ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാ…എന്നു പറഞ്ഞതുപോലെയായിരുന്നു മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് മലയാളികളുടെ മനോഭാവം. ഒരു ആയുഷ്ക്കാലത്തെ അധ്വാനത്തിന്റെ ഫലം ഒരു നിമിഷം കൊണ്ട് പൊളിഞ്ഞു വീഴുന്ന കാഴ്ച കണ്ട് നെഞ്ചു തകര്‍ന്ന് കുറെ ജനങ്ങള്‍ നില്ക്കുമ്പോള് ആഘോഷത്തിന്റെ മൂഡിലായിരുന്നു ഒട്ടുമിക്ക മലയാളികളും. ഫ്ളാറ്റ് പൊളിക്കുന്നതു കാണാനെത്തിയ ജനങ്ങളുടെ ആര്‍പ്പുവിളി വെളിവാക്കുന്നതും അതാണ്. ഇപ്പോള്‍ മരട് വീണ്ടും ഇത്തരത്തിലുള്ള വിനോദസഞ്ചാരികളുടെ കേന്ദ്രമാവുകയാണ്. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇപ്പോള്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും പ്രത്യേക പാക്കേജായി ടൂറിസം മേഖലയില്‍ മരട് സ്ഥാനം പിടിച്ചു. വളന്തകാട് ദ്വീപും കണ്ടല്‍ക്കാടും കക്ക നീറ്റലും കൂടു മത്സ്യകൃഷിക്കുമൊപ്പം, പൊളിഞ്ഞു വീണ ഫ്ളാറ്റുകളും കാണാവുന്നതാണു പുതിയ പാക്കേജ്. മറൈന്‍ ഡ്രൈവില്‍ നിന്നുള്ള ക്രൂയിസുകള്‍ കൂടാതെ പ്രദേശിക സര്‍വീസുകളും ഇതിനായി രംഗത്തുണ്ട്. പ്രാദേശിക സര്‍വീസുകള്‍ ഒരു മണിക്കൂര്‍…
Read MoreTag: marad
മരടിലെ‘ഗ്രൗണ്ട് സീറോ’യിൽ ബഹുനിലക്കെട്ടിട നിർമാണം എളുപ്പമല്ല; കാരണങ്ങൾ ഇങ്ങനെയൊക്കെ…
സിജോ പൈനാടത്ത് കൊച്ചി: സുപ്രീം കോടതി ഉത്തരവു പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിച്ച നാലിടങ്ങളിൽ ഇനി ബഹുനില കെട്ടിട നിർമാണത്തിനു കടന്പകളേറെ. തുടർനടപടികളിൽ കോടതിയുടെ നിർദേശങ്ങളും മാറിയ കെട്ടിട നിർമാണ ചട്ടങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും സമാനമായ ഫ്ലാറ്റുകൾ ഉയരാൻ തടസമാകും. കെട്ടിടം നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അവ്യക്തതയാകും ഇനി നിർമാണപ്രവർത്തനങ്ങൾക്കു മുഖ്യതടസം. സാധാരണഗതിയിൽ ഫ്ലാറ്റുകൾ വാങ്ങിയവർക്കു കൂടി അവകാശപ്പെടാവുന്നതാണു ഭൂമിയുടെ ഉടമസ്ഥത. എന്നാൽ നിയമം ലംഘിച്ചു നടന്ന നിർമാണം, കോടതി ഉത്തരവുപ്രകാരം പൊളിച്ചത്, ഉടമകൾക്കു നഷ്ടപരിഹാരം നൽകിയത് എന്നിവയെല്ലാം അത്തരമൊരു അവകാശവാദത്തിനു തടസമാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊളിച്ച കെട്ടിടത്തിന്റെ പേരിലാണു നഷ്ടപരിഹാരമെന്നും അതു നിലനിന്നിരുന്ന ഭൂമിയിൽ തങ്ങൾക്കും അവകാശമുണ്ടെന്നുമാണു ഫ്ലാറ്റുടമകളുടെ വാദം. അവശിഷ്ടങ്ങൾ വേഗത്തിൽ മാറ്റി ഭൂമി വിട്ടു നൽകണമെന്ന ആവശ്യം ഇവർ കോടതിയിലും ഉന്നയിക്കാൻ ഒരുങ്ങുകയാണ്. താരതമ്യേന ഇടുങ്ങിയ റോഡുകളാണു ഫ്ലാറ്റുകൾ നിലനിന്നിരുന്ന…
