മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ത്ത് ആയുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചതാണിത്. റായിയുടെ വാക്കുകള്‍ പ്രകാരം ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് പരിശീലിപ്പിക്കുന്നത്. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മാവോവാദികളുടെ ആക്രമണത്തില്‍ സാധാരണ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കുറയുന്നുണ്ടെന്ന് വ്യക്തമാക്കിയ റായ് മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡ്, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ അടുത്തിടെ മാവോവാദികള്‍ക്കെതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര് ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ ബീഹാറില്‍ കോല യാദവ് എന്നയാളെയും…
Read MoreTag: Maoists
അവർ മാവോയിസ്റ്റുകൾ; കണ്ടെടുത്ത തെളിവുകൾ പോലീസ് സൃഷ്ടിച്ചതല്ല; പിണറായിയെ വിമർശിക്കാൻ കാനത്തിന് എന്ത് അർഹത; യുവാക്കള്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ച് സിപിഎം
കോഴിക്കോട്: കോഴിക്കോട്ട് യുഎപിഎ ചുമത്തപ്പെട്ട യുവാക്കള്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ച് സിപിഎം. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവുണ്ടെന്ന് പന്നിയങ്കരയിലെ വിശദീകരണ യോഗത്തിൽ സിപിഎം വ്യക്തമാക്കി. യുഎപിഎ കേസിൽ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ശക്തമായതോടെയാണ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകളടക്കം പതിനഞ്ചോളം പാർട്ടി പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് പോലീസ് താഹയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇവിടെനിന്നും പിടിച്ചെടുത്ത രേഖകളെല്ലാം അറസ്റ്റിലായ യുവാക്കളുടെ മാവോയിസ്റ്റ് സബന്ധത്തിന് തെളിവാണ്. താഹയ്ക്കും അലനും എതിരായ തെളിവുകൾ പോലീസ് സൃഷ്ടിച്ചവയല്ലെന്നും ജില്ലാ കമ്മിറ്റി അംഗം പി.കെ പ്രേംനാഥ് വിശദീകരണ യോഗത്തിൽ പറഞ്ഞു. പോലീസ് താഹയെ ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചില്ല. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം സ്വയം വിളിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎപിഎ കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കാനത്തിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർത്തിയത്. തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നാണ് കാനത്തിന്റെ നിലപാട്. രാജൻ കേസിൽ ഈച്ചരവാരിയരോട്…
Read Moreപടയൊരുക്കം! മാവോയിസ്റ്റുകളെ നേരിടാന്‍ ഛത്തീസ്ഗഡിലെ കൊടുംവനത്തില്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നത് 5000 ജവാന്മാര്; ഉപയോഗിക്കുന്നത് അത്യാധുനിക ആയുധങ്ങള്‍
മാവോയിസ്റ്റുകളെ തച്ചുതകര്ക്കാന് വന്‍ പടയൊരുക്കം. ഛത്തീസ്ഗഡില്‍ തെക്കന്‍ ബസ്തറിലെ സുക്മയില്‍ ഘോരവനത്തിലാണ് മാവോയിസ്റ്റു വേട്ടയ്ക്കായി വന്‍ യുദ്ധസന്നാഹമൊരുങ്ങുന്നത്. പ്രത്യേക പരിശീലനം ലഭിച്ച അയ്യായിരത്തിലേറെ ജവാന്മാരാണ് ഉറച്ച പോരാട്ടത്തിനിറങ്ങുന്നത്. മാവോയിസ്റ്റ് അക്രമങ്ങളുടെ സിരാകേന്ദ്രങ്ങളായ സുക്മ, ബുര്‍കപാല്‍ എന്നിവ കേന്ദ്രീകരിച്ച് നീങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി. അത്യാധുനിക ആയുധങ്ങളും സൈന്യത്തിന് മുതല്‍ക്കൂട്ടാവും. കാടിനുള്ളില്‍ പതുങ്ങിയിരിക്കുന്ന മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ആളില്ലാ വിമാനങ്ങള്‍(അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍)ആണ് ഉപയോഗിക്കുന്നത്. മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നവരെ കണ്ടെത്താന്‍ ഇസ്രായേല്‍ നിര്‍മിത ആളില്ലാ വിമാനങ്ങളായ റഡാര്‍ ഡ്രോണ്‍ ആണ് ഉപയോഗിക്കുന്നത്. ആദ്യമായാണ് ഇന്ത്യ ഇത് ഒരു സൈനിക നീക്കത്തിനായി ഉപയോഗിക്കുന്നത്. ബുര്‍കപാലില്‍ കഴിഞ്ഞ തിങ്കളാഴ്ച 25 സിആര്‍പിഎഫ് ജവാന്മാരെയാണ് മാവോയിസ്റ്റുകള്‍ വധിച്ചത്. കഴിഞ്ഞ വര്‍ഷം മല്‍കന്‍ഗിരി ജില്ലയില്‍ 24 മാവോയിസ്റ്റുകളെ കൊന്നതിനുള്ള പ്രതികാരമാണിതെന്ന് മാവോയിസ്റ്റുകള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സുക്മ ജില്ലയിലെ ദണ്ഡകാരണ്യം എന്ന ഘോരവനമാണ് മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രം. രാമായണത്തിലെ വനവാസഭാഗത്തു…
Read More