ന്യൂഡൽഹി: മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം. ഫ്ളാറ്റിലെ താമസക്കാരെ ബുദ്ധിമുട്ടിക്കണമെന്ന് കോടതിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഇടക്കാല ആശ്വാസമായി 25 ലക്ഷം രൂപ സർക്കാർ താമസക്കാർക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്. ഈ തുക ഫ്ളാറ്റുടമകളിൽ നിന്ന് പിന്നീട് ഈടാക്കണം.സമഗ്രമായി പരിശോധിച്ച് കണക്കെടുപ്പ് നടത്തിയതിനു ശേഷം ബാക്കി തുക തീരുമാനിക്കണമെന്നും കോടതി ഉത്തരവിട്ടു. ഫ്ളാറ്റിലെ താമസക്കാർക്ക് മതിയായ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചു. മരടിലെ ഫ്ളാറ്റുകൾ പൊളിക്കാമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതിനു 90 ദിവസങ്ങൾ വേണമെന്നും അതിന്റെ അവശിഷ്ടങ്ങൾ മാറ്റാൻ ഒരു മാസം കൂടി സമയം ആവശ്യമുണ്ടെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ സർക്കാരിനു ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കാരിന്റെ ചെലവിൽ മറ്റ് ഏജൻസികൾക്ക്…
Read MoreTag: marad flat
മരട് ഫ്ളാറ്റിലെ താമസക്കാർക്ക് പ്രത്യേക പുനരധിവാസ പദ്ധതി; നിർമ്മാതാക്കൾക്കെതിരേ ക്രിമിനൽ കേസെടുക്കും
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റിലെ താമസക്കാരുടെ പുനരധിവാസത്തിന് വേണ്ടി പ്രത്യേക പദ്ധതി തയാറാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. മരട് ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കും. നിർമ്മാതാക്കളിൽ നിന്നും നഷ്ടപരിഹാരം വാങ്ങി ഉടമകൾക്ക് നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനം. ഫ്ളാറ്റ് പൊളിക്കാനുള്ള കർമ്മപദ്ധതി സുപ്രീംകോടതിയെ അറിയിക്കാനും യോഗത്തിൽ തീരുമാനിച്ചു.സുപ്രീംകോടതി ഉത്തരവിലെ വിവരങ്ങൾ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭായോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് മരട് ഫ്ളാറ്റ് വിഷയത്തിൽ മന്ത്രിസഭായോഗം ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.
Read Moreനഗരസഭ നോട്ടീസ് നൽകിയത് സുപ്രീം കോടതിയുടെ വിധിയുടെ അനന്തര നടപടി; നഗരസഭയ്ക്കെതിരേ ഫ്ലാറ്റ് ഉടമകൾ നൽകി ഹർജിയിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഇങ്ങനെ…
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകൾ സമയബന്ധിതമായി പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി വിധിയെത്തുടർന്നാണ് ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ നഗരസഭാ നോട്ടീസ് നൽകിയതെന്നും ഇതിനെതിരേ സുപ്രീം കോടതിയെയാണു സമീപിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. തീരസംരക്ഷണ നിയമം ലംഘിച്ചു നിർമിച്ച അഞ്ചു ഫ്ലാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാൻ മരട് നഗരസഭാ നോട്ടീസ് നൽകിയതിനെതിരേ ഫ്ളാറ്റ് ഉടമകളായ എം.