Read Moreമരടിയെ പൊടി; നാട്ടുകാരുടെ പരാതിയിൽ പൊടിയടങ്ങാൻ വെള്ളം പമ്പു ചെയ്യും; മലിനീകരണ നിയന്ത്ര ബോർഡ് ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ
മരട് : ഫ്ളാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ മാലിന്യ കൂമ്പാരത്തിൽ നിന്നുള്ള പൊടിപടലങ്ങൾ അസഹ്യമായതിനെ തുടർന്ന് വെള്ളം പമ്പു ചെയ്ത് പൊടിശമിപ്പിക്കാനുള്ള നടപടി തുടങ്ങി.എച്ച് ടു ഒ, ആൽഫാ സെറീൻ ഉൾപ്പടെയുള്ള ഫ്ളാറ്റുകളുടെ മാലിന്യകൂമ്പാരത്തിനു മേൽ രാവിലെ മുതൽ വെള്ളം പമ്പു ചെയ്തുതുടങ്ങി. വലിയ മോട്ടോറുകൾ ഉപയോഗിച്ച് കായലിൽ നിന്നും പൈപ്പുകൾ ജെസിബി യുമായി ബന്ധിച്ചാണ് പമ്പിംഗ് നടക്കുന്നത്. ഇന്നു വൈകിട്ടു വരെ ഇതു തുടരുമെന്നാണ് അറിയിയുന്നത്. ഇതിനിടെ, പൊടിശല്യത്തെ കുറിച്ച് വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് മലിനീകരണ നിയന്ത്ര ബോർഡ് അധികൃതർ സംഭവത്തിൽ ഇടപെട്ടു. വരും ദിവസങ്ങളിൽ പൊടി നിയന്ത്രിക്കാൻ കൂടുതൽ നടപടി ഉണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്.
Read Moreപ്രദേശവാസികൾ മടങ്ങിയെത്തിത്തുടങ്ങി; പൊടിയിൽ മുങ്ങി വീടുകൾ; വീട് ക്ലീൻ ചെയ്യുന്പോൾ മാസ്കും കൈയ്യുറയും നിർബന്ധമായി ധരിക്കണമെന്ന് ആരോഗ്യ വകുപ്പ്
കൊച്ചി: നിയന്ത്രിത സ്ഫോടനത്തിൽ പൊളിച്ചുകളഞ്ഞ മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾക്കു സമീപത്തെ താമസക്കാർ വീടുകളിലേക്ക് തിരികെ എത്തിത്തുടങ്ങി. സ്ഫോടന ദിവസം രാവിലെ ഒൻപതിന് മുൻപ് വീടുകളിൽ നിന്നും ഇവരെ ഒഴിപ്പിച്ചിരുന്നു. സ്ഫോടന സമയം പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്ന് നിർദേശിച്ചായിരുന്നു ആളുകളെ ഒഴിപ്പിച്ചത്. മാത്രമല്ല ഇനിയുള്ള ദിവസങ്ങളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്പോൾ പൊടി ശക്തമായിരിക്കുമെന്നും മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി മൂന്ന് മാസത്തേക്ക് മറ്റെവിടെങ്കിലും മാറി താമസിക്കണമെന്നും ഇവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, അതൊന്നും വകവയ്ക്കാതെ ഇന്നലെ സ്ഫോടനത്തിന് ശേഷം പ്രദേശവാസികൾ ഒാരോരുത്തരായി സ്വഭവനങ്ങളിലേക്ക് മടങ്ങിയെത്തി തുടങ്ങി. അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുടങ്ങുന്പോൾ പ്രദേശത്ത് വ്യാപിക്കുന്ന പൊടി ശ്വസിച്ച് മാരകമായ രോഗങ്ങൾ ഉണ്ടാകാതിരിക്കുന്നതിനാണ് മൂന്ന് മാസത്തേക്ക് മറ്റെവിടെങ്കിലും മാറി താമസിക്കണമെന്ന് നിർദേശിച്ചത്. പക്ഷെ പലരും ഇതിന് കൂട്ടാക്കുന്നില്ല. ഇന്നലെയും ശനിയാഴ്ച്ചയുമായി മരട് മേഖലയിൽ അന്തരീക്ഷത്തിൽ…
