മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുമ്പോള്‍ 84 ഫ്ളാറ്റുകളുടെ ഉടമകള്‍ ആരെന്നറിയാതെ നട്ടം തിരിയുകയാണ് അധികൃതര്‍. മരടിലെ 343 ഫ്ളാറ്റുകള്‍ക്ക് 325 ഉടമകളാണുള്ളത്. 241 ഫ്ളാറ്റുകള്‍ക്കാണ് നഷ്ടപരിഹാര അപേക്ഷ എത്തിയത്.ഇതില്‍ 214 അപേക്ഷകള്‍ കമ്മിറ്റിക്കു കൈമാറി. 5 എണ്ണം ഇന്നു കൈമാറും. രേഖകള്‍ കിട്ടാത്തതിനാല്‍ 10 എണ്ണം മാറ്റി വച്ചിരിക്കുകയാണ്. 20 പേര് വിദേശത്താണ്. അടുത്ത ദിവസങ്ങളില്‍ അവരെത്തും എന്നു കരുതുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ 84 ഫ്ളാറ്റുകളുടെ ഉടമകളെക്കുറിച്ച് വിവരവും ഇല്ലെന്ന് സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. ജെയ്ന്‍ കോറല്‍ കോവിലെ ഒരു ഫ്ളാറ്റ് ഉടമ പോലും സ്വന്തം പേരില്‍ ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നിട്ടും മാനുഷിക പരിഗണനയില്‍ ഇവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത കിട്ടിയിട്ടുണ്ട്. ഫ്ളാറ്റ് കേസില്‍ ലഭിച്ച 241 അപേക്ഷകളില്‍ ഇതുവരെ 107 പേര്‍ക്കു നഷ്ടപരിഹാരം അനുവദിച്ചു. ഇതില്‍ 13 പേര്‍ക്കു മാത്രമാണ് 25…
Read MoreTag: marad flat
മരട് ഫ്ളാറ്റ്: അറസ്റ്റിലായ രണ്ട് പഞ്ചായത്ത് ജീവനക്കാരേയും ഫ്ളാറ്റ് നിർമാതാവിനേയും ഇന്നു കോടതിയില്‍ ഹാജരാക്കും
കൊച്ചി: മരടില്‍ തീരപരിപാലന നിയമം ലംഘിച്ചു ഫ്ളാറ്റ് നിര്‍മിച്ച കേസില്‍ അറസ്റ്റിലായ ഫ്ളാറ്റ് നിര്‍മാതാവടക്കം മൂന്നു പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഹാളി ഫെയ്ത്ത് ഫ്ളാറ്റ് നിര്‍മാണക്കമ്പനിയുടെ എംഡി സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി ആലപ്പുഴ സ്വദേശി മുഹമ്മദ് അഷറഫ്, മുന്‍ ജൂണിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഇവരെ ഹാജരാക്കുക. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് ക്രൈംബ്രാഞ്ച് നല്കുന്ന സൂചന. ബന്ധപ്പെട്ട ആളുകളില്‍നിന്നു കൂടുതല്‍ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണെന്നു ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ മുഹമ്മദ് അഷ്റഫിനെയും ജോസഫിനെയും ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സാനി ഫ്രാന്‍സിസിനെ ഓഫീസില്‍ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. നാളെ ഹാജരാകണമെന്നു നേരത്തെ സാനി ഫ്രാന്‍സിസിനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനു മുമ്പുതന്നെ…
