നേതാക്കള്‍ പണത്തിനു പിന്നാലെ പാഞ്ഞതോടെ സംഘടനാ പ്രവര്‍ത്തനം താറുമാറായി;സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസത്തിനുള്ള അവസരവും സൃഷ്ടിക്കപ്പെട്ടതോടെ യുവാക്കളും അകലുന്നു;ഇന്ത്യയിലെ മാവോയിസ്റ്റ് പോരാട്ടം അവസാനിക്കുന്നുവോ ?

ന്യൂഡല്‍ഹി: ഒരുകാലത്ത് രാജ്യത്തിന്റെ പലഭാഗത്തും നിര്‍ണായക സ്വാധീനം ചെലുത്തിയ മാവോയിസ്റ്റുകള്‍ നിലവില്‍ നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് സിആര്‍പിഎഫ് റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യപ്പെട്ട അംഗങ്ങളും അവരുടെ ഒളിത്താവളങ്ങളില്‍ നിന്നും കണ്ടെത്തിയ രചനകളും ഇക്കാര്യം ബോദ്ധ്യപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സീനിയര്‍ മാവോയിസ്റ്റ് നേതാക്കള്‍ പണത്തിനു പ്രാധാന്യം നല്‍കുമ്പോള്‍ സംഘടനയ്ക്കു വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്നും വിവരമുണ്ട്. യുവനേതാക്കള്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയാണ്. പണവും സമ്പത്തും കൊണ്ടുള്ള സുഖജീവിതം ആസ്വദിക്കുന്ന സീനിയര്‍ നേതാക്കള്‍ യുവാക്കളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാറേയില്ല. ഇതു കാരണം നേതൃത്വത്തില്‍ അതൃപ്തരായ മദ്ധ്യനിരക്കാരായ സഖാക്കള്‍ കീഴടങ്ങുകയാണെന്നാണ് കണ്ടെത്തല്‍. ഈ വര്‍ഷം ഇതുവരെ 359 മാവോയിസ്റ്റുകള്‍ ഈ വര്‍ഷം കീഴടങ്ങി. ഇതില്‍ തന്നെ 217 പേര്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഛത്തീസ് ഗഡില്‍ നിന്നുമാണെന്നതാണ് യാഥാര്‍ഥ്യം. ഇതിന് പുറമേ സര്‍ക്കാര്‍ജോലിയും വിദ്യാഭ്യാസത്തിനുള്ള അവസരവും സൃഷ്ടിക്കപ്പെട്ടതോടെ ഗോത്ര വര്‍ഗ്ഗക്കാരും നക്‌സല്‍ ഗ്രൂപ്പില്‍ ചേരാന്‍…

Read More