മരട് ഫ്ളാറ്റ് വിഷയത്തില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ അഭിപ്രായം പറയാനാകാതെ ബുദ്ധിമുട്ടിലായിരിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. ഫ്ളാറ്റുകളിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണ് വിഎസ് അച്യുതാനന്ദന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. സമാനമായ വേറെയും നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വിഎസ് പറഞ്ഞു. ആദ്യം തയ്യാറാക്കേണ്ടത് പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ്. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവരെ പുനരധിവസിപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും വി എസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്വഴക്കം സൃഷ്ടിക്കും. മരടിലെ ഫ്ലാറ്റുകളില്‍…
Read More