കൊച്ചി:കവിതാ മോഷണക്കേസില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ദീപാ നിശാന്ത് സംഘപരിവാര്‍ കവിതകളും മോഷ്ടിച്ചിരുന്നുവോ എന്ന ചോദ്യം ഉയരുകയാണ് ഇപ്പോള്‍. കലേഷിന്റെ കവിതാ മോഷണത്തില്‍ തന്ന ചതിച്ചത് ശ്രീചിത്രനാണെന്ന് പറഞ്ഞ് ദീപ തലയൂരിയെങ്കിലും വിവാദം ഇപ്പോഴും കത്തിപ്പടരുകയാണ്. ഇപ്പോള്‍ ദീപയുടെ കോപ്പിയടിയുമായി ബന്ധപ്പെട്ട് പുതിയ ആരോപണവും എത്തിയിരിക്കുകയാണ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മനോജ് മനയിലാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രളയ കാലത്ത് ഓഗസ്റ്റ് 20നു സമൂഹ മാധ്യമങ്ങളില്‍ സംഘപരിവാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് താന്‍ രചിച്ച കവിതയാണ് ദീപ അടര്‍ത്തിയെടുത്ത് ശബരിമല പ്രക്ഷോപങ്ങളെ താഴ്ത്തികെട്ടാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. തന്റെ കവിതയും ദീപയടിക്ക് വിധേയമായി എന്നാണ് മനോജിന്റെ പോസ്റ്റ്. എന്നാല്‍ സംഘപരിവാറിനെതിരെയുള്ള പോസ്റ്റായിരുന്നു അതെന്ന് വ്യക്തമാണ്. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് ജയിലിലെ മെനു വിശദീകരിച്ച് ഇട്ട ട്രോളിലാണ് മനോജ് മനയലിന്റെ കവിതയും ഉള്ളത്. ”ഇനി…
Read More