സിജോ പൈനാടത്ത് കൊച്ചി: സുപ്രീം കോടതി ഉത്തരവു പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിച്ച നാലിടങ്ങളിൽ ഇനി ബഹുനില കെട്ടിട നിർമാണത്തിനു കടന്പകളേറെ. തുടർനടപടികളിൽ കോടതിയുടെ നിർദേശങ്ങളും മാറിയ കെട്ടിട നിർമാണ ചട്ടങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും സമാനമായ ഫ്ലാറ്റുകൾ ഉയരാൻ തടസമാകും. കെട്ടിടം നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അവ്യക്തതയാകും ഇനി നിർമാണപ്രവർത്തനങ്ങൾക്കു മുഖ്യതടസം. സാധാരണഗതിയിൽ ഫ്ലാറ്റുകൾ വാങ്ങിയവർക്കു കൂടി അവകാശപ്പെടാവുന്നതാണു ഭൂമിയുടെ ഉടമസ്ഥത. എന്നാൽ നിയമം ലംഘിച്ചു നടന്ന നിർമാണം, കോടതി ഉത്തരവുപ്രകാരം പൊളിച്ചത്, ഉടമകൾക്കു നഷ്ടപരിഹാരം നൽകിയത് എന്നിവയെല്ലാം അത്തരമൊരു അവകാശവാദത്തിനു തടസമാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊളിച്ച കെട്ടിടത്തിന്റെ പേരിലാണു നഷ്ടപരിഹാരമെന്നും അതു നിലനിന്നിരുന്ന ഭൂമിയിൽ തങ്ങൾക്കും അവകാശമുണ്ടെന്നുമാണു ഫ്ലാറ്റുടമകളുടെ വാദം. അവശിഷ്ടങ്ങൾ വേഗത്തിൽ മാറ്റി ഭൂമി വിട്ടു നൽകണമെന്ന ആവശ്യം ഇവർ കോടതിയിലും ഉന്നയിക്കാൻ ഒരുങ്ങുകയാണ്. താരതമ്യേന ഇടുങ്ങിയ റോഡുകളാണു ഫ്ലാറ്റുകൾ നിലനിന്നിരുന്ന…
Read MoreTag: marad flat
മരടിയെ പൊടി; നാട്ടുകാരുടെ പരാതിയിൽ പൊടിയടങ്ങാൻ വെള്ളം പമ്പു ചെയ്യും; മലിനീകരണ നിയന്ത്ര ബോർഡ് ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ
മരട് : ഫ്ളാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ മാലിന്യ കൂമ്പാരത്തിൽ നിന്നുള്ള പൊടിപടലങ്ങൾ അസഹ്യമായതിനെ തുടർന്ന് വെള്ളം പമ്പു ചെയ്ത് പൊടിശമിപ്പിക്കാനുള്ള നടപടി തുടങ്ങി.എച്ച് ടു ഒ, ആൽഫാ സെറീൻ ഉൾപ്പടെയുള്ള ഫ്ളാറ്റുകളുടെ മാലിന്യകൂമ്പാരത്തിനു മേൽ രാവിലെ മുതൽ വെള്ളം പമ്പു ചെയ്തുതുടങ്ങി. വലിയ മോട്ടോറുകൾ ഉപയോഗിച്ച് കായലിൽ നിന്നും പൈപ്പുകൾ ജെസിബി യുമായി ബന്ധിച്ചാണ് പമ്പിംഗ് നടക്കുന്നത്. ഇന്നു വൈകിട്ടു വരെ ഇതു തുടരുമെന്നാണ് അറിയിയുന്നത്. ഇതിനിടെ, പൊടിശല്യത്തെ കുറിച്ച് വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് മലിനീകരണ നിയന്ത്ര ബോർഡ് അധികൃതർ സംഭവത്തിൽ ഇടപെട്ടു. വരും ദിവസങ്ങളിൽ പൊടി നിയന്ത്രിക്കാൻ കൂടുതൽ നടപടി ഉണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്.