Read Moreമരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ മറ്റന്നാൾ നീക്കിത്തുടങ്ങും; 70 ദിവസത്തിനുള്ളിൽ പൂർണമായും വൃത്തിയാക്കും
കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത മരടിലെ ഫ്ളാറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ബുധനാഴ്ച്ച മുതൽ നീക്കിത്തുടങ്ങുമെന്ന് കരാർ സ്ഥാപനമായ ആലുവയിലെ പ്രോംപറ്റ് എന്റർപ്രൈസസ് അറിയിച്ചു. അതിനു മുന്നോടിയായുള്ള പ്രാഥമിക നടപടികൾ ഇന്നും നാളെയുമായി പൂർത്തിയാക്കും. 70 ദിവസത്തിനുള്ളിൽ നാല് ഫ്ളാറ്റ് സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യും. നാലു നില കെട്ടിടത്തിന്റെ ഉയരത്തിലാണ് അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നത്. കോണ്‍ക്രീറ്റ് ബീമുകളും കന്പികളും കോണ്‍ക്രീറ്റ് പൊടിയുമൊക്കെയായി 76.350 ടണ്‍ മാലിന്യമുണ്ട്. ഏകദേശം ഇരുപതിനായിരം ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാകും ഒരു ഫ്ളാറ്റിൽ നിന്നു മാത്രം ഉണ്ടാകുക. കോണ്‍ക്രീറ്റ് ബീമുകളിൽ നിന്നു കന്പി വേർതിരിച്ച ശേഷം ഇവ നീക്കും. കോണ്‍ക്രീറ്റ് കന്പി വേർതിരിക്കുന്നതിന് മാത്രം 45 ദിവസമെടുക്കും. കുണ്ടന്നൂർ കായലിലേക്കു വീണ ആൽഫ സെറീന്റെ ആറു നിലയുടെ അവശിഷ്ടങ്ങൾ സ്ഫോടന കരാർ എറ്റെടുത്ത വിജയ സ്റ്റീൽസ് എന്ന കന്പനി തന്നെ കരയിലെടുത്തിടും. പൊടിച്ച ഫ്ളാറ്റുകളുടെ…
Read Moreആകാംക്ഷകൾ അവസാനിച്ചു; 11:19ന് ഹോളി ഫെയ്ത്ത് നിലംപൊത്തി; അരമണിക്കൂറിന്റെ വ്യത്യാസത്തിൽ രണ്ടാമത്തെ ഫ്ളാറ്റായ അൽഫയും നിലം പൊത്തി ആർപ്പ് വിളിച്ച് ജനക്കൂട്ടം
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണം ചരിത്രത്തിന്റെ ഭാഗമായി. നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്നു രാവിലെ 11.16 ഓടെ എച്ച്2ഒ ഹോളിഫെയ്ത്തും തുടർന്ന് ആൽഫ സെറീന്റെ ഇരട്ട കെട്ടിട സമുച്ചയങ്ങളുമാണു തകർത്തത്. ഒാരോരുത്തരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ നടപടികൾ ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്നു. ആദ്യ സ്ഫോടനത്തിനുശേഷം എല്ലാം കൃത്യമായിരുന്നുവെന്ന് വിലയിരുത്തിയശേഷമായിരുന്നു ആൽഫ സെറീന്റെ ഇരട്ട കെട്ടിട സമുച്ചയത്തിൽ സ്ഫോടനത്തിനു കണ്ട്രോൾ റൂമിൽനിന്ന് അനുമതി നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിൽനിന്ന് ഏതാനും മിനിട്ടുകൾ വൈകി മാത്രമാണു സ്ഫോടനം നടത്തിയത്. ഫ്ളാറ്റുകൾ നിലംപൊത്തിയതോടെ സംസ്ഥാന ചരിത്രത്തിൽ ഫ്ളാറ്റ് പൊളിക്കുന്ന ആദ്യ സംഭവമായി മരട് മാറി. ഹോളി ഫെയ്ത്ത് രാവിലെ 11 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെെങ്കിലും വൈകിയതിനെത്തുടർന്ന ആൽഫ സെറീന്റെ ഇരട്ട കെട്ടിടം പൊളിക്കുന്നതും വൈകി. വൻ ശബ്ദത്തോടെ…
