മാന്നാർ: പതിനഞ്ചു വർഷം മുൻപ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്ന കുഴിച്ച് മൂടിയ കേസിൽ കൊലപാതകം നടത്തിയതെന്ന് കരുതുന്ന കാർ അന്വേഷണ സംഘം കൊല്ലം കൊട്ടിയത്ത് കണ്ടെത്തി. വെള്ള മാരുതി ആൾട്ടോ കാർ ആണ് പോലീസ് കണ്ടെടുത്തത്. വാടകയ്ക്കെടുത്ത ഈ വാഹനത്തിൽ സഞ്ചരിച്ചാണ് അനിൽ കലയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കേസിലെ രണ്ടാം പ്രതി പ്രമോദിനു മാന്നാർ സ്വദേശി മഹേഷ് വാടകയ്ക്കു കൊടുത്തതായിരുന്നു ഈ കാർ. പിന്നീടു വിറ്റ കാർ പല ഉടമകൾ മാറിയാണു കൊല്ലത്തെത്തിയത്. കാർ കോടതിയിൽ ഹാജരാക്കി. കലയുടെ ഭർത്താവായ ഒന്നാം പ്രതി അനിലിനു വേണ്ടിയാണു പ്രമോദ് ഈ കാർ വാടകയ്ക്കെടുത്തതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു കാർ വാടകയ്ക്കു കൊടുക്കുന്നവരിൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു മഹേഷിലെത്തിയത്. കലയുടെ ഭർത്താവ് ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ അനിലിനെ (45) ഒന്നാം പ്രതിയാക്കിയും അനിലിന ബന്ധുക്കളും സുഹൃത്തുക്കളുമായ…
Read MoreTag: mannar crime
കലയുടെ കൊലപാതകം; മൃതദേഹം എവിടെ? തെളിവില്ലെന്ന കാരണം നിരത്തി ജാമ്യത്തിന് അപേക്ഷിച്ച് പ്രതിഭാഗം വക്കീൽ; തെളിവുതേടി പോലീസ് നെട്ടോട്ടത്തിൽ
മാന്നാർ: കലയുടെ കൊലപാതകത്തിലെ പ്രതികളെ മൂന്നു ദിവസം കൂടി പോലീസ്കസ്റ്റഡിയിൽ ലഭിച്ചതോടെ ചോദ്യംചെയ്യലും തെളിവെടുപ്പും ഊർജിതമാക്കി. പ്രതിഭാഗം വക്കീൽ അഡ്വ.സുരേഷ് മത്തായി തെളിവില്ലെന്ന കാരണം നിരത്തി കോടതിയിൽ ജാമ്യാപേക്ഷ നൽകിയതോടെയാണ് തെളിവുകൾ ശേഖരിക്കാൻ പോലീസ് നെട്ടോട്ടമോടുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ തീർന്നതോടെയാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് മൂന്ന് ദിവസം കൂടി പ്രതികളെ കസ്റ്റഡിയിൽ വിട്ടു. കലയുടെ ഭർത്താവും ഒന്നാം പ്രതിയുമായ അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രമോദ്, സോമൻ, ജിനു എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടി നൽകിയിരിക്കുന്നത്. കൂടുതൽ ചോദ്യംചെയ്യലിനും തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഇതിനിടെ ഫോറന്‍സിക് ഫലം വൈകുന്നത് പോലീസിനെ കുഴക്കുന്നു. കസ്റ്റഡി കാലാവധിക്കുള്ളിൽ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഒറ്റയ്ക്കും അല്ലാതെയും ചോദ്യം…
Read Moreകലയുടെ കൊലപാതകം; ഊമക്കത്തിലും ദുരൂഹത; പ്രതികള്‍ ഉള്‍പ്പെട്ട സമുദായ സംഘടനയില്‍ ഉണ്ടായ ഭിന്നിപ്പിന്റെ തുടര്‍ച്ചയെന്ന് ആരോപണം; നാട്ടിൽ പരക്കുന്ന കഥയിങ്ങനെ…