Read Moreപ്രദേശവാസികൾ മടങ്ങിയെത്തിത്തുടങ്ങി; പൊടിയിൽ മുങ്ങി വീടുകൾ; വീട് ക്ലീൻ ചെയ്യുന്പോൾ മാസ്കും കൈയ്യുറയും നിർബന്ധമായി ധരിക്കണമെന്ന് ആരോഗ്യ വകുപ്പ്
കൊച്ചി: നിയന്ത്രിത സ്ഫോടനത്തിൽ പൊളിച്ചുകളഞ്ഞ മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾക്കു സമീപത്തെ താമസക്കാർ വീടുകളിലേക്ക് തിരികെ എത്തിത്തുടങ്ങി. സ്ഫോടന ദിവസം രാവിലെ ഒൻപതിന് മുൻപ് വീടുകളിൽ നിന്നും ഇവരെ ഒഴിപ്പിച്ചിരുന്നു. സ്ഫോടന സമയം പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്ന് നിർദേശിച്ചായിരുന്നു ആളുകളെ ഒഴിപ്പിച്ചത്. മാത്രമല്ല ഇനിയുള്ള ദിവസങ്ങളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്പോൾ പൊടി ശക്തമായിരിക്കുമെന്നും മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി മൂന്ന് മാസത്തേക്ക് മറ്റെവിടെങ്കിലും മാറി താമസിക്കണമെന്നും ഇവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, അതൊന്നും വകവയ്ക്കാതെ ഇന്നലെ സ്ഫോടനത്തിന് ശേഷം പ്രദേശവാസികൾ ഒാരോരുത്തരായി സ്വഭവനങ്ങളിലേക്ക് മടങ്ങിയെത്തി തുടങ്ങി. അവശിഷ്ടങ്ങൾ നീക്കം ചെയ്തു തുടങ്ങുന്പോൾ പ്രദേശത്ത് വ്യാപിക്കുന്ന പൊടി ശ്വസിച്ച് മാരകമായ രോഗങ്ങൾ ഉണ്ടാകാതിരിക്കുന്നതിനാണ് മൂന്ന് മാസത്തേക്ക് മറ്റെവിടെങ്കിലും മാറി താമസിക്കണമെന്ന് നിർദേശിച്ചത്. പക്ഷെ പലരും ഇതിന് കൂട്ടാക്കുന്നില്ല. ഇന്നലെയും ശനിയാഴ്ച്ചയുമായി മരട് മേഖലയിൽ അന്തരീക്ഷത്തിൽ…
Read Moreമരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ മറ്റന്നാൾ നീക്കിത്തുടങ്ങും; 70 ദിവസത്തിനുള്ളിൽ പൂർണമായും വൃത്തിയാക്കും
കൊച്ചി: നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത മരടിലെ ഫ്ളാറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ബുധനാഴ്ച്ച മുതൽ നീക്കിത്തുടങ്ങുമെന്ന് കരാർ സ്ഥാപനമായ ആലുവയിലെ പ്രോംപറ്റ് എന്റർപ്രൈസസ് അറിയിച്ചു. അതിനു മുന്നോടിയായുള്ള പ്രാഥമിക നടപടികൾ ഇന്നും നാളെയുമായി പൂർത്തിയാക്കും. 70 ദിവസത്തിനുള്ളിൽ നാല് ഫ്ളാറ്റ് സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യും. നാലു നില കെട്ടിടത്തിന്റെ ഉയരത്തിലാണ് അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നത്. കോണ്ക്രീറ്റ് ബീമുകളും കന്പികളും കോണ്ക്രീറ്റ് പൊടിയുമൊക്കെയായി 76.350 ടണ് മാലിന്യമുണ്ട്. ഏകദേശം ഇരുപതിനായിരം ടണ് കോണ്ക്രീറ്റ് മാലിന്യമാകും ഒരു ഫ്ളാറ്റിൽ നിന്നു മാത്രം ഉണ്ടാകുക. കോണ്ക്രീറ്റ് ബീമുകളിൽ നിന്നു കന്പി വേർതിരിച്ച ശേഷം ഇവ നീക്കും. കോണ്ക്രീറ്റ് കന്പി വേർതിരിക്കുന്നതിന് മാത്രം 45 ദിവസമെടുക്കും. കുണ്ടന്നൂർ കായലിലേക്കു വീണ ആൽഫ സെറീന്റെ ആറു നിലയുടെ അവശിഷ്ടങ്ങൾ സ്ഫോടന കരാർ എറ്റെടുത്ത വിജയ സ്റ്റീൽസ് എന്ന കന്പനി തന്നെ കരയിലെടുത്തിടും. പൊടിച്ച ഫ്ളാറ്റുകളുടെ…