കെ. പോൾ, കെ.കെ. നായർ എന്നിവർ നൽകിയ ഹർജികളിലാണ് ജസ്റ്റീസ് ഷാജി പി. ചാലിയുടെ നിരീക്ഷണം. ഹർജികൾ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. സുപ്രീം കോടതി വിധിക്കെതിരായ ഹർജിയാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രി കേസ് നന്പർ നൽകിയില്ലെന്നും സുപ്രീംകോടതി വിധയെയല്ല, നഗരസഭ ചട്ടങ്ങൾ പാലിക്കാതെ നോട്ടീസ് നൽകിയതിനെയാണു ചോദ്യം ചെയ്യുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ കേസ് നന്പർ നൽകണമെന്നു രജിസ്ട്രിയോടു നിർദേശിക്കാനാവില്ലെന്നു സിംഗിൾബെഞ്ച് പറഞ്ഞു. ഫ്ലാറ്റ് ഒഴിപ്പിക്കാൻ സാധാരണഗതിയിൽ നൽകുന്ന നോട്ടീസല്ല നഗരസഭ നൽകിയത്. നിശ്ചിത സമയത്തിനകം…
Read Moreമരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണം; ഫ്ളാറ്റ് നിർമാതാക്കൾ കുറ്റവാളികളെന്ന് വി.എം. സുധീരൻ
കണ്ണൂർ: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ നിർമാണ പ്രവൃത്തികൾക്ക് അന്ത്യം കുറിക്കേണ്ട സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. മരടിലെ ഫ്ളാറ്റ് നിർമാതാക്കളാണ് കുറ്റവാളികൾ. അവരാണ് ഫ്ളാറ്റ് വാങ്ങിയവരെ വഞ്ചിച്ചത്. പണത്തിന്റെ ഹുങ്കിൽ എന്തു നിയമവിരുദ്ധ പ്രവർത്തനവും ആകാമെന്ന അവസ്ഥയിൽ നിയമത്തെ വെല്ലുവിളിക്കുകയാണ് നിർമാതാക്കൾ. പുനരധിവാസത്തിനും പൊളിച്ചുനീക്കാനുമുള്ള പണം നിർമാതാക്കളിൽ നിന്നും ഈടാക്കണം. നിയമങ്ങൾ വൻകിടക്കാർക്ക് ബാധകമല്ലെന്ന അവസ്ഥ ഉണ്ടാകരുത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ജില്ലാ ഭരണകൂടത്തിനും എതിരേ നടപടികൾ എടുക്കണമെന്നും വി.എം. സുധീരൻ കണ്ണൂരിൽ പറഞ്ഞു.
Read Moreപറയാതെ വയ്യ..! മൂന്നാർ പൊളിച്ചടുക്കിയ വിഎസ് മരട് ഫ്ലാറ്റ് പൊളിക്കലിനെക്കുറിച്ച് പറയുന്നതിങ്ങനെ…
തിരുവനന്തപുരം: കൊച്ചി മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്ചുതാനന്ദൻ. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. അഴിമതിക്കും നിയമലംഘനത്തിനു കൂട്ട് നിൽക്കരുതെന്നും ഫ്ലാറ്റ് നിർമാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയവർക്കെതിരെ കർശന നടപടിയെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുപ്രീംകോടതി വിധിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. മരടിലെ ഫ്ലാറ്റുടമകൾക്കൊപ്പം നിൽക്കുന്ന നിലപാട് സിപിഎം സ്വീകരിക്കുന്നതിനിടെയാണ് വി.എസ്. അച്ചുതാനന്ദനും സിപിഐയുമെല്ലാം കോടതി വിധിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫ്ലാറ്റുകള്‍ പൊളിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരാനിരിക്കെയാണ് വിധിയെ അനുകൂലിച്ച് വി.എസ് രംഗത്തെത്തയിരിക്കുന്നത്.