Read Moreഞങ്ങള്‍ക്ക് നഷ്ടപരിഹാരം വേണ്ടേ വേണ്ട…നഷ്ടപരിഹാരം ആവശ്യപ്പെടാതെ മുങ്ങിനടക്കുന്നത് 86 ഫ്ളാറ്റുടമകള്‍; കള്ളപ്പണം വെളുപ്പിക്കാന്‍ ഫ്ളാറ്റ് വാങ്ങിയവരും രാഷ്ട്രീയക്കാരുടെ ബിനാമികളും ഇപ്പോഴും കാണാമറയത്ത് തന്നെ…
മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ നടപടി തുടങ്ങിയിട്ടും. നഷ്ടപരിഹാരം ആവശ്യപ്പെടാതെ മുങ്ങി നടക്കുന്നത് 86 ഫ്ളാറ്റുടമകള്‍.രാഷ്ട്രീയക്കാരുടെ ബിനാമികളും കള്ളപ്പണത്തിന് ഫ്ളാറ്റ് വാങ്ങിയവരുമാണ് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാത്തവരെന്നാണ് സൂചന. അതേസമയം അപേക്ഷ നല്കിയവരില് നിന്നും തിരഞ്ഞെടുത്തവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്. 38 ഫ്ളാറ്റുടമകള്‍ക്കായി 6,98,72,287 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 107 ഫ്ളാറ്റുടമകളുടെ അപേക്ഷകള്‍ ജസ്റ്റിസ് പി.ബാലകൃഷ്ണന് സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും പരിസ്ഥിതി വകുപ്പ് കൃത്യമായ ബാങ്ക് അക്കൗണ്ട്, നഷ്ടപരിഹാര വിവരങ്ങള്‍ എന്നിവ പരിശോധിച്ചശേഷം പട്ടിക തയാറാക്കിയ 38 പേര്‍ക്കാണ് ആദ്യം തുക നല്‍കുക. ഫിനാന്‍സ് വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കാണ് ഉടമകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനുള്ള ചുമതല. 107 പേര്‍ക്കായി 19,09,31,943 രൂപയാണ് സമിതി നിര്‍ദേശിച്ചത്. ഇതിനിടെ, ചൊവ്വാഴ്ച എറണാകുളത്ത് ചേര്‍ന്ന നാലാമത് സമിതി സിറ്റിങ്ങില്‍ 34 പേര്‍ക്കുകൂടി നഷ്ടപരിഹാരത്തിന് നിര്‍ദ്ദേശം നല്കി. ഇവര്‍ക്കായി 61,58,45,45 രൂപ നല്‍കാനാണ് നിര്‍ദ്ദേശം. ഇതോടെ…
Read Moreപ്രക്ഷോഭത്തിനൊരുങ്ങി മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ! പാക്കേജ് പൂര്‍ണമായും നടപ്പാക്കണമെന്ന് സമരസമിതി…