Read Moreആകാംക്ഷകൾ അവസാനിച്ചു; 11:19ന് ഹോളി ഫെയ്ത്ത് നിലംപൊത്തി; അരമണിക്കൂറിന്റെ വ്യത്യാസത്തിൽ രണ്ടാമത്തെ ഫ്ളാറ്റായ അൽഫയും നിലം പൊത്തി ആർപ്പ് വിളിച്ച് ജനക്കൂട്ടം
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണം ചരിത്രത്തിന്റെ ഭാഗമായി. നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്നു രാവിലെ 11.16 ഓടെ എച്ച്2ഒ ഹോളിഫെയ്ത്തും തുടർന്ന് ആൽഫ സെറീന്റെ ഇരട്ട കെട്ടിട സമുച്ചയങ്ങളുമാണു തകർത്തത്. ഒാരോരുത്തരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ നടപടികൾ ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്നു. ആദ്യ സ്ഫോടനത്തിനുശേഷം എല്ലാം കൃത്യമായിരുന്നുവെന്ന് വിലയിരുത്തിയശേഷമായിരുന്നു ആൽഫ സെറീന്റെ ഇരട്ട കെട്ടിട സമുച്ചയത്തിൽ സ്ഫോടനത്തിനു കണ്ട്രോൾ റൂമിൽനിന്ന് അനുമതി നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിൽനിന്ന് ഏതാനും മിനിട്ടുകൾ വൈകി മാത്രമാണു സ്ഫോടനം നടത്തിയത്. ഫ്ളാറ്റുകൾ നിലംപൊത്തിയതോടെ സംസ്ഥാന ചരിത്രത്തിൽ ഫ്ളാറ്റ് പൊളിക്കുന്ന ആദ്യ സംഭവമായി മരട് മാറി. ഹോളി ഫെയ്ത്ത് രാവിലെ 11 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെെങ്കിലും വൈകിയതിനെത്തുടർന്ന ആൽഫ സെറീന്റെ ഇരട്ട കെട്ടിടം പൊളിക്കുന്നതും വൈകി. വൻ ശബ്ദത്തോടെ…
Read Moreമരടിൽ ആദ്യ സൈറൺ മുഴങ്ങി; തകർന്ന് വീഴാൻ ഇനി മിനിറ്റുകൾ മാത്രം; തകർന്ന് വീഴുന്നതുകാണാൻ നൂറുകണക്കിന് ആളുകൾ
കൊച്ചി: മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി ആദ്യ സൈറൻ മുഴങ്ങി. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് സൈറൻ മുഴക്കിയിരിക്കുന്നത്. മരടിലെ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിക്കുന്നത്. പിന്നാലെ ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിക്കും. രാവിലെ തന്നെ ഫ്ലാറ്റിന് ചുറ്റുമുള്ള നിയന്ത്രിത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. മരടിൽ സ്ഫോടനം നടക്കുന്ന ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ കര, ജലം, വായു മാർഗങ്ങൾക്കും ബാധകമായിരിക്കുമെന്നു ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെയാണു നിരോധനാജ്ഞ. സ്ഫോടനം കാണേണ്ടവർക്ക് 200 മീറ്ററിന് പുറത്തുനിന്നു കാണാൻ അനുവാദമുണ്ടെന്നു കളക്ടർ പറഞ്ഞു. ഡ്രോണുകൾക്കു വിലക്കുണ്ട്.
Read Moreപേടിക്കേണ്ട, മോക്ഡ്രിൽ നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തും; മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
കൊച്ചി: മരടിൽ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾക്ക് അടിസ്ഥാനമല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ. സുരക്ഷാ ക്രമീകരങ്ങൾ അന്തിമ ഘട്ടത്തിലാണ്. വെള്ളിയാഴ്ച മോക്ഡ്രിൽ നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഫ്ളാറ്റുകളിൽ പരിശോധനയും നടത്തി.