Read Moreമരടിൽ എല്ലാവർക്കും 25 ലക്ഷമില്ല; ആദ്യഘട്ടത്തിൽ അർഹത വെറും മൂന്നുപേർക്ക്; സമിതിയുടെ ശുപാർശയ്ക്ക് പിന്നിലെ കാരണം ഇങ്ങനെ…
കൊച്ചി: മരടിൽ തീരദേശപരിപാലന നിയമം ലംഘിച്ചു നിർമിച്ചതിനെ തുടർന്നു സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച ഫ്ളാറ്റുകളുടെ എല്ലാ ഉടമകൾക്കും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ലഭിക്കില്ല. ആദ്യഘട്ടത്തിൽ മൂന്ന് ഉടമകൾക്കു മാത്രമേ ഈ തുക ലഭിക്കൂ. ജസ്റ്റീസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയുടേതാണു ശിപാർശ. ഈ സമിതിയാണു നഷ്ടപരിഹാരത്തുക തീരുമാനിക്കുന്നത്. കെട്ടിടത്തിന്റെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കും നഷ്ടപരിഹാരം നൽകുക. 14 ഫ്ളാറ്റുടമകൾക്കാണ് ഇടക്കാല ആശ്വാസത്തിന് ഇപ്പോൾ ശിപാർശ ചെയ്തിരിക്കുന്നത്. 13 ലക്ഷം മുതൽ 25 ലക്ഷം വരെയായിരിക്കും മൂന്നു പേരൊഴികെ മറ്റുള്ളവർക്കു ലഭിക്കുന്ന നഷ്ടപരിഹാരം. രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാൾക്കാണ് ഇപ്പോൾ 25 ലക്ഷം രൂപ നൽകാൻ സമിതി ശിപാർശ ചെയ്തിരിക്കുന്നത്. ഫ്ളാറ്റുടമകൾ ഉടമസ്ഥാവാകാശം തെളിയിക്കുന്നതിന്റെയും പണം നൽകിയതിന്റെയും രേഖകൾ ഈ മാസം 17-നകം മരട് സെക്രട്ടറിക്കു നൽകണം. ഫ്ളാറ്റ് നിർമാതാക്കൾ പണം വാങ്ങിയതിന്റെ രേഖകളും നഗരസഭയിൽ…
Read Moreഫ്ളാറ്റുകൾ ചീട്ടുകൊട്ടാരം പോലെ പതിക്കും..! ആറു സെക്കൻഡിൽ നിലംപൊത്തും; പത്തു മീറ്ററിനപ്പുറം പ്രകമ്പനമില്ല; മരടിലെ പൊളിക്കലിനെക്കുറിച്ച് കമ്പനി പറയുന്നതിങ്ങനെ..
മരട്(കൊച്ചി): മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ വേണ്ടിവരിക ആറു സെക്കൻഡിൽ താഴെ മാത്രം സമയം. പൊളിക്കൽ ചുമതല ഏറ്റെടുത്ത കന്പനികളാണ് ഇക്കാര്യം അറിയിച്ചത്. പൊളിക്കുന്പോൾ കെട്ടിടത്തിന്റെ പത്തു മീറ്റർ ചുറ്റളവിനപ്പുറത്തേക്കു പ്രകന്പനമുണ്ടാകില്ല. ഫലപ്രദമായ രണ്ടു രീതികളാണു കെട്ടികം പൊളിക്കാൻ കന്പനികൾ സാധാരണയായി സ്വീകരിക്കുക. കെട്ടിടം ചീട്ടു കൊട്ടാരം പോലെ നിലം പതിക്കുന്നതാണ് അതിലൊന്ന്. 19 നിലകളുള്ള ഒരു കെട്ടിടത്തിന്റെ അഞ്ചു നിലകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിക്കും. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ആദ്യം സ്ഫോടനമുണ്ടാകും. നിമിഷങ്ങൾക്കകം കെട്ടിടം നിലംപതിക്കും. ലംബാകൃതിയിലുള്ള മൂന്നു ഭാഗങ്ങളായി കെട്ടിടം പൊളിക്കുന്നതാണു രണ്ടാമത്തെ മാതൃക. ഫ്ളാറ്റുകൾ നിലനിൽക്കുന്ന സ്ഥലവും പരിസരവും പരിഗണിച്ചായിരിക്കും ഏതു രീതി സ്വീകരിക്കണമെന്ന കാര്യത്തിൽ കന്പനികൾ അന്തിമ തീരുമാനം എടുക്കുക. ഫ്ളാറ്റ് സമുച്ചയങ്ങൾ കരാർ ഏറ്റെടുക്കുന്ന കന്പനികൾക്ക് ശനിയാഴ്ചയാണു കൈമാറുക. മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സിൽ യോഗം ചേരും. കൗണ്‍സിലിന്റെ അനുമതിയോടെയാകും പൊളിക്കാനുള്ള…
Read Moreമരട് ഫ്ലാറ്റ് പൊളിക്കൽ; നഷ്ടപരിഹാരം നൽകാനുള്ളവരുടെ പട്ടിക സർക്കാരിന് കൈമാറി
കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകളിൽ നഷ്ടപരിഹാരം നൽകാൻ യോഗ്യത ഉള്ളവരുടെ പട്ടിക മരട് നഗരസഭ സർക്കാരിന് കൈമാറി. നഷ്ടപരിഹാരത്തിന് ആകെ 241 പേർക്ക് അർഹതയുണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിൽ താമസിക്കുന്നവരിൽ 135 ഫ്ലാറ്റ് ഉടമകളാണ് നഗരസഭയുടെ ഉടമസ്ഥാവകാശ രേഖ കൈപ്പറ്റിയിട്ടുള്ളത്. 106 ഫ്ലാറ്റ് ഉടമകൾ വിൽപന കരാർ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, 54 ഫ്ലാറ്റുകൾ നിർമാതാക്കളുടെ പേരിൽ തന്നെയാണുള്ളത്. ഇവർക്ക് നഷ്ടപരിഹാര തുക ലഭിക്കാൻ സാധ്യതയില്ല.
Read Moreനിയന്ത്രിത പൊളിച്ചടുക്കൽ വശമില്ല; മരട് ഫ്ലാറ്റ് പൊളിക്കാൻ വിദഗ്ധ സഹായം തേടി സർക്കാർ
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ വിദഗ്ധ എൻജിനീയറുടെ സഹായം തേടി. ഇൻഡോറിൽനിന്നുള്ള ഖനന എൻജിനീയർ എസ്. ബി. സർവ്വത്തെയാണ് സർക്കാരിന് ഉപദേശകനാകുക. ഇന്ത്യയിൽ ഇരുന്നൂറോളം കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനങ്ങൾ നടത്തി പൊളിച്ചതിൽ സർവ്വത്തെ പങ്കാളിയായിട്ടുണ്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ പാർപ്പിട സമുച്ഛയങ്ങൾ പൊളിച്ച് നീക്കുന്നതിൽ കേരളത്തിന് മുൻപരിചയമില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ വിദഗ്ധ സഹായം തേടിയത്. വ്യാഴാഴ്ച കൊച്ചിയിലെത്തുന്ന സർവ്വത്തെ പൊളിക്കൽ ചുമതലയുള്ള കമ്പനികളെ തെരഞ്ഞെടുക്കുന്നതിലും സർക്കാരിനെ സഹായിക്കും.
