറ്റ് നാഴികക്കല്ലായി: നിര്മല സീതാരാമൻന്യൂഡൽഹി: മൻമോഹൻ സിംഗ് 1991ൽ അവതരിപ്പിച്ച രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കിയ ബജറ്റ് ഒരു നാഴികക്കല്ലാണെന്നു കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമൻ. എല്ലാവരാലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആണ് മൻമോഹനെന്നും നിർമല സീതാരാമൻ അനുശോചന കുറിപ്പില് പറഞ്ഞു.
Read Moreമന്മോഹന് ആദരാഞ്ജലി; പത്തുവർഷം തുടർച്ചയായി ഇന്ത്യയെ നയിച്ചു; ഏഴു ദിവസം രാജ്യത്ത് ദുഖാചരണം
ന്യൂഡൽഹി: പത്തുവർഷം തുടർച്ചയായി ഇന്ത്യയെ നയിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് (92) രാജ്യത്തിന്റെ പ്രണാമം. തന്റെ വൈഭവംകൊണ്ട് ഭാരതത്തെ സാന്പത്തികശക്തിയാക്കി മാറ്റിയ കരുത്തനായ ഭരണകർത്താവിന് ആദരാഞ്ജലികളർപ്പിക്കുകയാണു രാജ്യം. ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കാരം. ഭാര്യ: ഗുരുചരൺ. മക്കൾ: ഉപീന്ദർ സിംഗ്, ദ മൻസിംഗ്, അമൃത് സിംഗ്. കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. കർണാടകയിലെ ബെലഗാവിയിൽ ഇന്നു നടത്താനിരുന്ന റാലി ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഇന്നലെ രാത്രി എട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9.15ന് മരണം…
Read More