മാന്നാർ: കലയുടെ കൊലപാതകം സംബന്ധിച്ച സൂചന ലഭിച്ച ഊമക്കത്തിനു പിന്നിലും ദുരൂഹത. അമ്പലപ്പുഴയിലെ ഒരു വീടാക്രമണവുമായി ബന്ധപ്പെട്ടാണ് ഊമക്കത്ത് ഉണ്ടായതെന്നാണ് തുടക്കത്തില്‍ പ്രചരിച്ചത്. എന്നാല്‍ ഒരു സമുദായ സംഘടനയിലെ ഭിന്നിപ്പിനെ തുടര്‍ന്നാണ് ഊമക്കത്ത് ഉണ്ടായതെന്നാണ് സൂചന. അമ്പലപ്പുഴ പോലീസിനു ലഭിച്ച ഊമക്കത്തുകള്‍ പ്രതികള്‍ ഉള്‍പ്പെട്ട സമുദായ സംഘടനയില്‍ മുന്‍പ് നടന്ന ഭിന്നിപ്പിന്റെ തുടര്ച്ചയെന്നു പരക്കെ ആരോപണം ഉയര്‍ന്നു. ഇതു സംബന്ധിച്ച വിവരങ്ങളാണ് സമുദായത്തില്‍ പെട്ടവരും പറയുന്നത്. കേസില്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്ത പലരും സമുദായ സംഘടനാ ഭരണത്തില്‍ നിലവില്‍ ഭാരവാഹികളാണ്. മുന്‍പ് സംഘടനയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ പലരേയും പുറത്താക്കിയിരുന്നു. ഇതിനെതിരേ പുറത്തായവര്‍ നല്കിയ പരാതിയെ തുടര്‍ന്ന് സമുദായ നേതൃത്വം ഇടപെടുകയും അന്വേഷണം നടത്തി തിരികെഎടുക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഭരണസമിതി പരിച്ചു വിടുകയും ചെയ്തു. ഇപ്പോഴും ഈ വിഭാഗീയത നിലനില്‍ക്കുന്നതായാണ് പറയുന്നത്. 15 വര്‍ഷത്തിന്…
Read Moreകലയുടെ കൊലപാതകം: അനിലിനെ നാട്ടിലെത്തിക്കും; പ്രതികളുടെ ചോദ്യംചെയ്യൽ തുടരുന്നു; മൃതദേഹം ടാങ്കിൽ നിന്ന് മാറ്റി സംസ്കരിച്ചിരിക്കാമെന്ന് പോലീസ്
മാന്നാർ: മാന്നാറിലെ കൊലപാതകത്തിൽ കലയുടെ മൃതദേഹം ടാങ്കിൽ നിന്നും മാറ്റിയിട്ടുണ്ടാവാമെന്ന് പോലീസിനു സംശയം. എല്ലാവരും പോയശേഷം മൃതദേഹം മറ്റൊരിടത്തു സംസ്കരിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. കലയെ വലിയ പെരുമ്പുഴ പാലത്തിൽ കൊലപ്പെടുത്തിയ ശേഷം നദിയിൽ തള്ളുവാനായിരുന്നു പദ്ധതി.എന്നാൽ അന്നത്തെ സാഹചര്യം അതിന് ഒത്ത് വരാഞ്ഞതിനാലാണ് നേരെ വീട്ടിലേക്കു കൊണ്ടുപോയത്. തുടർന്നു കസ്റ്റഡിയിലുളള പ്രതികളായ പ്രമോദ്, ജിനു, സോമൻ എന്നിവരുമായി ചേർന്നു സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു.എന്നാൽ ഇവർ പോയ ശേഷം കലയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിഗമനം. പോലീസിന്റെ സഹായി സോമൻ ടാങ്കിൽനിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായും ശരീരം നശിപ്പിക്കാൻ രാസലായനി ഉപയോഗിച്ചതായും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ, ഫോറൻസിക് ഉദ്യോഗസ്ഥർ ഇതു വിശ്വാസത്തിൽ എടുത്തില്ല. ടാങ്കിൽ നിന്നും ലഭിച്ചതു ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. എന്നാൽ കാര്യമായ ഒന്നും ലഭിക്കാഞ്ഞതാണ് മൃതദേഹം പിന്നീട് ഇവിടെ നിന്നും മാറ്റിയതായി…
Read Moreമാന്നാറിലെ കൊലപാതകം; മൃതദേഹം നശിപ്പിക്കാൻ കെമിക്കൽ പ്രയോഗിച്ചു; കേസിൽ ഒരു ദൃക്സാക്ഷി ഉള്ളതായി പോലീസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തും
മാന്നാർ(ആലപ്പുഴ): 15 വർഷം മുൻപ് കാണാതായ മാന്നാർ ഇരമത്തൂരിൽ കണ്ണംപള്ളിയിൽ അനിൽകുമാറിന്റെ ഭാര്യ കലയെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയ കേസിൽ ഒരു ദൃക്സാക്ഷി ഉള്ളതായി പോലീസ്. മാന്നാർ ഇരമത്തൂർ കണ്ണംപള്ളിൽ സുരേഷാ (50)ണ് സംഭവത്തിലെ ദൃക്സാക്ഷി. കലയുടെ മൃതദേഹം മാരുതി കാറിൽ അനിലിന്റെ വീടിനുസമീപം കിടക്കുന്നതായിട്ടാണ് ദൃക്സാക്ഷി കണ്ടത്. കൊലപാതകം നടത്തിയശേഷം അത് മറവുചെയ്യാനായി സഹായിക്കാൻ അനിൽകുമാർ സുരേഷിനെ രാത്രിയിൽ വിളിച്ചുവരുത്തി. എന്നാൽ തനിക്ക് ഇത് കഴിയില്ലെന്നു പറഞ്ഞ് തിരികെ പോകുകയും ചെയ്തുവത്രേ.