Read Moreമരട് ഫ്ളാറ്റ്; നിയന്ത്രണം പോലീസ് ഏറ്റെടുത്തു; ഫ്ളാറ്റുകൾ ഭൂരിഭാഗവും ഒഴിഞ്ഞു; അവശേഷിക്കുന്നവർക്ക് സാവകാശം നൽകും
മരട്(കൊച്ചി): ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഏകദേശം പൂർത്തിയായതോടെ മരടിലെ ഫ്ളാറ്റു സമുച്ചയങ്ങളുടെ ഭാഗികമായ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. എല്ലാ ഫ്ളാറ്റ് സമുച്ചയങ്ങളിലും പോലീസ് സംഘത്തെ നിയോഗിച്ചു. നാലു ഫ്ളാറ്റ് സമുച്ചയങ്ങളിലെ അഞ്ച് ബഹുനില കെട്ടിടങ്ങളിലായി താമസിച്ചിരുന്ന വാടകക്കാരും ഉടമകളുമായ ഭൂരിഭാഗം പേരും ഒഴിഞ്ഞു പോയി. ആകെ താമസക്കാരുണ്ടായിരുന്ന 328 ഫ്ളാറ്റുകളിലെ 245 കുടുംബങ്ങൾ ഒഴിഞ്ഞു പോയെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക്. സാധനങ്ങൾ മാറ്റാനും മറ്റും സമയം നീട്ടി നൽകാൻ അപേക്ഷ സമർപ്പിച്ചവർക്ക് അതിനുള്ള അനുമതി നൽകിയിട്ടുണ്ട്. ഉടമകൾ വിദേശത്തു താമസമാക്കിയതിനാൽ പൂട്ടിയിട്ടിരിക്കുന്ന അപ്പാർട്ടുമെന്റുകളുമുണ്ട്. ഇവർ ഉടൻ നാട്ടിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇന്നലെ വരെ പുനരധിവാസത്തിന് അപേക്ഷ നൽകിയ 42 പേർക്ക് താമസ സൗകര്യം അനുവദിക്കുന്നതിന് നടപടി എടുത്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഫ്ളാറ്റ് സമുച്ചയങ്ങളിലെ വൈദ്യുതി ഉടൻ വിച്ഛേദിക്കില്ല എന്ന തീരുമാനം…
Read Moreകലക്കവെള്ളത്തിലെ മീന്‍പിടിത്തം !ഫ്ളാറ്റുകള്‍ പൊളിക്കും മുമ്പെ ചുളുവിലയ്ക്ക് സാധനങ്ങള്‍ അടിച്ചെടുക്കാന്‍ നിരവധി ആളുകള്‍; എന്തെങ്കിലും ഫ്രീയായി തടയുമോ എന്നറിയാന്‍ മറ്റു ചിലര്‍; മരടിലെ ഇപ്പോഴത്തെ കാഴ്ച ഇങ്ങനെ…
മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം വന്നതിനു തൊട്ടുപിന്നാലെ പുറമേ നിന്നുള്ള ആളുകളുടെ കുത്തൊഴുക്കാണ് ഇവിടേക്ക്. ചുളുവിലയ്ക്ക് സാധനങ്ങള്‍ അടിച്ചെടുക്കാനുള്ള സംഘങ്ങള്‍ വ്യാപകമാണ്. ചുളുവില പ്രതീക്ഷിച്ച് ക്ലോസറ്റുകളില്‍ വരെയാണ് പലരുടെയും നോട്ടം. എന്നാല്‍ ചിലര്‍ ഫ്ളാറ്റുകളില്‍ നിന്നും ഒന്നും പൊളിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടുകാരാണ്. അമ്പതുംഅറുപതും ലക്ഷങ്ങള്‍ മുടക്കിയാണ് പലരും ഫ്ളാറ്റുകള്‍ നവീകരിച്ചത്. അതിനാല്‍ തന്നെ ഇവയൊക്കെ പൊളിച്ചെടുക്കുമ്പോള്‍ ചങ്കു പൊളിയുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ചിലരാകട്ടെ കഴിയുന്നത്ര സാധനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിലാണ്. സാധനങ്ങള്‍ മാറ്റിയശേഷം ഫ്ളാറ്റുകള്‍ പോലീസിനു െകെമാറുമെന്ന് മരട് ഭവനസംരക്ഷണ സമിതി കണ്‍വീനര്‍ ഷംസുദീന്‍ കരുനാഗപ്പിള്ളി പറഞ്ഞു. ചുളുവില പ്രതീക്ഷിച്ച് ആരും കറങ്ങി നടക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്ളാറ്റുകളില്‍ നിന്ന് ഉടമകള്‍ സാധനങ്ങള്‍ മാറ്റുമ്പോള്‍ അവരെ ചുറ്റിപ്പറ്റി നിരവധി ആളുകളാണ് നില്‍ക്കുന്നത്. എന്തെങ്കിലും കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ അത് എടുത്തുകൊള്ളാം എന്നാണ് ഇവരുടെ നിലപാട്.…