Read Moreനിയമത്തിന് ആരും എതിരല്ല; മരട് ഫ്ലാറ്റ് വിഷയത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിച്ചവർക്കെതിരേയും നിർമാണത്തിന് അനുമതി നൽകിയവർക്കെതിരേയും നടപടി വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തിന് ആരും എതിരല്ലെന്നും നിയമലംഘനത്തിന് കൂട്ടുനിന്നവർക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലാറ്റുകൾ ഒഴിയേണ്ടി വന്നാൽ ഉടമകൾക്ക് നഷ്ടപരിഹാനം നൽകണം. പുനരധിവാസത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ എംപി, മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് തുടങ്ങി നിരവധി നേതാക്കൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. മരടിലെ ഫ്ലാറ്റ് പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
Read Moreമൂലമ്പള്ളിയിലെ ദരിദ്രരോടില്ലാത്ത അനുകമ്പ സമ്പന്നരോട് എന്തിന്?; വിമർശിച്ചു ഷമ്മി തിലകൻ
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ചു നടൻ ഷമ്മി തിലകൻ. മൂലമ്പള്ളിയിലെ ദരിദ്രരോടു കാണിക്കാത്ത അനുകന്പ മരടിലെ സന്പന്ന ഫ്ളാറ്റുടമകളോടു കാട്ടണോ എന്നു ചോദിക്കുന്ന ഷമ്മി, നിയമങ്ങൾ പാലിക്കാനുള്ളതാണെന്നും ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് നടന്റെ വിമർശനം. ഷമ്മി തിലകന്റെ കുറിപ്പിന്റെ പൂർണരൂപം: മൂലന്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകന്പ മരടിലെ സന്പന്ന ഫ്ളാറ്റുടമകളോട് കാട്ടണോ? തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സന്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്. അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..? ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക്…
Read Moreമരടിലെ ഫ്ളാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ചെന്നിത്തല
കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമോയെന്ന് അദ്ദേഹം ചോദിച്ചു. മരടലിലെ ഫ്ളാറ്റുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സബ് കമ്മിറ്റി റിപ്പോർട്ട് ഉടൻ സർക്കാർ പിൻവലിക്കണം. റിപ്പോർട്ട് തെറ്റിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Read Moreപൊളിക്കാൻ ആളിനെതേടി പരസ്യം; മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ നടപടികൾ ആരംഭിച്ചു
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ നഗരസഭ നടപടികൾ ആരംഭിച്ചു. ഫ്ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളിൽ പ രസ്യം നൽകി. പതിനഞ്ചു നിലകൾ വീതമുള്ള നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ താത്പര്യമുള്ള ഏജൻസികൾ ഈ മാസം 16 നകം അപേക്ഷ സമർപ്പിക്കണം. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കും. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സിൽ യോഗം ആരംഭിച്ചു. ചെയർപേഴ്സണ്‍ ടി.എച്ച്. ന ദീറയുടെ അധ്യക്ഷതയിലാണു യോഗം. കെട്ടിടങ്ങൾ പൊളിച്ചുകളയുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികൾ, ഇതിനാവശ്യമായ സാങ്കേതിക, സാമ്പത്തിക കാര്യങ്ങൾ തുടങ്ങിയവ ചർച്ചചെയ്യും. പൊളിക്കാനാവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും സർക്കാർ ഉറപ്പുനൽകിയ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സഹകരണം സംബന്ധിച്ചും യോഗം ചർച്ചചെയ്തേക്കും.അതിനിടെ, ഫ്ളാറ്റുകളിൽനിന്ന് മാറണമെന്നുകാട്ടിയുള്ള…
Read Moreമേലാല്‍ ഹര്‍ജിയും പൊക്കിപ്പിടിച്ച് ഈ പരിസരത്ത് കണ്ടേക്കരുത് ! മരട് ഫ്ളാറ്റ് പൊളിക്കാനുള്ള ഉത്തരവിനെതിരേ ഹര്‍ജിയുമായി ചെന്നവരെ കണ്ടംവഴി ഓടിച്ച് സുപ്രിംകോടതി ജഡ്ജി; വഴിയാധാരമാകാന്‍ പോകുന്നത് 352 പേരുടെ ജീവിതങ്ങള്‍…
ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്ളാറ്റ് പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധിയ്ക്കെതിരേ ഫ്ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. ഇതേത്തുടര്‍ന്ന് ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുമെന്ന് മരട് നഗരസഭ അറിയിച്ചു. അതിരൂക്ഷമായ വിമര്‍ശനമുയര്‍ത്തിയാണ് ഫ്ളാറ്റുടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഈ സാഹചര്യത്തിലാണ് മരട് നഗരസഭയുടെ ഇടപെടല്‍. അല്ലാത്ത പക്ഷം നഗരസഭയ്ക്കെതിരേയും നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. ഫ്ളാറ്റ് പൊളിക്കാന്‍ നടപടിയാരംഭിക്കുമെന്ന് നഗരസഭ അറിയിച്ചതോടെ ഇവിടുത്തെ താമസക്കാര്‍ ആശങ്കയിലാണ്. അഞ്ച് ഫ്ളാറ്റുകളിലായി 300ലേറെ കുടുംബങ്ങളാണുള്ളത്. ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷമായ വിമര്‍ശനമാണ് ഹര്‍ജിക്കാര്‍ക്കെതിരെ നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാന്‍ ഫ്ളാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഇനി ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു.…
Read More