കോഴിക്കോട് : സംസ്ഥാനത്ത് നഗര മേഖലയില്‍ മാവോയിസ്റ്റുകള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പോലീസ് സംശയമുള്ളവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നു.സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെയുള്ളവര്‍ സംശയ മുനയിലാണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി മാറിയേക്കാവുന്ന സാഹചര്യത്തില്‍ ഇവരുടെ ഫോണ്‍കോളുകള്‍ ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെയാണ് ചോര്‍ത്തുന്നത്. ലോക്കല്‍ പോലീസ് അതത് ജില്ലാ പോലീസ് മേധാവിമാരുടെ നിര്‍ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നത്. നേരത്തെ തന്നെ ജില്ലാ-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നഗരമാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരുടേയും അവരുമായി അടുപ്പം പുലര്‍ത്തുന്നവരുടേയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന് പുറമേ സോഷ്യല്‍മീഡിയയിലും മറ്റു സമൂഹമാധ്യമങ്ങള്‍ വഴിയും മാവോയിസ്റ്റുകളെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. ഈ പട്ടിക അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറുകയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവരില്‍ സമയബന്ധിതമായി വിവരങ്ങള്‍ ശേഖരിക്കേണ്ടവരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ പോലീസ് മേധാവിമാര്‍ അനുമതി നല്‍കുകയുമായിരുന്നു. അതേസമയം ഫോണ്‍കോള്‍ ചോര്‍ത്തുന്നവരുടെ…
Read MoreTag: maoist hunting
മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തി; മാണിവാസകന്റെ മൃതദേഹം വിട്ടുകൊടുക്കും കാർത്തിക്കിന്റെ മൃതദേഹം കോടതി നിർദ്ദേശപ്രകാരം
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളേറ്റു വാങ്ങാൻ ബന്ധുക്കളെത്തി. കൊല്ലപ്പെട്ട മാണിവാസകൻ, കാർത്തിക് എന്നിവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതെ തുടർന്നാണ് ബന്ധുക്കൾ എത്തിയത്.. കാർത്തിക്കിന്റെ മൃതദേഹം സംബന്ധിച്ച് ഒന്നിലേറെ അവകാശികളുള്ളതിനാൽ മൃതദേഹം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്.കനത്ത പോലീസ് സുരക്ഷ സംവിധാനം മെഡിക്കൽ കോളജിൽ തുടരുന്നുണ്ട്. മാണിവാസകത്തിന്റെ സഹോദരി ലക്ഷ്മിയാണ് മൃതദേഹം ഏറ്റുവാങ്ങാനെത്തിയിട്ടുള്ളത്. കാർത്തിക്കിന്റെ അമ്മ മീനാക്ഷിക്കൊപ്പം കാർത്തിക്കിന്റെ സഹോദരൻ മുരുകേശനും ഭാര്യ വാസന്തിയും എത്തിയിട്ടുണ്ട്. എന്നാൽ കാർത്തിക്കിന്റെ മൃതദേഹത്തിന് മറ്റ് അവകാശികൾ വന്നിരുന്നതിനാൽ ആശയക്കുഴപ്പവും അവ്യക്തതയും നിലനിൽക്കുന്ന സാഹചര്യമാണ്. പാലക്കാട് കോടതിയിൽ ഇതു സംബന്ധിച്ച് കേസ് നടക്കുന്നുണ്ട്. പാലക്കാട് കോടതിയിൽ നിന്നും മൃതദേഹം വി്ട്ടുകൊടുക്കണമെന്ന ഉത്തരവുമായി വന്നാൽ മാത്രമേ കാർത്തിക്കിന്റെ മൃതദേഹം വിട്ടുകൊടുക്കാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചത് കാർത്തിക് ആണോ എന്നറിയാൻ ഡിഎൻഎ ടെസ്റ്റ്…
Read Moreമാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും പോലീസിനും അഭിനന്ദനങ്ങള്‍ ! സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു
വാളയാര്‍ സംഭവത്തിനു പിന്നാലെ മാവോയിസ്റ്റു വേട്ടയും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മാവോയിസ്റ്റ് വേട്ടയെന്ന ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ പൊതു സമൂഹത്തില്‍ നിന്നുയരുന്നത്. സര്‍ക്കാരിനെയും മാവോയിസ്റ്റുകളെയും ഒരുപോലെ വിമര്‍ശിക്കുകയാണ് നടനും പഴയ നക്സലൈറ്റുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ചുവരെഴുതുക,പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ…
Read More