Read Moreമരട് ഫ്ളാറ്റിലെ എല്ലാ താമസക്കാരെയും പുനരധിവസിപ്പിക്കേണ്ട ബാധ്യത സർക്കാരിനില്ല: ഏറെ ജാഗ്രത പുലർത്തേണ്ട കാര്യത്തിൽ വി.എസ് ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: മരട് ഫ്ളാറ്റിലെ എല്ലാ താമസക്കാർക്കും പുനരധിവാസം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. സമാനമായ നിയമലംഘനങ്ങൾ സർക്കാർതന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്കു പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നൽകലും ഒരു കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അതുകൊണ്ടുതന്നെ ജാഗ്രത വേണമെന്നും വി.എസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുന്പോൾ സർക്കാർ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. സമാനമായ നിയമലംഘനങ്ങൾ സർക്കാർതന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നൽകലും ഒരു കീഴ്വഴക്കം സൃഷ്ടിക്കും. മരടിലെ ഫ്ലാറ്റുകളിൽ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാർപ്പിട സൗകര്യം ഉള്ളവർക്ക് പുനരധിവാസം നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാൽ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സർക്കാരിനു മുന്പിലുണ്ട്. അവരേക്കാൾ മുൻഗണനയോ, അവർക്ക്…
Read Moreമരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിക്കൽ ഉടൻ ആരംഭിക്കും; ചില ഉടമകൾ സ്വയം ഒഴിഞ്ഞുതുടങ്ങി; ഒഴിഞ്ഞുപോകില്ലെന്ന വാശിയിൽ മരട് ഭവനസംരക്ഷണ സമിതി
കൊച്ചി:സുപ്രീംകോടതി ഉത്തരവനുസരിച്ചു മരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഞായറാഴ്ച ആരംഭിക്കുമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇതേതുടർന്നു മരടിലെ ഫ്ളാറ്റുകളിൽനിന്നു താമസക്കാരിൽ ചിലർ ശനിയാഴ്ച സ്വയം ഒഴിഞ്ഞുപോയി തുടങ്ങി. നെട്ടൂരിലെ ആൽഫാ കസറിൻ ഫ്ളാറ്റിലെ താമസക്കാരിൽ ഏതാനും പേരാണു തങ്ങളുടെ സാധനസാമഗ്രികൾ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയത്. അതേസമയം തങ്ങൾ മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കും വരെ ഒഴിഞ്ഞുപോവില്ലെന്നു മരട് ഭവനസംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ഫ്ളാറ്റുകൾ ഒഴിയുന്പോൾ എല്ലാ സൗകര്യമുള്ള താമസസൗകര്യം പകരം ലഭിക്കണം. നഷ്ടപരിഹാരമായി ന്യായമായ തുകയും കിട്ടണം. ഒഴിഞ്ഞുപോവാൻ കൂടുതൽ സമയം അനുവദിക്കണം. ഇക്കാര്യങ്ങൾ അംഗീകരിക്കാത്തപക്ഷം ഒഴിഞ്ഞുപോകില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഞായറാഴ്ച രാവിലെ മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഒഴിഞ്ഞുപോകുന്ന ഉടമകൾക്കു ബദൽ താമസസൗകര്യം ഒരുക്കുന്നതിനു സർക്കാർ നടപടി തുടങ്ങിക്കഴിഞ്ഞെന്നും ഒഴിഞ്ഞു പോകുന്നവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും സബ് കളക്ടർ സ്നേഹിൽ…
Read More