Read Moreതകർന്ന് വീഴുമ്പോൾ ആറുനിലപൊക്കത്തിൽ വേസ്റ്റ്; മരടിലെ ഫ്ളാറ്റിൽ സ്ഫോടനത്തിന് അനുമതി; സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങി
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിനായി കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ചു തുടങ്ങി. സ്ഫോടനത്തിലൂടെ തകർക്കുന്ന ഫ്ളാറ്റുകളിൽ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച്ടുഒയിൽ ശനിയാഴ്ച രാവിലെ ആറു മുതലാണു സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങിയത്. ദക്ഷിണാഫ്രിക്കൻ കന്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനീയറിംഗാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് ഫ്ളാറ്റിൽ സ്ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) യും ജില്ലാ മജിസ്ട്രേറ്റും സ്ഫോടനം നടത്താനുള്ള അന്തിമാനുമതി നൽകിയത്. കെട്ടിടത്തിലെ തൂണുകളിൽ തുളച്ച ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൾഷെൻ സ്ഫോടക ഉപയോഗിക്കുന്നത്. 1471 ദ്വാരങ്ങളാണു ഒ20 ഫ്ളാറ്റിൽ തൂണുകളിൽ ഉള്ളത്. 215 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കും. അങ്കമാലിയിൽനിന്ന് പോലീസിന്റെ അകന്പടിയോടെ അതീവസുരക്ഷയിലാണു സ്ഫോടകവസ്തുക്കൾ എത്തിയത്.…
Read Moreഞങ്ങളെ കൊല്ലരുത്; മരടിലെ ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്നതിനിടെ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ; പരാതി നൽകി നാട്ടുകാർ
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ നിർമിച്ച ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്നത് താത്കാലികമായി നിർത്തിവച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഫ്ലാറ്റ് പൊളിക്കുന്നത് നിർത്തിവച്ചത്. സബ് കളക്ടറുടെതാണ് തീരുമാനം. ഫ്ലാറ്റിലെ അനുബന്ധ കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്ന് സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതോടെ നാട്ടുകാർ പരാതിയുമായി സബ് കളക്ടറെ സമീപിക്കുകയായിരുന്നു. തുടർന്നു സ്ഥലം സന്ദർശിച്ച കളക്ടർ ഫ്ലാറ്റ് പൊളിക്കുന്നത് നിർത്താൻ നിർദേശം നൽകി. സ്വിമ്മിംഗ് പൂളിനോട് ചേർന്നുള്ള കെട്ടിടം പൊളിച്ചത് അശാസ്ത്രീയമെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് ആൽഫ സെറീൻ ഫ്ലാറ്റ് തത്ക്കാലം പൊളിക്കേണ്ടന്ന് കരാറെടുത്ത കമ്പനിക്ക് നിർദേശം നൽകിയത്.
Read Moreചെമ്പിന് നല്ല വിലകിട്ടും..! മരടിലെ ഫ്ളാറ്റിൽ മോഷണം; തൊണ്ടി മുതൽ പനങ്ങാട് പോലീസ് സ്റ്റേഷനിലെ മുറിയിൽ ഒളിപ്പിച്ച നിലയിൽ; എസ്ഐക്കു സസ്പെൻഷൻ
മരട്: മരടിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കുന്ന ഫ്ളാറ്റിൽനിന്ന് ഇടിമിന്നൽ രക്ഷാചാലകത്തിന്റെ ചെന്പ് പട്ടകൾ മോഷണം പോയ സംഭവത്തിൽ പനങ്ങാട് എസ്ഐ വിപിൻ കുമാറിനെ സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ സസ്പെൻഡ് ചെയ്തു. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിൽ പൊളിക്കുന്ന മരടിലെ ജെയ്ൻ ഫ്ളാറ്റിൽനിന്നു 100 കിലോയോളം ചെന്പു പട്ടകളാണ് കാണാതായത്. പിന്നീട് മോഷണമുതൽ പനങ്ങാട് പോലീസ് സ്റ്റേഷനിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മോഷ്ടാക്കളെ പിടികൂടിയ പനങ്ങാട് പോലീസ്, അവരെ കേസെടുക്കാതെ വിട്ടയക്കുകയും രേഖയിൽപ്പെടുത്താതെ മോഷണമുതൽ മുക്കി ഒളിച്ചുവയ്ക്കുകയായിരുന്നു. കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം. സംഭവം മാധ്യമ വാർത്തയായതിനെത്തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റേഷനിലെത്തി അന്വേഷണം നടത്തി. തുടർന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ എസ്ഐ വിപിൻ കുമാറിനെ സസ്പെൻഡ് ചെയ്തത്. മരട് പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന ഇലക്ട്രീഷ്യനെയും സഹായിയെയും ചെന്പ്…
Read More