എന്നാൽ ഇക്കാര്യം വെളിയിൽ അറിഞ്ഞാൽ കൊന്നുകളയുമെന്ന ഇവരുടെ ഭീഷണിയിൽ ഇത് പുറത്തുപറഞ്ഞുമില്ല. ഈ സംഭവുമായി ബന്ധപ്പെട്ട് പോലീസ് സുരേഷിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. പല തവണ ചോദ്യം ചെയ്തതിൽനിന്നാണ് ഇയാൾക്ക് കേസുമായി നേരിട്ടുബന്ധമില്ലെന്ന് പോലീസ് മനസിലാക്കിയത്. ഇതേതുടർന്ന് ഇയാളെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി സാക്ഷിയായി നിലനിർത്തുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് പോലീസ് കുടുതൽ അന്വേഷണം നടത്തിവരികയാണ്. തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ…
Read Moreമാന്നാർ കൊലക്കേസ്; പ്രതികൾക്ക് കേസുമായി യാതൊരു ബന്ധവുമില്ല; പോലീസ് കേസെടുത്തത് വെറുമൊരു ഊമ കത്തിന്റെ പേരിലെന്ന് പ്രതിഭാഗം വക്കീൽ
ആലപ്പുഴ: യുവതിയെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയെന്ന കേസിൽ വെറുമൊരു ഊമ കത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പ്രതിഭാഗം വക്കീൽ അഡ്വ. സുരേഷ് മത്തായി. പോലീസിന്റെ ഊഹമനുസരിച്ച് ഒരു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റിക് ടാങ്കിൽ നിന്ന് യാതൊരു വിധത്തിലുള്ള തെളിവും ലഭിച്ചിട്ടില്ല. മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല. പ്രതികൾക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കലയുടെ ഭര്‍ത്താവ് അനിലിനെ കേന്ദ്രത്തിന്റെ അനുവാദത്തോടെ നാട്ടിലേക്ക് കൊണ്ടുവരണം. കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും സുരേഷ് വ്യക്തമാക്കി. അതേസമയം കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
Read Moreകലയെ കൊല്ലാൻ അനിൽ ആദ്യം ക്വട്ടേഷൻ നൽകിയത് നാട്ടിലുള്ള ഒരു സംഘത്തിന്; അറിയാവുന്ന പെൺകുട്ടിയായതിനാൽ സംഘം കൈയ്യൊഴിഞ്ഞു; കലയുടെ മാതൃസഹോദരിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…
മാന്നാര്‍: കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍ നാട്ടിലുള്ള ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നു കലയുടെ സഹോദരന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി കലയുടെ മാതൃസഹോദരി ശോഭന. മാധ്യമങ്ങളോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പരിചയക്കാരിയായ കുട്ടിയായതു കൊണ്ട് ഏല്പിച്ച സംഘം ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായില്ലെന്നും ഇക്കാര്യം അവര്‍ സഹോദരനോടു പറഞ്ഞിരുന്നതായും ശോഭന വെളിപ്പെടുത്തി. അനിലില്‍നിന്ന് കലയ്ക്ക് കടുത്ത പീഡനങ്ങൾ ഏല്ക്കേണ്ടിവന്നിരുന്നതായും ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും മകനെ കാണാന്‍ വരുമായിരുന്നെന്നും ശോഭന പറഞ്ഞു. ശോഭന മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്: പ്രണയിച്ച് അനിലിന്റെ കൂടെ പോകുമ്പോള്‍ അവള്‍ക്ക് 20 വയസുമാത്രമാണ് ഉണ്ടായിരുന്നത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷമാവണം പ്രണയിച്ചത്. ഞങ്ങള്‍ അനിലുമായുള്ള വിവാഹം നടത്തിത്തരില്ലെന്നു പറഞ്ഞതോടെയാണ് അനില്‍ വന്ന് അവളെ കൂട്ടിക്കൊണ്ടു പോയത്. വിവാഹം നടന്നത് അനിലിന്റെ ബന്ധുക്കളുടെയൊക്കെ സാന്നിധ്യത്തിലാണ്. അവര്‍ക്കു മകനുണ്ടായ ശേഷമാണ് അനില്‍ വിദേശത്തേക്കു പോകുന്നത്. പിന്നീട് ഒരു വര്‍ഷം…
Read Moreഎവിടെ മൂടിയാലും അവിടെ മാന്തും സോമൻ; അന്ന് ഇലന്തൂരിൽ, ഇന്ന് മാന്നാറിൽ; ഒരു വിളിപ്പാടകലെ പോലീസിന് സഹായിയായി ഈ തിരുവല്ലക്കാരൻ
മാന്നാർ: കുഴിച്ചിട്ട മൃതദേഹങ്ങൾ എടുക്കുന്നതിന് പലപ്പോഴും പോലീസിനെ സഹായിക്കുന്ന വ്യക്തിയാണ് തിരുവല്ല സ്വദേശി സോമൻ. ഇലന്തൂർ നരബലിയുൾപ്പെടെയുള്ള കേസുകളിൽ ശരീരാവശിഷ്ടങ്ങളെടുക്കാൻ സഹായിച്ചത് സോമനാണ്. മാന്നാറിൽ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിലും പോലീസിന് സഹായിക്കാൻ സോമൻ സജീവമായിരുന്നു. ടാങ്കിനുള്ളിലേക്ക് ഇറങ്ങുന്നതിനിടയിൽ സ്ലാബിൽ കാൽ തട്ടി മുറിഞ്ഞെങ്കിലും പിൻമാറാൻ സെമൻ തയാറായില്ല. ടെറ്റോൾ ഒഴിച്ച് കാൽ കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷം പ്ലാസ്റ്റിക് കവർകൊണ്ട് പൊതിഞ്ഞ ശേഷം വീണ്ടും ടാങ്കിനുള്ളിലേക്ക് ഒരു മടിയും കൂടാതെ സോമൻ ഇറങ്ങി. അതേസമയം, യുവതിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്നു പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പക്ഷേ, അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷം സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു പരിശോധിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് മൂന്നുമാസം മുന്‍പ്…
Read Moreമാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ യുവതി കൊല്ലപ്പെട്ടു: സ്ഥിരീകരിച്ച് പോലീസ്; മൃതദേഹം സെപ്റ്റിക് ടാങ്കില്‍
മാന്നാര്‍ (ആലപ്പുഴ): മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ. യുവതിയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ മറവുചെയ്തെന്നു പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പക്ഷേ, അതു കലയുടേതാണെന്ന് ഉറപ്പിച്ചിട്ടില്ല. മാന്നാറിലെ ഇരമത്തൂരിലുള്ള വീട്ടില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷം സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്നു പരിശോധിക്കുകയായിരുന്നു. കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് മൂന്നുമാസം മുന്‍പ് പോലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമന്, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ പ്രധാന പ്രതിയെന്നാണ് വിവരം. ഇയാൾ ഇസ്രയേലിലാണ് ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി എസ്പി വാർത്തസമ്മേളനത്തിൽ…
Read More