പ്രക്ഷോഭത്തിനൊരുങ്ങി കൊച്ചി വല്ലാര്‍പാടം പദ്ധതിക്കായി മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍. പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരത്തിനൊരുങ്ങുന്നത്. കലക്ടറേറ്റിന് മുന്നില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി. പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. കെ അരവിന്ദാക്ഷന് ധര്‍ണ ഉദ്ഘാടനം ചെയ്തു. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയിറക്കിയത്. ഇവരുെട പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് വര്‍ഷം 11 കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പായിട്ടില്ല. തുതിയൂരില്‍ അനുവദിച്ച പുനരധിവാസ ഭൂമിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്കാന് പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ആവര്‍ത്തിച്ചുള്ള പരാതികള്‍ ജില്ലാഭരണകൂടം കൂടി ചെവികൊള്ളാതായതോടെയാണ് വീണ്ടും സമരരംഗത്തേക്കിറങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. 316ല്‍ 46 കുടുംബങ്ങള്‍ക്കു മാത്രമാണ് പുനരധിവാസം ലഭിച്ചത്. എല്ലാവര്ക്കും പുനരധിവാസം ലഭിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.
Read Moreഇപ്പഴല്ലേ സംഗതികളുടെ കിടപ്പ് മനസ്സിലായത് ! മരടില്‍ നിയമം ലംഘിച്ച് ഫ്ളാറ്റ് പണിത നിര്‍മാണ കമ്പനി സര്‍ക്കാരിന് വേണ്ടി പണിയുന്നത് 296 ഫ്ളാറ്റുകള്‍; കരാര്‍ നല്‍കിയത് ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ചുമതലക്കാരന് ആയിരിക്കവേ…
നിയമം ലംഘിച്ച് മരടില്‍ ഫ്ളാറ്റ് സമുച്ചയം കെട്ടിപ്പടുത്ത ശേഷം ഫ്ളാറ്റ് വാങ്ങിയവരെ നോക്കി കൊഞ്ഞനം കുത്തുന്ന നിര്‍മാതാക്കള്‍ക്കെതിരേ ഒരു ചെറു വിരലനക്കാന്‍ കേരളത്തിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്നേവരെ തയ്യാറായിട്ടില്ല. ഫ്ളാറ്റ് നിര്‍മാതാക്കളും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനു പിന്നിലുള്ളതെന്ന് ഏവര്‍ക്കും അറിയാമെങ്കിലും ഏതു വിധേന എന്നായിരുന്നു സംശയം. ഒരു വശത്ത് കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫ്ളാറ്റ് പൊളിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിക്കുമ്പോള്‍ ഭരണ കക്ഷിയായ സിപിഎം ആകട്ടെ സമരക്കാര്‍ക്ക് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തുകയും ചെയ്തു. ഈ ഇരട്ടത്താപ്പ് എന്തിനെന്നറിയാതെ ജനം അന്തംവിടുമ്പോഴാണ് എല്ലാം പകല്‍ പോലെ വ്യക്തമാക്കുന്ന പുതിയ വിവരം പുറത്തു വന്നിരിക്കുന്നത്. മരടില്‍ ഫ്ളാറ്റ് നിര്‍മിച്ച നിര്‍മാണകമ്പനികളിലൊന്നാണ് സര്‍ക്കാരിന്റെ ഭവന പദ്ധതിയ്ക്കു വേണ്ടിയും ഫ്ളാറ്റ് നിര്‍മിക്കുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതാണ് നിയമലംഘനത്തിനെതിരെ പ്രതികരിക്കാതെ നഷ്ടപരിഹാരം…
Read More